തിരുവനന്തപുരം ∙ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന അവകാശം ആവര്‍ത്തിച്ച് എല്‍ഡിഎഫും ബിജെപിയും. എന്നാല്‍ അടിയൊഴുക്കുകളില്‍ ... Thiruvananthapuram Corporation Election, Who Will Win TVM Corporation, UDF, LDF, BJP, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന അവകാശം ആവര്‍ത്തിച്ച് എല്‍ഡിഎഫും ബിജെപിയും. എന്നാല്‍ അടിയൊഴുക്കുകളില്‍ വോട്ടുകള്‍ മറിഞ്ഞെന്ന ആശങ്ക മൂലം പ്രാഥമിക വിലയിരുത്തലില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും ആകുന്നുമില്ല. കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണു യുഡിഎഫ്.

2015ല്‍ 63 ആയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോളിങ് ശതമാനം. ഇത്തവണ ഏതാണ്ട് സമാനമാണ്, 61%. അതുകൊണ്ട് വോട്ടിങ് പാറ്റേണില്‍ മാറ്റമൊന്നുമില്ലെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുമാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കും.

ADVERTISEMENT

തീരദേശം ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തും. അങ്ങിനെ 55 സീറ്റ് വരെ ലഭിച്ചേക്കാം. പക്ഷേ, യുഡിഎഫ് വോട്ട് മറിഞ്ഞോയെന്ന ആശങ്ക കാര്യമായിട്ടുണ്ട്. അതിനാല്‍ പ്രമുഖ സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏതാനും സിറ്റിങ് സീറ്റുകള്‍ നഷ്ടമായാല്‍ കഥ മാറിയേക്കാമെന്ന് ഉള്ളില്‍ ഭയമുണ്ട്.

ആത്മവിശ്വാസത്തില്‍ അല്‍പം മുന്നിലാണ് ബിജെപി. കോവിഡിനെ മറികടന്നും വോട്ടര്‍മാരെത്തിയത് മാറ്റം ആഗ്രഹിച്ചാണെന്നും അത് ബിജെപി ട്രെൻഡാണെന്നുമാണു വിലയിരുത്തല്‍. 40ന് മുകളില്‍ സീറ്റ് ഉറപ്പിക്കുന്നു. അനുകൂല തരംഗമുണ്ടായാല്‍ കേവല ഭൂരിപക്ഷവും കിട്ടിയേക്കാം. പക്ഷേ, ആറ് സിറ്റിങ് സീറ്റ് വരെ നഷ്ടപ്പെട്ടേക്കാം. അടിയൊഴുക്കെന്ന ആശങ്കയാണ് കാരണം

ADVERTISEMENT

ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പറയുന്നുണ്ടങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറുമെന്നതിനപ്പുറം കാര്യമായ പ്രതീക്ഷ യുഡിഎഫിനില്ല. തീരദേശവും തിരുവനന്തപുരം മണ്ഡലവും തുണച്ചാല്‍ 30 വരെ സീറ്റാണ് പ്രതീക്ഷിക്കുന്നത്.

English Summary: Hopes are high for UDF, LDF, BJP in getting Thiruvananthapuram Corporation