കോവിഡ് ഒരാൾക്ക് ഉണ്ടെങ്കിൽ അത് കോവിഡ് മാത്രമാണ് എന്നു വിശ്വസിക്കരുത്. ടിബി പോലുള്ള മറ്റ് അവസ്ഥകളും ഒപ്പം കാണാം. അതിനാൽ നേരത്തേ തന്നെ ടിബിയും Coronavirus disease, tuberculosis, tuberculosis and covid 19, death rate, kerala

കോവിഡ് ഒരാൾക്ക് ഉണ്ടെങ്കിൽ അത് കോവിഡ് മാത്രമാണ് എന്നു വിശ്വസിക്കരുത്. ടിബി പോലുള്ള മറ്റ് അവസ്ഥകളും ഒപ്പം കാണാം. അതിനാൽ നേരത്തേ തന്നെ ടിബിയും Coronavirus disease, tuberculosis, tuberculosis and covid 19, death rate, kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ഒരാൾക്ക് ഉണ്ടെങ്കിൽ അത് കോവിഡ് മാത്രമാണ് എന്നു വിശ്വസിക്കരുത്. ടിബി പോലുള്ള മറ്റ് അവസ്ഥകളും ഒപ്പം കാണാം. അതിനാൽ നേരത്തേ തന്നെ ടിബിയും Coronavirus disease, tuberculosis, tuberculosis and covid 19, death rate, kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം/തിരുവനന്തപുരം ∙ കേരളത്തിൽ ക്ഷയരോഗ ബാധിതരായ കോവിഡ് രോഗികളിലെ മരണ നിരക്ക് 15 ശതമാനത്തോളമെന്നു വ്യക്തമായി. ക്ഷയരോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഫലം ഗുരുതരമാകൂമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഈ കണക്ക്. ഡിസംബർ 10 വരെ 174 ക്ഷയരോഗികളെയാണ് കേരളത്തിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇവരിൽ 26 പേർ മരിച്ചു. അതായത് കോവിഡ് ബാധിച്ച ക്ഷയരോഗികളിൽ 15 % മരണം. ഇത്ര കൃത്യമായ ഒരു പഠനറിപ്പോർട്ട് ആദ്യമായി പുറത്തുവിട്ട സംസ്ഥാനം കൂടിയാണ് കേരളം.

കോവിഡ് ബാധിച്ചവരിലെ പൊതുവായ മരണനിരക്ക്, കേരളത്തിൽ 0.5 ശതമാനത്തിൽ താഴെ മാത്രമാണ്. ദേശീയ ശരാശരി രണ്ടിൽ താഴെയും. എന്നാൽ പ്രമേഹം, അർബുദം, ക്ഷയം, ദീർഘകാല ശ്വാസകോശരോഗങ്ങൾ ഉൾപ്പടെയുള്ള സഹരോഗാവസ്ഥകളുെട (കോമോർബിഡിറ്റി) സാന്നിധ്യമുള്ളവരിലാണ് മരണനിരക്കു കുതിച്ചുയരുന്നത്. മരിച്ച രോഗികളിൽ പലർക്കും ഒന്നിലേറെ രോഗാവസ്ഥകൾ ഉണ്ടായിരിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

ശരീരത്തിൽ ഏതുഭാഗത്തും ക്ഷയരോഗം വരാമെങ്കിലും ക്ഷയരോഗികളിൽ ഏതാണ്ട് 70 ശതമാനവും ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി ടിബി യുള്ളവരാണ്. കോവിഡിനു കാരണമാകുന്ന കൊറോണ വൈറസും ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതും. സ്വാഭാവികമായും പൾമണറി ടിബി ഉള്ളവരെ കോവിഡ് കൂടി ബാധിച്ചാൽ രോഗം മാരകമാകും. ഇതിനു പുറമേ ക്ഷയരോഗികളിൽ 40 ശതമാനത്തോളം പേർക്കും പ്രമേഹമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം കൂടിയുള്ളവരാണ് അറുപതുപിന്നിട്ട ക്ഷയരോഗികളിൽ അധികവും. ഇതും അപായസാധ്യത കൂട്ടുന്നു.

