ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടാനിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.Central Vista Project, Supreme Court, PM Modi, Breaking News Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടാനിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാമെന്നും പദ്ധതിക്ക് സ്റ്റേയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ സ്റ്റേയില്ലെന്നു കരുതി നിര്‍മാണം നടത്താനാവില്ല. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. പദ്ധതിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയില്ല എന്നതിനു അര്‍ഥം മുന്നോട്ടു പോകാന്‍ അനുമതി നല്‍കി എന്നതല്ലെന്ന് ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. നിങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തുന്നതിന് തടസ്സമില്ല. ഇതുമായി ബന്ധപ്പെട്ട കടലാസുപണികളുമായി മുന്നോട്ടു നീങ്ങാം. പക്ഷെ യാതൊരു തരത്തിലുള്ള നിര്‍മാണവും പാടില്ല. മരം വെട്ടാനോ നിലവിലുള്ള നിര്‍മിതികള്‍ പൊളിച്ചു മാറ്റാനോ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

ADVERTISEMENT

ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള  പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.

പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരുമടക്കമുള്ളവര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്ത് ഇത്തരം ഒരു നിര്‍മാണത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 

ADVERTISEMENT

971 കോടി ചെലവ്‌

ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പുതിയ മന്ദിരത്തില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും. നിലവില്‍ ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്താണിത്. 

ADVERTISEMENT

ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികള്‍ക്കുള്ള മുറികള്‍ എന്നിവയും ക്രമീകരിക്കും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേസ്‌മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്. 

നിലവില്‍ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താണ് എംപിമാര്‍ക്കുള്ള ഓഫിസ് സമുച്ചയം നിര്‍മിക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.

English Sumamry: Supreme Court Bars Construction, Demolition Or Tree Felling In Relation To Central Vista Project; Allows Foundation Ceremony