ന്യൂഡൽഹി ∙ ആദ്യ 10 കോടി ഡോസ് കോവിഷീൽഡ് വാക്സീൻ, ഒരു ഡോസിന് 200 രൂപ നിരക്കിൽ ഇന്ത്യയ്ക്കു ലഭിക്കുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് അനുവദിച്ചാണ് | Covishield Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആദ്യ 10 കോടി ഡോസ് കോവിഷീൽഡ് വാക്സീൻ, ഒരു ഡോസിന് 200 രൂപ നിരക്കിൽ ഇന്ത്യയ്ക്കു ലഭിക്കുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് അനുവദിച്ചാണ് കോവിഷീൽഡ് വാക്സീൻ ലഭിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് പ്രത്യേക ഇളവ് നൽകുന്നതെന്നു അദർ പൂനവാല വ്യക്തമാക്കി. ഏപ്രിലോടെ നേരിട്ടു വിപണിയിലെത്തിക്കുമ്പോൾ 1000 രൂപയാകും നിരക്കെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നു. കോവിഷീൽഡ് വാക്സീനു കേന്ദ്ര സർക്കാർ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞ ദിവസം കരാർ നൽകിയിരുന്നു. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സീൻ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉൽപാദിപ്പിക്കുന്നത്.

ADVERTISEMENT

അതേസമയം, രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന്‍ പുണെയിൽനിന്ന് എത്തിച്ചു തുടങ്ങി. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനമാർഗം വാക്സീൻ ബുധനാഴ്ച എത്തിക്കും. ഈ മാസം 16 മുതലാണ് രാജ്യവ്യാപകമായി വാക്സീനേഷൻ ആരംഭിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക.

English Summary: Covishield vaccine at special price of Rs 200 per dose for first 100 million doses only to India says Serum Institute of India CEO Adar Poonawalla