ന്യൂഡൽഹി ∙ സീസണിലെ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തി രാജ്യ തലസ്ഥാനം. താപനില 3.9 ഡിഗ്രി സെൽഷ്യസായാണു കുറഞ്ഞത്. വെള്ളിയാഴ്ച ജാഫർപുരിലെ ഏറ്റവും കുറഞ്ഞ താപനില 2.7 ഡിഗ്രി സെൽഷ്യസായിരുന്നു. | Delhi Cold Wave | Weather | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സീസണിലെ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തി രാജ്യ തലസ്ഥാനം. താപനില 3.9 ഡിഗ്രി സെൽഷ്യസായാണു കുറഞ്ഞത്. വെള്ളിയാഴ്ച ജാഫർപുരിലെ ഏറ്റവും കുറഞ്ഞ താപനില 2.7 ഡിഗ്രി സെൽഷ്യസായിരുന്നു. കുറച്ചുദിവസങ്ങളായി ഡൽഹി അതിശൈത്യത്തിലൂടെയാണു കടന്നുപോകുന്നത്.

‘നഗരത്തിലെ സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ 3.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയാണു രേഖപ്പെടുത്തിയത്. സാധാരണയിൽനിന്നു 4 ഡിഗ്രി കുറവാണിത്. പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസ് വരെയാകാനാണു സാധ്യത. പടിഞ്ഞാറൻ ഹിമാലയത്തിൽനിന്നുള്ള മഞ്ഞുകാറ്റ് നഗരത്തിൽ തുടർച്ചയായി വീശുന്നതിനാൽ ലോധി റോഡിൽ 3.3 ഡിഗ്രി, അയനഗറിൽ 3.4 ഡിഗ്രി സെൽഷ്യസ് വീതവും രേഖപ്പെടുത്തി.’– കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ADVERTISEMENT

വ്യാഴാഴ്ച പരമാവധി താപനില 15.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. സാധാരണത്തേക്കാൾ ഏഴ് ഡിഗ്രി കുറവാണിത്. വെള്ളിയാഴ്ച 19.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വൈകിട്ടോടെ ഭാഗികമായി മേഘാവൃതമായ ആകാശം പ്രത്യക്ഷപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച്, ആറ് ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണു കരുതുന്നത്.

English Summary: At 3.9 Degrees, Delhi Shivers At Season's Lowest Minimum Temperature