അനിൽ നമുക്കായി ബാക്കിവയ്ക്കുന്നത് വ്യഥിതന്റെ ഹൃദയം മിടിക്കുന്ന കവിതകളും പാട്ടുകളുടെ ഒരു പൂമരത്തണലുമാണ്; സന്ധ്യ പോലെ ചുവന്നത്, ഹൃദയഹാരിയായത്... ..Anil Panachooran, Anil Panachooran death, Anil Panachooran dies,

അനിൽ നമുക്കായി ബാക്കിവയ്ക്കുന്നത് വ്യഥിതന്റെ ഹൃദയം മിടിക്കുന്ന കവിതകളും പാട്ടുകളുടെ ഒരു പൂമരത്തണലുമാണ്; സന്ധ്യ പോലെ ചുവന്നത്, ഹൃദയഹാരിയായത്... ..Anil Panachooran, Anil Panachooran death, Anil Panachooran dies,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിൽ നമുക്കായി ബാക്കിവയ്ക്കുന്നത് വ്യഥിതന്റെ ഹൃദയം മിടിക്കുന്ന കവിതകളും പാട്ടുകളുടെ ഒരു പൂമരത്തണലുമാണ്; സന്ധ്യ പോലെ ചുവന്നത്, ഹൃദയഹാരിയായത്... ..Anil Panachooran, Anil Panachooran death, Anil Panachooran dies,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാറങ്കലിലെ കാകതീയ സർവകലാശാലയിൽ പഠിക്കാൻ പോയ കാലത്താണ് അനിൽകുമാർ പി.യു. എന്ന ചെറുപ്പക്കാരൻ ഒരു അഘോരിയിൽനിന്നു സന്യാസദീക്ഷ സ്വീകരിച്ചത്. പിന്നെ സെൻബുദ്ധിസത്തിന്റെ ചിറകുകളിൽ അയാൾ കുറച്ചേറെക്കാലം അലഞ്ഞുപറന്നു. അവധൂത ജീവിതത്തിനൊടുവിൽ തിരിച്ചു നാട്ടിലെത്തി വീട്ടുപറമ്പിൽ ഒരാശ്രമം കെട്ടി. അതുകണ്ട ചേങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി അവനോടു പറഞ്ഞത്, ‘ഒരു ദിവസം നീ തന്നെ ഇതിനു തീയിടേണ്ടിവരും’ എന്നാണ്. അത് അക്ഷരംപ്രതി ശരിയാക്കി ആശ്രമത്തിന് ഒരുദിവസം അനിൽ തന്നെ തീയിട്ടു. അപ്പോൾ അയാളുടെ സിരകളിൽ നിന്നെരിഞ്ഞിരുന്നത് കവിതയുടെ കാട്ടുതീയായിരുന്നു. ആശ്രമമെന്ന ആഗ്രഹത്തെ തീയിലെരിച്ച അയാൾ തന്റെ അവധൂതജീവിതം കവിതയിലൂടെ തുടർന്നു. അയാൾക്ക് അങ്ങനെയാവാനേ കഴിയുമായിരുന്നുള്ളൂ. കാരണം ജനിച്ചുവീണപ്പോൾ അയാൾ ശ്വസിച്ചത്, കാലങ്ങൾക്കു മുമ്പ് കവിതയുടെ ജ്വാല സിരകളിലുണ്ടായിരുന്ന ഒരു മഹായോഗിയെ തൊട്ടുവീശിയിരുന്ന അതേ വായുവായിരുന്നു; സാക്ഷാൽ ശ്രീനാരായണ ഗുരുവിനെ.

കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂരാണ് അനിൽ പനച്ചൂരാന്റെ അച്ഛൻ ഉദയഭാനുവിന്റെ തറവാട്. കമ്മംപള്ളി രാമൻപിള്ളയാശാനിൽനിന്നു സംസ്കൃതം പഠിക്കാനാണ് നാരായണഗുരു അവിടെവന്നു താമസിച്ചത്. അവിടെ ജനിച്ച അനിൽ പിന്നീട് അച്ഛന്റെ ജോലിസ്ഥലമായ ബോംബെയിലേക്കു പോയി. രണ്ടാംക്ലാസിനു ശേഷം അനിലിനെ തിരികെ നാട്ടിലെത്തിച്ചു; കൊല്ലത്ത് മൺറോ തുരുത്തിലെ അമ്മവീട്ടിൽ. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും കായംകുളത്ത്.

