ന്യൂഡൽഹി ∙ കർണാടകയിലുണ്ടായ കാർ അപകടത്തിൽ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്കിനു പരുക്ക്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയയും ... Shripad Naik, Union Minister, NDA, Accident, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർണാടകയിലുണ്ടായ കാർ അപകടത്തിൽ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്കിനു പരുക്ക്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയയും പഴ്സനൽ സെക്രട്ടറി ദീപക്കും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് മൂവരെയും ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്.

ശ്രീപദ് നായ്ക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരിൽനിന്ന് ഗോകർണയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ പാടെ തകർന്ന നിലയിലാണ്. അപകടവിവരമറിഞ്ഞയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി.

ADVERTISEMENT

നായ്ക്കിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ഗോവയിൽനിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായ്ക്. നായ്ക്കിന്റെ ഭാര്യയുടെ മരണത്തിൽ ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും അനുശോചനം രേഖപ്പെടുത്തി.

English Summary: Union Minister Shripad Naik Injured In Accident; Wife, Personal Secretary Dead