വാഷിങ്ടൻ∙ റഷ്യൻ നിർമിത എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം യുഎസിന്റെ ഉപരോധം ക്ഷണിച്ചു വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ താൽപര്യങ്ങളെ... Russia S-400 Air Defence System, India, US Sanction, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ റഷ്യൻ നിർമിത എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം യുഎസിന്റെ ഉപരോധം ക്ഷണിച്ചു വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ താൽപര്യങ്ങളെ ബാധിക്കുന്നതിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ഉപരോധം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിന്റെ ദി കോൺഗ്രഷനൽ റിസർച്ച് സർവീസ് (സിആർഎസ്) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

സിആർഎസിന്റെ റിപ്പോർട്ടുകൾ ഒരിക്കലും യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടോ കോൺഗ്രസ് അംഗങ്ങളുടെ കാഴ്ചപ്പാടുകളോ അല്ലെങ്കിലും അംഗങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നാണു വിലയിരുത്തൽ. 

ADVERTISEMENT

2018 ഒക്ടോബറിലാണ് ഇന്ത്യ 5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാട് റഷ്യയുമായി ഒപ്പുവയ്ക്കുന്നത്. എസ്–400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ 5 യൂണിറ്റുകൾ വാങ്ങുന്നതിനാണ് കരാർ. കരാറുമായി മുന്നോട്ടുപോകുന്നത് യുഎസിന്റെ ഉപരോധത്തിനു കാരണമായേക്കുമെന്ന് ട്രംപ് ഭരണകൂടം അന്നു നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്ത്യ ഒപ്പുവച്ചത്. 2019ൽ ഇന്ത്യ 800 മില്യൺ യുഎസ് ഡോളർ ആദ്യ വിഹിതം നൽകുകയും ചെയ്തു. 

റഷ്യയുടെ ഏറ്റവും മികച്ച ദീർഘദൂര സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനമെന്നാണ് എസ്–400 അറിയപ്പെടുന്നത്. എസ്–400 വാങ്ങിയ തുർക്കിക്ക് നേരെയും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 

ADVERTISEMENT

English Summary: India's S-400 Missile Deal With Russia May Trigger US Sanctions: Report