തിരുവനന്തപുരം∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ അന്വേഷണം സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു... Walayar Sisters Death, Walayar CBI, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ അന്വേഷണം സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേസ് സിബിഐക്കു വിടണമെന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ‌

3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ‘വിചാരണ പ്രഹസന’മാണ് അവിടെ നടന്നതെന്ന രൂക്ഷ പരാമർശവും ഹൈക്കോടതി നടത്തി. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നു വിചാരണക്കോടതിയിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. തുടരന്വേഷണം ആവശ്യമെങ്കിൽ സർക്കാരിനു കീഴ്ക്കോടതിയിൽ അപേക്ഷ നൽകാമെന്നും വ്യക്തമാക്കി.

ADVERTISEMENT

കേസ് ഇങ്ങനെ

13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു കേസിന് ആധാരം. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളുണ്ടായിരുന്നു.

ADVERTISEMENT

2 പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ജീവനൊടുക്കിയതിനാൽ ഈ കേസുകൾ ഒഴിവാക്കി ബാക്കി 4 കേസുകളാണു പരിഗണിച്ചത്. വലിയ മധു 2 പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, കുട്ടി മധു, ഷിബു എന്നിവർ മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

English Summary: Kerala Government Decides to Give Walayar Case Probe to CB