നെവാർക് ∙ അടുത്ത വർഷം രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിനു മുന്നോടിയായി സുരക്ഷയെപ്പറ്റി ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാൻ ടിവിയിലൂടെ ലൈവായി കോവിഡ് വാക്സീൻ സ്വീകരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. | Joe Biden | Coronavirus Vaccine | Covid Vaccine | US | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെവാർക് ∙ അടുത്ത വർഷം രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിനു മുന്നോടിയായി സുരക്ഷയെപ്പറ്റി ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാൻ ടിവിയിലൂടെ ലൈവായി കോവിഡ് വാക്സീൻ സ്വീകരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 78 വയസ്സുള്ള ബൈഡൻ കോവിഡ് അപകടസാധ്യതാ വിഭാഗത്തിൽപ്പെട്ടയാളാണ്. ജനുവരി 20ന് ആണ് പ്രസിഡന്റായി അധികാരമേൽക്കുക.

3.15 ലക്ഷത്തിലധികം അമേരിക്കക്കാരുടെ ജീവനെടുക്കുകയും 17.5 ദശലക്ഷത്തിലധികം പേരെ രോഗബാധിതരാകുകയും ചെയ്ത കോവിഡിനെതിരെ താൻ പോരാട്ടം നടത്തുമെന്നു ഡമോക്രാറ്റുകാരനായ ബൈഡൻ പറഞ്ഞു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് വാക്സീൻ വിതരണം ചെയ്യുന്നതും പലവിധ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതും ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ വെല്ലുവിളിയാണ്.

ADVERTISEMENT

ഡെലവെയറിലെ നെവാർക്കിൽ ക്രിസ്റ്റ്യാന ഹോസ്പിറ്റലിലെ നഴ്‌സ് പ്രാക്ടീഷണറും എംപ്ലോയി ഹെൽത്ത് സർവീസസ് മേധാവിയുമായ തബേ മാസയിൽനിന്നു മാധ്യമപ്രവർത്തകർക്കു മുന്നിലാണു ബൈഡൻ കുത്തിവയ്പെടുത്തത്. ഫൈസർ വികസിപ്പിച്ച വാക്സീൻ ഡോസ് സ്വീകരിച്ച ബൈഡൻ, ആരോഗ്യ പ്രവർത്തകർ ‘ഹീറോകൾ’ ആണെന്നു വിശേഷിപ്പിച്ചു. വാക്സിനേഷന് ആളുകൾ തയാറാകണമെന്നും ആശങ്കപ്പെട‌േണ്ടതില്ലെന്നു തെളിയിക്കാനാണു വാക്സീനെടുത്തതെന്നും ബൈഡൻ പറഞ്ഞു.

ജോ ബൈഡൻ, കമല ഹാരിസ്

നേരത്തെ വാക്സീനെടുത്ത ഭാര്യ ജിൽ ബൈഡനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വാക്സീൻ എല്ലാവർക്കും ലഭ്യമാകാൻ സമയമെടുക്കും. ജനം ആരോഗ്യ വിദഗ്ധർ പറയുന്നതു ശ്രദ്ധിക്കണം. വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് അടുത്തയാഴ്ച വാക്സീൻ ലഭിക്കും. റിപ്പബ്ലിക്കൻകാരനായ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കോവിഡിനെ നിസ്സാരമായാണു കൈകാര്യം ചെയ്തതതെന്നും ജനങ്ങളുടെ ജീവനു വിലകൽപിച്ചില്ലെന്നും വിമർശനമുണ്ട്. 

ADVERTISEMENT

English Summary: 'Nothing to Worry About': Joe Biden Gets Coronavirus Vaccine Live on TV to Boost Confidence