ADVERTISEMENT

പാരലൽ കോളജിലായിരുന്നു പ്രീഡിഗ്രി. അക്കാലത്ത് അച്ഛനൊപ്പം വീണ്ടും ഉത്തരേന്ത്യയിലേക്കു പോയി. അക്കാലത്തെ യാത്രകളും വായനയും നേരിൽക്കണ്ട ജീവിതങ്ങളുമൊക്കെയാണ് അനിലിലെ കവിയെ ഉരുവപ്പെടുത്തിയ മൂശയെന്നു പറയാം. പ്രീ‍ഡിഗ്രി കഴിഞ്ഞപ്പോൾ ബിഎ മലയാളത്തിനു ചേരാനായിരുന്നു ആഗ്രഹം. പക്ഷേ അച്ഛൻ അനുവദിച്ചില്ല. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ മകനെ ബികോമിനു ചേർത്തു അദ്ദേഹം. അക്കാലത്ത് എസ്എഫ്ഐയിൽ സജീവമായി അനിൽ. ചെന്തീപ്പൂക്കൾ മൂടിയൊരു വാക പോലെ, അയാളുടെ സ്വപ്നങ്ങളിൽ കവിതയും വിപ്ലവവും പൂത്തുനിറഞ്ഞു. ആ പൂക്കാലത്തിന്റെ നിഴലുകളാണ് പിൽക്കാലത്തു കേരളം ചോരത്തിളപ്പിന്റെ ശ്രുതിയിട്ടു പാടിയ ‘ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം’ എന്ന പാട്ടിലടക്കം ചുവന്നുകിടക്കുന്നത്. 

വലയിൽ വീണ കിളികൾ, സുരഭി, പ്രണയകാലം തുടങ്ങിയ കവിതകളിലൂടെ ക്യാംപസുകൾക്ക് അനിൽ പനച്ചൂരാൻ ലഹരിയായിരുന്ന കാലത്താണ് സിനിമയിലേക്കുള്ള വരവ്. ‘മകൾക്ക്’ എന്ന ചിത്രത്തിൽ പനച്ചൂരാന്റെ ഒരു കവിതയുൾപ്പെടുത്തി സംവിധായകൻ ജയരാജ്. അതാണ് സിനിമയിലെ തുടക്കം. പക്ഷേ അപ്പോഴൊന്നും സിനിമ അനിലിന്റെ പരിഗണനപ്പട്ടികയിലില്ലായിരുന്നു. അടുത്ത ചങ്ങാതിയും പ്രശസ്ത തിരക്കഥാകൃത്തുമായ എം. സിന്ധുരാജാണ് അനിലിനെ ലാൽജോസിനു പരിചയപ്പെടുത്തിയത്. അങ്ങനെ ‘അറബിക്കഥ’യിലെ ‘ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം’ എന്ന ഗാനമുണ്ടായി. കെപിഎസിയുടെ പ്രശസ്തങ്ങളായ വിപ്ലവഗാനങ്ങൾക്കു ശേഷം മലയാളി ആവേശത്തോടെ ഏറ്റുപാടിയ വിപ്ലവഗാനം.

ADVERTISEMENT

അറബിക്കഥ ഇറങ്ങിയ സമയത്ത് ഇടതുനേതാക്കളുടെയും പ്രവർത്തകരുടെയും ഫോണിലെ റിങ് ടോണ്‍ അതായിരുന്നു. പക്ഷേ കുറച്ചുകാലത്തിനു ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലകൾ നടന്നപ്പോൾ, അതിനോടുള്ള പ്രതിഷേധമായി ഇനി ആ കവിത ചൊല്ലില്ലെന്നു പ്രഖ്യാപിച്ചു അനിൽ പനച്ചൂരാൻ. ‘ആളുകള്‍ക്ക് പ്രചോദനമേകാന്‍ കഴിവുള്ള കവിതയാണത്. ചോര വീഴ്ത്താനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇനി ആ കവിത ചൊല്ലില്ല എന്നു പറഞ്ഞത്’ – ഒരു അഭിമുഖത്തിൽ തന്റെ തീരുമാനത്തെ അദ്ദേഹം വിശദീകരിച്ചു. 