എന്നാൽ ക്ഷയരോഗികളിെല കോവിഡ് മരണനിരക്കിൽ ഭയപ്പെടേണ്ടതില്ലെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ഷയരോഗികളിെല പൊതുവായ മരണനിരക്ക് ഇപ്പോൾ കൂടിയിട്ടില്ലെന്നും സ്റ്റേറ്റ് ടിബി ഓഫിസർ ഡോ.എം. സുനിൽകുമാർ പറയുന്നു. മാത്രമല്ല, കോവിഡ് വ്യാപനം തുടങ്ങി വൈകാതെ തന്നെ ക്ഷയരോഗികളുെട സംരക്ഷണത്തിനായി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതാണ് മരണനിരക്ക് ഇത്രയും പിടിച്ചു നിർത്താനായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ സമയത്ത് ക്ഷയരോഗികളുെട മരുന്നുകൾ മുടങ്ങുന്ന, ദൂരവ്യാപക പ്രത്യാഘാതമുണ്ടാകാവുന്ന അവസ്ഥ ഉണ്ടായപ്പോൾ പോലും കേരളത്തിൽ ആശാവർക്കർമാരുടെ സഹായത്തോടെയും മറ്റും ഒരു രോഗിയുെട മരുന്നു പോലും മുടങ്ങാതെ നോക്കാനായെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ലോക്ഡൗണിനു ശേഷം കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ പുതിയതായി കണ്ടുവരാറുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ ഏതാണ്ട് 2500 ഓളം പേരുടെ കുറവും ഉണ്ടായി.

ഇതിൽ ഏതാണ്ട് 500 ഓളം പേരെ കണ്ടെത്താൻ പിന്നിട്ട രണ്ടുമൂന്നു മാസത്തെ ക്ഷയരോഗ സ്ക്രീനിങ്, പരിശോധനകളിലൂെട സാധിച്ചിട്ടുണ്ട്. ശേഷിക്കുന്നവരെ കൂടി കണ്ടത്താനുള്ള തീവ്രശ്രമത്തിലാണ് ടിബി സെല്ലും സംസ്ഥാന ആരോഗ്യവകുപ്പും. ഇതിന്റെ ഭാഗമായി കോവിഡ് രോഗികളിൽ ലക്ഷണങ്ങളുെട അടിസ്ഥാനത്തിൽ ക്ഷയരോഗം സ്ക്രീൻ ചെയ്യാനും ക്ഷയരോഗികളിൽ ലക്ഷണമുണ്ടെങ്കിൽ കോവിഡ് സ്ക്രീൻ ചെയ്യുകയുമെന്ന രീതി ആദ്യമായി നടപ്പിലാക്കിയതും കേരളമാണ്. ഇതിലൂടെ ക്ഷയരോഗികളിലെ കോവിഡും കോവിഡ് രോഗികളിെല ക്ഷയവും കാര്യമായി കണ്ടെത്താൻ കഴിയുന്നുണ്ട്.

ADVERTISEMENT

ഡൽഹിയിെല സഫ്ദർജംങ് ആശുപത്രിയിൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത് ക്ഷയരോഗികളിെല കോവിഡ് മരണനിരക്ക് ഏതാണ്ട് 20 ശതമാനമാണ് എന്നാണ്. മാത്രമല്ല പല ആഗോള സൂചനകളും അതിനോടടുത്ത മരണനിരക്കാണ് പ്രവചിക്കുന്നത്. ആ നിലയിൽ നോക്കിയാൽ കേരളത്തിൽ കണ്ടെത്തിയ 15 ശതമാനം മരണനിരക്ക് താരതമ്യേന കുറവാണെന്നും കേരളത്തിലെ ക്ഷയരോഗ നിയന്ത്രണപരിപാടികളുെട മേന്മയായി ഇതു പരിഗണിക്കാമെന്നും ലോകാരോഗ്യസംഘടനയുെട ടിബി എലിമിനിേഷൻ കൺസൾട്ടന്റായ ഡോ.പി.എസ്. രാകേഷ് പറയുന്നു.

