പാലക്കാട്∙ അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയിൽ പെ‍ാലീസ് വെടിവയ്പ്പിൽ മരിച്ച മാവോയിസ്റ്റുകളുടെ ഡിഎൻഎ പരിശോധനയുടെയും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ആയുധങ്ങളുടെ ഫെ‍ാറൻസിക്... Attappadi Maoist Encounter, Forensic Report Backs Kerala Police, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയിൽ പെ‍ാലീസ് വെടിവയ്പ്പിൽ മരിച്ച മാവോയിസ്റ്റുകളുടെ ഡിഎൻഎ പരിശോധനയുടെയും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ആയുധങ്ങളുടെ ഫെ‍ാറൻസിക് പരിശോധനയുടെയും ഫലങ്ങൾ ലഭിച്ചു. 4 പേരിൽ തിരിച്ചറിയാനുണ്ടായിരുന്ന അജിത, ശ്രീനിവാസൻ എന്നിവരുടെ ഡിഎൻഎ പരിശോധനയിൽ മരിച്ചത് അവർ തന്നെയാണ് എന്നാണ് റിപ്പേ‍ാർട്ട്.

മറ്റുള്ളവരിൽ കാർത്തിക്കിനെ വിരലടയാളപരിശോധനയിലും മുതിർന്ന നേതാവ് മണിവാസകത്തെ ആ സമയത്ത് ബന്ധുക്കളും തിരിച്ചറിഞ്ഞിരുന്നു. മണിവാസകത്തിന്റെ വിരലടയാളം തമിഴ്നാട് ഫൊറൻസിക് ലാബിലും പരിശേ‍ാധനയ്ക്കു നൽകി. ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കണ്ടെടുത്ത തേ‍ാക്കുകൾ മാവേ‍ായിസ്റ്റുകൾ ഉപയേ‍ാഗിച്ചവയാണെന്നാണു പരിശോധനാ റിപ്പേ‍ാർട്ടിലെ സൂചന.

ADVERTISEMENT

ലാപ്ടേ‍ാപ്, മറ്റു ചെറിയ ഉപകരണങ്ങൾ തുടങ്ങിയവയുടെയും റിപ്പേ‍ാർട്ട് കൂടി ലഭിക്കാനുണ്ട്. സംഭവത്തിൽ പെ‍ാലീസ് നിലപാട് ശരിവക്കുന്നതാണ് റിപ്പേ‍ാർട്ടുകൾ. ഡിഎൻഎ, ആയുധപരിശോധനാ റിപ്പേ‍ാർട്ടുകൾ ക്രൈംബ്രാഞ്ച് ജില്ലാ കലക്ടർക്കു കൈമാറി. ഇതേ‍ാടെ, വെടിവയ്പ്പിനെക്കുറിച്ച് ജില്ലാ കലക്ടർ നടത്തുന്ന മജിസ്റ്റീരിയിൽ അന്വേഷണത്തിന്റെ റിപ്പേ‍ാർട്ട് ഈ മാസം സർക്കാരിനു നൽകിയേക്കും. റിപ്പേ‍ാർട്ട് നൽകാൻ നീട്ടിക്കൊടുത്ത കലാവധി ഈ മാസം 31ന് അവസാനിക്കും. താമസിയാതെ നടപടി പൂർത്തിയാക്കുമെന്നു കലക്ടർ ഡി.ബാലമുരളി പറഞ്ഞു.

ക്രൈംബ്രാ‍‍ഞ്ച് മലപ്പുറം എസ്.പി. കെ.വി. സന്തോഷ്കുമാന്റെ നേതൃത്വത്തിലുള്ള അന്വേഷണവും അവസാനഘട്ടത്തിലാണ്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടുവെന്ന് സംശയിക്കുന്ന 2 മാവേ‍ായിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രധാനമായി ഇനി പൂർത്തിയാക്കാനുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറേ‍ാസ് എം.ഷഫീഖാണ് അന്വേഷണ ഉദ്യേ‍ാഗസ്ഥൻ.

ADVERTISEMENT

കഴിഞ്ഞവർഷം മേയ് 28, 29 തീയതികളിലാണ് തണ്ടർബേ‍ാൾട്ടിന്റെ വെടിയേറ്റ് മാവേ‍ായിസ്റ്റുകൾ മരിച്ചത്. പെ‍ാലീസ് അവരെ വളഞ്ഞിട്ട് വെടിവച്ചുവെന്ന് ആരേ‍ാപണം ഉയർന്നു. സംഭവത്തിൽ ദുരൂഹത ആരേ‍ാപിച്ച് സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നത് സർക്കാരിനും തലവേദനയായി.

English Summary: Attappadi maoist encounter: forensic report backs Kerala Police