തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം എകെജി സെന്ററില്‍ തുടങ്ങി. തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് | LDF, cpm secretariat | Kerala Local Body Polls Results | Pinarayi Vijayan | CPM | kerala assembly election 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം എകെജി സെന്ററില്‍ തുടങ്ങി. തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. നേതാക്കൾക്കെല്ലാവർക്കും കേക്ക് വിതരണം ചെയ്തതിനു ശേഷമാണ് യോഗം ആരംഭിച്ചത്. കൃത്യസമയത്തു തന്നെ നേതാക്കളെല്ലാം എത്തി. തിരഞ്ഞെടുപ്പ് ഫലം കൂടാതെ, ഘടകകക്ഷികള്‍ തമ്മിലുണ്ടായ തര്‍ക്കവും യോഗത്തിൽ ചര്‍ച്ചയായേക്കും.

അതേസമയം, സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ തുടരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ADVERTISEMENT

തിങ്കളാഴ്ച മുതല്‍ ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. കോര്‍പറേഷനുകളില്‍ ആരെ മേയറാക്കണമെന്ന കാര്യം പരിശോധിച്ച് ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത് വിലയിരുത്തി സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

ജനുവരി 2,3 തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് 22ന് കൊല്ലത്തുനിന്ന് മുഖ്യമന്ത്രി സംസ്ഥാനപര്യടനം ആരംഭിക്കും. ദിവസം രണ്ടു ജില്ലകള്‍ വീതം മുഖ്യമന്ത്രി സന്ദര്‍ശിക്കും. 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലായി പര്യടനം പൂര്‍ത്തിയാക്കും.

ADVERTISEMENT

English Summary: LDF's celebration on Local Body Polls Results