കോഴിക്കോട് ∙ കോർപറേഷനിലെ 11–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. കോർപറേഷൻ ആയി ഉയർത്തപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. 1962 നവംബർ ഒന്നിനാണ് കോർപറേഷൻ ആയത്. കോർപറേഷൻ ആയി

കോഴിക്കോട് ∙ കോർപറേഷനിലെ 11–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. കോർപറേഷൻ ആയി ഉയർത്തപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. 1962 നവംബർ ഒന്നിനാണ് കോർപറേഷൻ ആയത്. കോർപറേഷൻ ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോർപറേഷനിലെ 11–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. കോർപറേഷൻ ആയി ഉയർത്തപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. 1962 നവംബർ ഒന്നിനാണ് കോർപറേഷൻ ആയത്. കോർപറേഷൻ ആയി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് ഉൾപ്പെടെ 27 മുനിസിപ്പാലിറ്റികളിൽ1962 സെപ്റ്റംബർ 26നാണ് തിരഞ്ഞെടുപ്പു നടന്നത്.

പിന്നീട് 1968 ഏപ്രിൽ 25, 1972 നവംബർ 21, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23 എന്നീ തീയതികളിൽ തിരഞ്ഞെടുപ്പു നടന്നു. പഞ്ചായത്ത് രാജ് – നഗരപാലികാ നിയമം നടപ്പാക്കിയതിനുശേഷം 1995 സെപ്റ്റംബർ 23, 2000 സെപ്റ്റംബർ 27, 2005 സെപ്റ്റംബർ 26, 2010 ഒക്ടോബർ 23, 2015 നവംബർ 2 എന്നീ തീയതികളിലും തിരഞ്ഞെടുപ്പ് നടന്നു.

ADVERTISEMENT

1866 ജൂലൈ 3ന് രൂപമെടുത്ത കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ അവസാന തിരഞ്ഞെടുപ്പ് 1955 ഒക്ടോബർ 27നായിരുന്നു. 1973 വരെ കോഴിക്കോട് ഉൾപ്പെടെ ചില നഗരസഭകളിൽ ദ്വയാംഗ വാർഡുകൾ / ഡിവിഷനുകൾ നിലവിലുണ്ടായിരുന്നു. കോർപറേഷനിലെ ആദ്യത്തെ രണ്ടു (1962, 1968) തിരഞ്ഞെടുപ്പുസമയത്ത് 44 ഡിവിഷനും 45 സീറ്റുമാണുണ്ടായിരുന്നത്. 22–ാം ഡിവിഷൻ ദ്വയാംഗമായിരുന്നു.

ഒരു സീറ്റ് ജനറലും മറ്റേത് പട്ടികജാതി സംവരണവും. മൂന്നാമത്തെ (1972) തിരഞ്ഞെടുപ്പായപ്പോൾ 22–ാം ഡിവിഷൻ വിഭജിച്ച് 22, 45 ഡിവിഷനുകൾ ആയി. യഥാക്രമം കിളിയനാട് നോർത്ത്, കിളിയനാട് സൗത്ത് എന്നിങ്ങനെയായിരുന്നു പേര്. ഇതോടെ ഡിവിഷനും സീറ്റും തുല്യമായി (45). അതോടൊപ്പം 5–ാം ഡിവിഷൻ ചേവരമ്പലം പട്ടികജാതി സംവരണമാക്കി.

ADVERTISEMENT

English Summary: Election At Kozhikode Corporation