പ്രണയഭംഗത്തിന്റെയും വ്യഥിത ജീവിതത്തിന്റെയും അമ്ലകവിതകൾ കൊണ്ട് ക്യാംപസുകളെ പൊള്ളിച്ച അനിൽ പനച്ചൂരാൻ എഴുതിയ സിനിമാഗാനങ്ങൾ ഹൃദയഹാരികളായിരുന്നു. അവയെ മലയാളികൾ പ്രിയത്തോടെ ചേർത്തുപിടിച്ചു. ‘അറബിക്കഥ’യിലെതന്നെ ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായ് ....’ എന്ന പാട്ട് ഓരോ പ്രവാസിക്കും ഗൃഹാതുരതയുടെ മാന്ത്രികപ്പരവതാനിയായി. 

ADVERTISEMENT

‘കഥ പറയുമ്പോൾ’ എന്ന  ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്ന പാട്ട് വൻഹിറ്റായി. ‘അരികത്തായാരോ...’ (ബോഡി ഗാർഡ്), ‘നീയാം തണലിനുതാഴെ...’ (കോക്ക്ടെയിൽ) തുടങ്ങിയ ഗാനങ്ങൾ മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട പ്രണയഗാനങ്ങളുെട പട്ടികയിലുണ്ട്. ‘വെളിപാടിന്റെ പുസ്തകം’ എന്ന ലാൽജോസ് സിനിമയ്ക്കുവേണ്ടിയെഴുതിയ ‘ജിമിക്കിക്കമ്മൽ’ എന്ന ഫാസ്റ്റ് പാട്ടിനു ലോകമെമ്പാടും ആരാധകരുണ്ടായി. പല രാജ്യങ്ങളിൽ, പല ഭാഷകൾ സംസാരിക്കുന്നവർ അതേറ്റുപാടി ചുവടുവച്ചു. ‘അണ്ണാറക്കണ്ണാ വാ...’, ‘കുഴലൂതും പൂന്തെന്നലേ...’ (ഭ്രമരം), ‘ചെറുതിങ്കൾ തോണി...’ (സ്വ. ലേ), ‘ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...’ (മകന്റെ അച്ഛൻ), ‘എന്റടുക്കെ വന്നടുക്കും...’ ‘പഞ്ചാരച്ചിരികൊണ്ട്...’ ‘കുഞ്ഞാടേ കുറുമ്പനാടേ...’ (മേരിക്കുണ്ടൊരു കുഞ്ഞാട്), ‘ചെമ്പരത്തിക്കമ്മലിട്ട്...’ (മാണിക്യക്കല്ല്), ‘ചെന്താമരത്തേനോ...’ (916), ‘ഒരു കോടി താരങ്ങളേ...’ (വിക്രമാദിത്യൻ) തുടങ്ങിയവയാണ് അനിലിന്റെ മറ്റു ചില പ്രശസ്ത ഗാനങ്ങൾ. നൂറ്റമ്പതിലേറെ സിനിമകൾക്കു പാട്ടെഴുതി അനിൽ. ചിലതിലൊക്കെ മുഖം കാട്ടുകയും ചെയ്തു.

അനിൽ പനച്ചൂരാൻ

താനൊരു ദൈവവിശ്വാസിയായ കമ്യൂണിസ്റ്റാണെന്നു സ്വയം പ്രഖ്യാപിച്ച അനിൽ പനച്ചൂരാൻ, കവിക്കു സാമൂഹിക ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. 

ഒടുവിൽ, ജീവിതത്തിന്റെ ഇളംവെയിലിൽനിന്നു നിത്യതയുടെ നിഴലിലേക്കു നടന്നുമറയുമ്പോഴും അനിൽ നമുക്കായി ബാക്കിവയ്ക്കുന്നത് വ്യഥിതന്റെ ഹൃദയം മിടിക്കുന്ന കവിതകളും പാട്ടുകളുടെ ഒരു പൂമരത്തണലുമാണ്; സന്ധ്യ പോലെ ചുവന്നത്, ഹൃദയഹാരിയായത്...

Content Highlights: Life of Anil Panachooran