ന്യൂഡല്‍ഹി∙ ലഡാക്കിലെ കടന്നുകയറ്റുവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള നയതന്ത്ര, സൈനിക ചര്‍ച്ചകളില്‍ ക്രിയാത്മകമായ പരിഹാരമൊന്നും ഉരുത്തിരിഞ്ഞിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതുകൊണ്ടു തന്നെ മേഖലയില്‍... India China Standoff, India China Border Dispute, Rajnath Singh, Indian Army, India China Border

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ലഡാക്കിലെ കടന്നുകയറ്റുവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള നയതന്ത്ര, സൈനിക ചര്‍ച്ചകളില്‍ ക്രിയാത്മകമായ പരിഹാരമൊന്നും ഉരുത്തിരിഞ്ഞിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതുകൊണ്ടു തന്നെ മേഖലയില്‍ സൈനികരുടെ എണ്ണം കുറയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇപ്പോള്‍ നിലവിലുള്ള സ്ഥിതി തുടരുകയാണ്. എന്നാല്‍ അത് പോസിറ്റീവായി കരുതാനാവില്ല. ചര്‍ച്ചകള്‍ ഫലം കാണുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കിഴക്കന്‍ ലഡാക്കില്‍ ഏപ്രിലിനു മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സമ്പൂര്‍ണ പിന്മാറ്റം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റിലെ ചര്‍ച്ചകളില്‍ ഉണ്ടായ ധാരണ അനുസരിച്ചുള്ള പിന്മാറ്റം പാതിവഴിയില്‍ ഉപേക്ഷിച്ച ചൈന പാന്‍ഗോങ് തടാകത്തിനു സമീപത്തു ചിലയിടങ്ങളില്‍ പുതുതായി കടന്നുകയറിയതായും റിപ്പോര്‍ട്ടുണ്ട്. എട്ടു തവണ ഉന്നതതല ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഒമ്പതാംവട്ട ചര്‍ച്ച അടുത്തു തന്നെ ആരംഭിക്കും. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലാണ് കിഴക്കന്‍ ലഡാക്കില്‍ ചൈന കടന്നുകയറ്റം ആരംഭിച്ചത്. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചു.

ADVERTISEMENT

English Summary: No Meaningful Outcome Of Talks With China On LAC Standoff: Rajnath Singh