കൊച്ചി∙ വാഗമണ്ണിലെ നിശാപാര്‍ട്ടിക്കേസില്‍ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കും. അന്വേഷണ സംഘത്തോട് വിവരങ്ങള്‍ തേടിയെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും ഐജി വിജയ്സാഖറെ | Vagamon | Rave party in Vagamon | Vagamon Drug party | Rave party | Bristy Biswas | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വാഗമണ്ണിലെ നിശാപാര്‍ട്ടിക്കേസില്‍ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കും. അന്വേഷണ സംഘത്തോട് വിവരങ്ങള്‍ തേടിയെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും ഐജി വിജയ്സാഖറെ മനോരമ ന്യൂസിനോട് പറഞ്ഞു.

വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തിയ കേസില്‍ വിശദ അന്വേഷണത്തിനാണ് കൊച്ചി പൊലീസും തയാറെടുക്കുന്നത്. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ്  ഇതുവരെ കേസില്‍ അറസ്റ്റിലായത്. നടിയുടെ കൊച്ചിയിലെ സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേ ആള്‍ക്കാര്‍ കൊച്ചിയിലും രഹസ്യ നിശാപാര്‍ട്ടി സംഘടിപ്പിച്ചതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിയതായും ഉടന്‍ അന്വേഷണം തുടങ്ങുമെന്നും വിജയ് സാഖറെ പറഞ്ഞു.

ADVERTISEMENT

അതിനിടെ, കൊച്ചിയിലെ ക്രിസ്മസ് പുതുവത്സരപാര്‍ട്ടികളില്‍ ലഹരി ഉപയോഗം തടയാന്‍ നടപടിക്കായി എക്സൈസ്, കസ്റ്റംസ്, പൊലീസ്, നര്‍ക്കോട്ടിക് വിഭാഗങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. ലഹരിമാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറും. ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നിശാപാര്‍ട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

English Summary: Probe continuous on Vagamon Rave party