തിരുവനന്തപുരം ∙ തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച സാഹിത്യകാരൻ ആ.മാധവൻ(87) അന്തരിച്ചു. മലയാള സാഹിത്യത്തെ തമിഴിന് പരിചയപ്പെടുത്തിയ തമിഴ് സാഹിത്യകാരൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. 2015 ൽ ‘ഇലക്കിയ ചുവടുകൾ’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച സാഹിത്യകാരൻ ആ.മാധവൻ(87) അന്തരിച്ചു. മലയാള സാഹിത്യത്തെ തമിഴിന് പരിചയപ്പെടുത്തിയ തമിഴ് സാഹിത്യകാരൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.

2015 ൽ ‘ഇലക്കിയ ചുവടുകൾ’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ചെറുകഥ, നോവൽ, ഉപന്യാസങ്ങൾ തുടങ്ങിയവയിലൂടെ തമിഴിൽ ഏറെ പ്രശസ്തനാണ്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ്. തിരുവനന്തപുരത്തെ പ്രധാന കമ്പോളമായ ചാലയിൽ പാത്രക്കട നടത്തുന്നതിനിടെയാണ് മാധവൻ ശ്രദ്ധേയമായ ഒട്ടേറെ രചനകൾ നടത്തിയത്. ‘കടൈതെരുവിൻ കലൈഞ്ജൻ’ എന്ന പേരിൽ എഴുത്തുകാരൻ ബി.ജയമോഹൻ ഇദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതി. 

ADVERTISEMENT

തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റെയും മകനായി 1934 ൽ തിരുവനന്തപുരത്താണ് ജനനം. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു. ചാല സ്‌കൂളിൽ നിന്നും സിക്‌സ്‌ത്‌ ഫോറം പാസായി. ‘ചിരുകതൈ’ എന്ന തമിഴ്‌ പ്രസിദ്ധീകരണത്തിൽ വിക്‌ടർ ഹ്യൂഗോയുടെ രചനകൾ മലയാളത്തിൽ നിന്ന്‌ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തി സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചു. ഡിഎംകെ. നേതാക്കളായ അണ്ണാദുരെയ്ക്കും എം. കരുണാനിധിക്കുമൊപ്പം പാർട്ടി പത്രമായ ‘മുരശൊലി’യിൽ എഴുതിയിരുന്നു. ട്രിവാൻഡ്രം തമിഴ്‌ സംഘത്തിന്റെ സ്‌ഥാപകനും ദീർഘകാലം പ്രസിഡന്റുമായി.

എൺപതു വയസ്സിനു ശേഷം വിശ്രമജീവിതത്തിലേക്കു കടക്കുംമുൻപ് വരെ തിരുവനന്തപുരം ചാലയിലെ നിത്യസാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. കമ്പോളത്തിലെ കാഴ്ചകളും മനുഷ്യരും അദ്ദേഹത്തിന്റെ കൃതികളിൽ അക്ഷരങ്ങളും കാഴ്ചകളുമായി പുനർജനിച്ചു. മലയാള സാഹിത്യകാരന്മാരായ തകഴി, പൊറ്റൈക്കാട്, മലയാറ്റൂർ, കമല സുരയ്യ തുടങ്ങിയവരുടെ കൃതികൾ വിവർത്തനം ചെയ്ത് തമിഴിലും അവർക്ക് ആരാധകവൃന്ദം തീർത്തു. പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, കാരൂർ നീലകണ്‌ഠ പിള്ളയുടെ മരപ്പാവകൾ, മലയാറ്റൂരിന്റെ യക്ഷി തുടങ്ങിയ കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തവയിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

സാത്താൻ തിരുവസനം, എട്ടാവത് നാൾ, കാലൈ, തൂവാനം, കൃഷ്ണപ്പരുന്ത്, പുനലും മണലും, കടൈന്തു കഥൈകൾ, മോഹപല്ലവി, മാധവൻ കഥൈകൾ, മുത്തുകൾ പാത്ത് തുടങ്ങിയവയാണ് പ്രധാന കൃതികൾ. പരേതയായ ശാന്തയാണ് ഭാര്യ. മക്കൾ: കല, മലർ, മോഹൻ, കൃഷ്ണകുമാർ.

English Summary: Tamil Author from Kerala, Aa. Madhavan passed away