തൃശൂർ / പാലക്കാട്∙ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ നടപടി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ.കേശവദാസ് അടക്കം ഒന്‍പത് നേതാക്കളെ 6 ....| BJP | Thrissur | Palakkad | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ / പാലക്കാട്∙ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ നടപടി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ.കേശവദാസ് അടക്കം ഒന്‍പത് നേതാക്കളെ 6 വര്‍ഷത്തേക്കു പുറത്താക്കി. നടപടി നേരിട്ടവരില്‍ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റ ഡിവിഷനിലെ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഉള്‍പ്പെടും.

പാലക്കാട്ട് 3 ബിജെപി കമ്മിറ്റികൾ പിരിച്ചുവിട്ടു

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ബിജെപിയിൽ തേങ്കുറുശ്ശി, കണ്ണാടി, പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചു വിട്ടതായി ജില്ലാ നേതൃത്വം അറിയിച്ചു. ഭാരവാഹികൾ ഉൾപ്പെടെ 8 പേരെ പാർട്ടിയിൽനിന്നു പുറത്താക്കി. 

എൻഡിഎ ഔദ്യോഗിക സ്ഥാനാ‍ർഥികൾക്കെതിരെ മത്സരിച്ച ലക്കിടി പേരൂർ നിയോജക മണ്ഡലത്തിലെ അശോക് കുമാർ, മരുത റോഡ് പഞ്ചായത്തിലെ ശ്രീജ രാജേന്ദ്രൻ, തേങ്കുറുശ്ശിയിലെ എം.ശ്യാംകുമാ‍ർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ സ്മിത നാരായണൻ എന്നിവരെ പാർട്ടിയിൽനിന്ന് 6 വർഷത്തേക്കു പുറത്താക്കിയെന്നു ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് അറിയിച്ചു. 

ADVERTISEMENT

എൻഡിഎ സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച സംസ്ഥാന കൗൺസിൽ അംഗം എം.കെ.ലോകനാഥൻ, ജില്ലാ കമ്മിറ്റി അംഗം ബി.കെ.ശ്രീലത, ലക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.തിലകൻ, കർഷക മോർച്ച ലക്കിടി പേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവരെയും 6 വർഷത്തേക്കു പുറത്താക്കി. 

Content highlights : Kerala local body elections, Thrissur, Palakkad, BJP