ന്യൂഡൽഹി∙ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു. പുതിയ | Central Vista Project | Supreme Court | new parliament complex | Narendra Modi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭരണസിരാ കേന്ദ്രത്തിന്റെ മുഖം മാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും കോടതി അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിർദേശിച്ചു. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നതില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിച്ചു.

പുതിയ പാർലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചെലവ് വരുന്ന പദ്ധതി. 

ADVERTISEMENT

സെൻട്രൽ വിസ്ത പദ്ധതി

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നാല് കിലോമീററ്റിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കുകയം ചെയ്തിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു കോടതി തടയുകയായിരുന്നു. 1927ല്‍ തുറന്ന ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിലെ സ്ഥലപരിപിതിയും സുരക്ഷയും ചൂണ്ടിക്കാട്ടിയാണു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്.

ADVERTISEMENT

10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. മുതൽമുടക്ക് 20,000 കോടി രൂപയിലേറെ!

നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഇതൊക്കെയാണ്. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു. കോവിഡും സാമ്പത്തിക ‍ഞെരുക്കവുമെല്ലാം പിടിമുറുക്കുന്നതിനിടെ എന്തിന് ഇത്തരമൊരു പദ്ധതിയെന്നതിനെച്ചൊല്ലി കടുത്ത വിമർശനമുയർത്തിയിരുന്നു.

ADVERTISEMENT

English Summary: Central Vista Project Gets Supreme Court Go-Ahead In 2:1 Verdict