തിരുവനന്തപുരം∙ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ നിയസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിപ്പിക്കാന്‍ ബിജെപിയില്‍ അനൗപചാരിക ധാരണ. പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും എ.എന്‍. രാധാകൃഷ്ണനോട് മണലൂരും | Kummanam Rajasekharan | Kerala Assembly Election | BJP | K Surendran | PK Krishnadas | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ നിയസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിപ്പിക്കാന്‍ ബിജെപിയില്‍ അനൗപചാരിക ധാരണ. പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും എ.എന്‍. രാധാകൃഷ്ണനോട് മണലൂരും പ്രവര്‍ത്തനം തുടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ മല്‍സരിക്കുമെങ്കിലും മണ്ഡലമേതെന്ന് തീരുമാനിച്ചിട്ടില്ല.

നിയമസഭയിലെ പ്രാതിനിധ്യം ൈകവിടാതിരിക്കാനാണ് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന േതാവുമായ കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കുന്നത്. മുന്‍സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനോട് മണലൂരിലും പ്രവര്‍ത്തനം തുടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കും. 

ADVERTISEMENT

കെ.സുരേന്ദ്രന്‍ എവിടെ മത്സരിക്കുമെന്ന് ധാരണയായിട്ടില്ല. കഴക്കൂട്ടം, കോന്നി എന്നീ മണ്ഡലങ്ങള്‍ക്കാണ് മുന്‍ഗണന. കഴിഞ്ഞതവണ 84 വോട്ടിന് തോറ്റ മഞ്ചേശ്വരവും പരിഗണിച്ചേയ്ക്കാം. കേന്ദ്രമന്ത്രി വി.മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് ഇതുവരെയുള്ള കേന്ദ്രനിലപാട്. വി.വി.രാജേഷ് വട്ടിയൂര്‍ക്കാവിലോ നെടുമങ്ങാടോ മത്സരിച്ചേയ്ക്കും.

നേമത്ത് കുമ്മനം ഏറെക്കുറെ ഉറപ്പായതിനാല്‍ സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് കോവളത്തോ തിരുവനന്തപുരത്തോ മത്സരിക്കും. പത്തിന് അനൗപചാരിക യോഗം ചേര്‍ന്നശേഷം പതിനൊന്നിന് തൃശൂരില്‍ സംസ്ഥാന സമിതി ചേരേണ്ടതായിരുന്നു. എന്നാല്‍ സുരേന്ദ്രന് കോവിഡ് ബാധിച്ചതിനാല്‍ യോഗം മാറ്റി. ശോഭാസുരേന്ദ്രന്റെ പ്രശ്നവും ചര്‍ച്ചചെയ്യേണ്ടതായിരുന്നു. വാര്‍ഡ്തല പ്രവര്‍ത്തനത്തിന് പകരം ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 25 ന് മുൻപ് മണ്ഡലതല പഠന ശിബിരങ്ങള്‍ പൂര്‍ത്തിയാക്കും. ഒപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ആടുത്തമാസം ആദ്യവാരത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യപട്ടികയ്ക്ക് രൂപമാകും.

ADVERTISEMENT

English Summary: Kummanam Rajasekharan to contest from Nemam