ന്യഡൽഹി∙ രാജ്യത്ത് കര്‍ഷകരോഷം കുതിച്ചുയരവെ, കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങള്‍ക്ക് വില ഈടാക്കാറില്ലെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ് രംഗത്ത്. ഫുഡ് കോര്‍പ്പറേഷന് (എഫ്സിഐ) വേണ്ടി മാത്രമാണ് ധാന്യവിളകള്‍ സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ഫുഡ് കോര്‍പ്പറേഷന് ധാന്യവിളകള്‍ സൂക്ഷിക്കാനുള്ള...Adani, Farmers Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യഡൽഹി∙ രാജ്യത്ത് കര്‍ഷകരോഷം കുതിച്ചുയരവെ, കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങള്‍ക്ക് വില ഈടാക്കാറില്ലെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ് രംഗത്ത്. ഫുഡ് കോര്‍പ്പറേഷന് (എഫ്സിഐ) വേണ്ടി മാത്രമാണ് ധാന്യവിളകള്‍ സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ഫുഡ് കോര്‍പ്പറേഷന് ധാന്യവിളകള്‍ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്ത് നല്‍കുന്നത്. അല്ലാതെ എത്രമാത്രം ധാന്യവിളകള്‍ സംഭരിക്കണമെന്നും അതിന്റെ വിലയെത്രയെന്നും തങ്ങളല്ല തീരുമാനിക്കുന്നതെന്നും ട്വിറ്ററിലൂടെ അദാനി വ്യക്തമാക്കി.

സ്വകാര്യ കമ്പനികൾ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണ് വിളകള്‍ സംഭരിക്കുന്നത്. എഫ്സിഐയാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ വാങ്ങുന്നത്. സ്വകാര്യ കമ്പനികള്‍ വിളകള്‍ സംഭരിക്കുന്നതിന് വില ഈടാക്കും. എന്നാല്‍ എഫ്സിഐയ്ക്കായിരിക്കും ഇവയുടെ പൂര്‍ണ ഉടമസ്ഥാവകാശം. ഇവ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സര്‍ക്കാര്‍ നേരിട്ടാണ്. അദാനിയ്ക്കും അംബാനിക്കും വേണ്ടിയാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കര്‍ഷകര്‍ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിലപാടറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENT

കർഷകരുമായി നേരിട്ട് നടത്തുന്ന കച്ചവടത്തിനേക്കാൾ നല്ലത് സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള കച്ചവടമാണ്. ഭക്ഷ്യവിളകൾ കൃത്യമായി സംരക്ഷിച്ച് വയ്ക്കാനും ഇത്തരം സംരംഭങ്ങളാണ് നല്ലതെന്നാണ് അദാനി ഗ്രൂപ്പിന്റെ അഭിപ്രായം. എന്നാൽ വൻകിട കുത്തക കമ്പനികളുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

English Summary: Adani Group says does not buy food grains from farmers; only manages storage for FCI