വാഷിങ്ടൻ∙ ആഫ്രിക്കൻ–അമേരിക്കൻ വംശജൻ ലോയ്ഡ് ഓസ്റ്റിനെ (67) പ്രതിരോധ സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് | Lloyd Austin | US | African-American secretary of defense | United States | Joe Biden | Pentagon Chief | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ആഫ്രിക്കൻ–അമേരിക്കൻ വംശജൻ ലോയ്ഡ് ഓസ്റ്റിനെ (67) പ്രതിരോധ സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് ലോയ്ഡ് ഓസ്റ്റിൻ. ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി തിങ്കളാഴ്ച ബെഡൻ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.

വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം, 2003 മാർച്ചിൽ ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തിൽനിന്ന് ബാഗ്ദാദിലേക്കു മാർച്ച്‌ നടത്തിയ മൂന്നാം കാലാൾപ്പടയുടെ അസിസ്റ്റന്റ് ഡിവിഷൻ കമാൻഡറായിരുന്നു.

ADVERTISEMENT

2003 അവസാനം മുതൽ 2005 വരെ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ സംയോജിത ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 180ന്റെ സേനാനായകത്വം വഹിച്ചിരുന്നു. 2010ൽ അദ്ദേഹത്തെ ഇറാഖിലെ യുഎസ് സേനയുടെ കമാൻഡിങ് ജനറലായി നിയമിച്ചു. രണ്ട് വർഷത്തിനുശേഷം മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും എല്ലാ പെന്റഗൺ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള സെൻട്രൽ കമാൻഡിന്റെ കമാൻഡറായി നിയമിച്ചിരുന്നു.

അതേസമയം, ഓസ്റ്റിന് സ്ഥാനം ഏറ്റെടുക്കാൻ സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമാണ്. ഫെഡറൽ നിയമം അനുസരിച്ച്, പെന്റഗൺ മേധാവിയാകണമെങ്കിൽ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴു വർഷം കഴിയണം.

ADVERTISEMENT

English Summary: Biden Picks Retired General Lloyd Austin As First Black Pentagon Chief