കൊച്ചി ∙ തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ... ഇവയും അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം! വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടൻ ... Bio liqour, Manorama News

കൊച്ചി ∙ തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ... ഇവയും അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം! വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടൻ ... Bio liqour, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ... ഇവയും അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം! വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടൻ പച്ചമരുന്നുകളുടെ മണവും രുചിയും. അങ്ങനെ പുതിയ ബ്രാൻഡ് ബെംഗളൂരുവിലെ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. മറ്റു മദ്യങ്ങളുടെ ദൂഷ്യഫലങ്ങളില്ലാത്ത തനതു ചേരുവകൾകൊണ്ടുള്ള ബയോ മദ്യം എന്നാണു കമ്പനിയുടെ അവകാശവാദം.

ഇതു കണ്ടിട്ട് ഓലിയോ റെസിൻസ് (സുഗന്ധദ്രവ്യ സത്തുകൾ) ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കമ്പനികളും സാധ്യത പരീക്ഷിക്കുകയാണ്. തുളസിയുടെയും അശ്വഗന്ധയുടെയും മറ്റും അതേ മണവും ഗുണവും രുചിയുമുള്ള സത്ത് ഉത്പാദിപ്പിച്ച് അവ കൊണ്ടു മദ്യം ഉണ്ടാക്കുകയോ അവ ഉണ്ടാക്കുന്ന കമ്പനികൾക്കു സപ്ളൈ ചെയ്യുകയോ ആവാം. പുതിയൊരു ബിസിനസ് മേഖല തന്നെ തുറക്കുകയാണ്.

ADVERTISEMENT

ആഭ്യന്തര വിപണി വിപുലപ്പെടുത്താൻ മദ്യത്തിലെ റെസിൻ ഉപയോഗം പ്രയോജനം ചെയ്യുമെന്നും കരുതുന്നു. ബയോ ലിക്കേഴ്സ് എന്ന കമ്പനിയാണ് പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു ബ്ളെൻഡ് ചെയ്ത് വിവിധതരം മദ്യങ്ങൾ ഉത്പാദിപ്പിച്ചത്. ആയുർവേദ മരുന്നു നിർമാണ രംഗത്ത് ഏറെക്കാലമായി സജീവമായ കമ്പനിക്ക് ഇന്ദിരാപ്രിയദർശിനി ദേശീയ അവാർഡ് രാഷ്ട്രപതിയിൽനിന്നു ലഭിച്ചിട്ടുമുണ്ട്.

യുഎസിൽനടന്ന സ്പിരിറ്റ് ടേസ്റ്റിങ് മൽസരത്തിൽ സമ്മാനവും നേടി. കരളിനും ആന്തരികാവയവങ്ങൾക്കും മദ്യം സാധാരണ സൃഷ്ടിക്കുന്ന രോഗപീഡകളിൽനിന്ന് പുതിയ ഉത്പന്നങ്ങൾ സംരക്ഷണം നൽകുന്നുവെന്ന് എംഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകൾ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ADVERTISEMENT

English Summary: Bio liquor with ayurvedic ingredients