ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും | Amazon | Flipkart | Walmart | Manorama News

ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും | Amazon | Flipkart | Walmart | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ) കേന്ദ്രം നിർദേശിച്ചു.

നേരിട്ടുള്ള വിദേശനിക്ഷേപ നയം, ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) എന്നിവ ലംഘിച്ചാണ് ഈ കമ്പനികളുടെ പ്രവർത്തനമെന്നു കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡ‍േഴ്സ് (സിഎഐടി) അടക്കമുള്ളവരുടെ പരാതി പരിഗണിച്ചാണു സർക്കാർ നീക്കം. ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ അടുത്തിടെ നിരവധി പരാതികളാണു കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലിനു നൽകിയിട്ടുള്ളതെന്നു സിഎഐടി പ്രസിഡന്റ് ബി.സി.ഭാർതിയ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവൽ എന്നിവർ പറഞ്ഞു.

ADVERTISEMENT

വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇഡിക്കും ആർബിഐക്കും ഡിസംബറിൽ കത്തയച്ചെന്നും സിഎഐടി ഭാരവാഹികൾ അറിയിച്ചു. ഇ–കൊമേഴ്‍സ് രംഗത്തെ പല കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും പരമ്പരാഗത വ്യാപാരികൾക്കു തിരിച്ചടിയാണെന്നും നേരത്തെതന്നെ പരാതിയുണ്ട്.

English Summary: Centre directs ED, RBI to act against Amazon, Flipkart for FDI, FEMA violations