ക്ഷയരോഗികളിലെ മരണങ്ങൾ കൂടുതലും ഉണ്ടായത് ക്ഷയരോഗം കണ്ടെത്താന്‍ കാലതാമസം ഉണ്ടായവരിലാകാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. കോവിഡ് ഒരാൾക്ക് ഉണ്ടെങ്കിൽ അത് കോവിഡ് മാത്രമാണ് എന്നു വിശ്വസിക്കരുത്. ടിബി പോലുള്ള മറ്റ് അവസ്ഥകളും ഒപ്പം കാണാം. അതിനാൽ നേരത്തേ തന്നെ ടിബിയും നിർണയിക്കാൻ കഴിയണം. നീണ്ടുനിൽക്കുന്ന ചുമ, പനി, പെട്ടെന്നു ഭാരം കുറയൽ പോലുള്ള ലക്ഷണങ്ങൾ ടിബിയുടേതാകാം. ഈ ലക്ഷണങ്ങൾ ഉള്ളവർ അവരുടെ നാട്ടിലെ ആശാവർക്കർമാരെ വിവരമറിയിച്ചാൽ പോലും ക്ഷയരോഗ നിർണയത്തിനുള്ള സഹായം ലഭിക്കും.

ഇത്തരത്തിൽ പരമാവധി നേരത്തേ ക്ഷയരോഗ ചികിത്സ തുടങ്ങി, അത് മുടക്കാതെ തുടരുന്നവർക്ക് കോവിഡ് ബാധിച്ചാൽ പോലും ഗുരുതര സങ്കീർണതകൾ ഉണ്ടാകണമെന്നില്ല. ക്ഷയരോഗത്തോടൊപ്പം കോവിഡ് വന്നുമരിച്ച 26 രോഗികളുടെ ശരാശരി പ്രായം 67 വയസ്സാണ്. ഈ പ്രായത്തിൽ മറ്റ് സങ്കീർണതകളും ഉണ്ടാകാം. കൃത്യമായ മരണകാരണവും ലഭ്യമാകുന്നതേയുള്ളൂ.

ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ ഒരു പഠനത്തിൽ ടിബി രോഗികളിൽ 70 ശതമാനം പേരുടേയും മരണത്തിനു കാരണമാകുന്നത് മറ്റ് രോഗാവസ്ഥകൾ കൊണ്ടാണെന്നു വ്യക്തമായിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമാകാത്ത ഈ സാഹചര്യത്തിൽ ക്ഷയരോഗികൾ കോവിഡ് ബാധിക്കാതിരിക്കാൻ അധികജാഗ്രത പുലർത്തുകയാണ് വേണ്ടത്. ഒപ്പം ക്ഷയരോഗത്തിനുള്ള മരുന്നുകൾ ഒരു നേരം പോലും മുടക്കാതെ പൂർത്തിയാക്കാനുള്ള ജാഗ്രതയും കാണിക്കണം. പ്രമേഹം പോലുള്ള മറ്റ് രോഗാവസ്ഥകളുണ്ടെങ്കിൽ അവയും നിയന്ത്രണത്തിൽ നിർത്താൻ ശ്രദ്ധപുലർത്തിയാൽ ക്ഷയരോഗമുള്ളവർക്കും കോവിഡിനെ അമിതമായി ഭയക്കേണ്ടതില്ലെന്നും ഡോ.പി.എസ്. രാകേഷ് പറയുന്നു.

English Highlights: Covid-19, Coronavirus, tuberculosis, Kerala, Study report