ന്യൂഡൽഹി ∙ ഇന്ത്യയിലെ 75 ദശലക്ഷം വയോജനങ്ങൾ, അല്ലെങ്കിൽ 60 വയസ്സിനു മുകളിലുള്ള രണ്ടിൽ ഒരാൾ, മാറാവ്യാധികളാൽ വലയുകയാണെന്നു പഠനം. പ്രായമായവരെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ലോഞ്ചിറ്റ്യൂഡിനൽ | 75 Million Elderly Peoples | India | Chronic Disease | Health Ministry Survey | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിലെ 75 ദശലക്ഷം വയോജനങ്ങൾ, അല്ലെങ്കിൽ 60 വയസ്സിനു മുകളിലുള്ള രണ്ടിൽ ഒരാൾ, മാറാവ്യാധികളാൽ വലയുകയാണെന്നു പഠനം. പ്രായമായവരെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ലോഞ്ചിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഇൻ ഇന്ത്യയാണ് (എൽഎഎസ്ഐ) ആരോഗ്യ സംബന്ധിയായ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. പ്രായമേറിയവരിലെ 40% പേർക്ക് ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിയുണ്ട്.

20% പേർ വരെ ഉയർന്ന മാനസിക വെല്ലുവിളി അനുഭവിക്കുന്നു. 27% പേർക്ക് ഒന്നിലധികം രോഗങ്ങളുണ്ട്– ഇത് ഏകദേശം 35 ദശലക്ഷം പേർ വരും. 45 ദശലക്ഷം പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും രക്താതിമർദവുമുണ്ട്. 20 ദശലക്ഷത്തോളം പേർ പ്രമേഹ രോഗികളാണ്. പ്രായമായവരിൽ 24% പേർക്ക് നടത്തം, ഭക്ഷണം, ശുചിമുറി തുടങ്ങിയ ദിനചര്യകൾക്കു പ്രയാസമുണ്ട്– സർവേയുടെ നോഡൽ സ്ഥാപനമായ മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് ഡയറക്ടർ കെ.എസ്.ജയിംസ് പറഞ്ഞു.

ADVERTISEMENT

പ്രശ്നങ്ങളുള്ള 90% ആളുകളെയും വീട്ടിൽതന്നെ പരിപാലിക്കാമെന്നു കരുതിയാലും 10% പേർക്ക് പ്രഫഷനൽ സഹായം ആവശ്യമാണെന്നും ജയിംസ് ചൂണ്ടിക്കാട്ടി. 60 വയസ്സിനു മുകളിലുള്ള ഇന്ത്യയിലെ 103 ദശലക്ഷം ആളുകളെ ബാധിക്കുന്ന വാർധക്യ പ്രശ്നങ്ങളും രോഗങ്ങളും കണ്ടെത്തുന്നതിന് 2016ൽ ആണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പഠനം കമ്മിഷൻ ചെയ്തത്. ഹാർവഡ് ടി.എച്ച്.ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്, സതേൺ കലിഫോർണിയ സർവകലാശാല എന്നിവയും സർവേയ്ക്കായി സഹകരിച്ചു.

English Summary: About 75 million elderly in India suffer from some chronic disease: Health ministry survey