പാലക്കാട്∙ പാർട്ടി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഔദ്യേ‍ാഗിക, വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം.മറ്റുള്ളവരുടെ സഹായത്തേ‍ാടെ പാർട്ടി ഭരണത്തിലേറുന്ന സ്ഥാപനങ്ങളുടെ പട്ടികയും നൽകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പാർട്ടി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഔദ്യേ‍ാഗിക, വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം.മറ്റുള്ളവരുടെ സഹായത്തേ‍ാടെ പാർട്ടി ഭരണത്തിലേറുന്ന സ്ഥാപനങ്ങളുടെ പട്ടികയും നൽകണം. നിയമനങ്ങളിൽ മാനദണ്ഡം ഉറപ്പുവരുത്താനും വിഭാഗീയ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് സൂചന.

അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പിന്തുണയ്ക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെങ്കിലും ഏതെങ്കിലും പ്രധാന സ്ഥാനം ലഭിക്കുന്ന പക്ഷം നിലപാടിൽ വിട്ടുവീഴ്ചയാകാമെന്നാണ് കീഴ്ഘടകങ്ങൾക്കുള്ള നിർദേശം. പന്തളം, പാലക്കാട് നഗരസഭകൾ അടക്കം 30 തദ്ദേശസ്ഥാപനങ്ങളിൽ എൻഡിഎ ഇത്തവണ ഭൂരിപക്ഷം നേടി. കേരളത്തിൽ പാർട്ടി മുന്നേറ്റം നടത്തിയതായി ദേശീയഅധ്യക്ഷനും മറ്റു പ്രധാന നേതാക്കളും ട്വീറ്റ് ചെയ്തു. പിന്നാലെ, വിവിധ സ്ഥാനങ്ങളിലേക്കു തിരുമാനിച്ചവരുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത് സംസ്ഥാനനേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

വിദ്യഭ്യാസം, കുറഞ്ഞ പ്രായം, സാമുദായിക സന്തുലനം എന്നിവയ്ക്ക് മുൻഗണന നൽകിവേണം അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പെന്നാണു കേന്ദ്ര നിർദേശം. പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് ആകാമെങ്കിലും അത് നേതൃത്വത്തെയും അണികളെയും ബേ‍ാധ്യപ്പെടുത്തണം. സംസ്ഥാന നേതാക്കൾ തദ്ദേശ അംഗങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണു സ്ഥാനങ്ങളിലേക്കുള്ള പരിഗണനാപട്ടിക തയാറാക്കിയത്. ആർഎസ്എസ് നിർദ്ദേശവും പരിഗണിച്ചശേഷം പട്ടിക പാർട്ടി സംസ്ഥാന പ്രസിഡന്റിന് നൽകി പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ അടക്കം ചെയ്ത കവർ പ്രത്യേക ദൂതൻ മുഖേന ജില്ലാകമ്മിറ്റികളിലെത്തിക്കും.

ആർഎസ്എസ് നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും നഗരസഭകളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ളവരുടെ പേരുകൾ പുറത്തുവിടുക. പാലക്കാട് നഗരസഭാ ഭരണനേതൃത്വത്തിലേക്കു തയാറാക്കിയ പട്ടികയ്ക്കു നീളം കൂടിയെന്ന വിലയിരുത്തലിനെ തുടർന്ന് ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി വീണ്ടും സ്ഥലത്തെത്തി പട്ടിക തയാറാക്കി.

ADVERTISEMENT

English Summary: BJP collecting informations about elected candidates