ന്യൂഡൽഹി∙ രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാരാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ....| Rajinikanth | Kamal Haasan | Mani Shankar Aiyar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാരാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ ചുമതല മണിശങ്കർ അയ്യർക്കാണ്. നിമയസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടിൽ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് മാറിയത് യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

‘രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നമെന്ന് പറഞ്ഞപ്പോൾ തന്നെ അതു തമിഴ്‌നാട്ടിൽ യാതൊരു വ്യത്യാസവുമുണ്ടാക്കാൻ പോകുന്നില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം തന്നെ ആ തീരുമാനം പിൻവലിച്ചിരിക്കുന്നു, ഇതും യാതൊരു മാറ്റവും വരുത്താൻ പോകുന്നില്ല. കമൽഹാസനും രജനീകാന്തും അപ്രധാന രാഷ്ട്രീയക്കാർ മാത്രമാണ്.’– അയ്യർ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. 

ADVERTISEMENT

എംജിആറും ശിവാജി ഗണേശനും എന്തിന് ജയലളിത വരെ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സമയം വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എം.ജി. രാമചന്ദ്രൻ (എം‌ജി‌ആർ), ശിവാജി ഗണേശൻ, ജയലളിത തുടങ്ങിയവർ പോലും വിപ്ലവകരമായ ഒരു സാമൂഹിക സന്ദേശം നൽകുന്ന സിനിമകളിൽ ഏർപ്പെട്ടിരുന്ന പഴയ കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. എന്നാൽ രജനീകാന്തും കമൽഹാസനും ഒരു രാഷ്ട്രീയ സന്ദേശം നൽകാൻ പോലും സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ചിട്ടില്ല. അവരെന്നും ജനപ്രിയ സിനിമ താരങ്ങളായി തന്നെ നിലനിൽക്കും , പക്ഷെ രാഷ്ട്രീയത്തിലൂടെ ആരെയും ആകർഷിക്കാനാകില്ല’– അദ്ദേഹം പറഞ്ഞു. 

അമിതാഭ് ബച്ചനും രാജേഷ് ഖന്നയുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയവരാണെങ്കിലും അവരൊക്കെ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അതു തന്നെയാണ് ഇവിടെയും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

English Summary : "Kamal Haasan, Rajinikanth Marginal Political Players": Congress Leader