കാസർകോട് ∙ കാസർകോട് നഗരത്തിൽ നിന്ന് 35 കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ബെള്ളൂർ. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിൽ ഒരു എടിഎം പോലുമില്ല... Kasaragod's Belloor panchayat crippled without ATM

കാസർകോട് ∙ കാസർകോട് നഗരത്തിൽ നിന്ന് 35 കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ബെള്ളൂർ. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിൽ ഒരു എടിഎം പോലുമില്ല... Kasaragod's Belloor panchayat crippled without ATM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാസർകോട് നഗരത്തിൽ നിന്ന് 35 കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ബെള്ളൂർ. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിൽ ഒരു എടിഎം പോലുമില്ല... Kasaragod's Belloor panchayat crippled without ATM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാസർകോട് നഗരത്തിൽ നിന്ന് 35 കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ബെള്ളൂർ. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിൽ ഒരു എടിഎം പോലുമില്ല.

രണ്ടു മാസം മുൻപ് മധു ബാലകൃഷ്ണൻ എന്ന ബെള്ളൂരിലെ ഒരു നാട്ടുകാരന്റെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടയിൽ, തന്റെ പഴ്സ് ശൂന്യമാണെന്ന് അയാൾ മനസിലാക്കി. ആംബുലൻസ് വാടക പോലും നൽകാൻ പണം തികയില്ല.

ബെള്ളൂരിലെ സഹകരണബാങ്ക് കെട്ടിടം
ADVERTISEMENT

തുടർച്ചയായ മൂന്നാമത്തെ ബാങ്ക് അവധി ദിവസം കൂടിയായിരുന്നു അത്. കേരള ഗ്രാമീൺ ബാങ്ക്, ബെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലും മധുവിന് അക്കൗണ്ടുകളുണ്ടായിരുന്നു.‌ ഈ രണ്ടു ബാങ്കുകളും ഇതുവരെ എടിഎം സ്ഥാപിച്ചിട്ടില്ല. സുഹൃത്തുക്കളെ സമീപിച്ചപ്പോൾ അവരുടെ കയ്യിലും പണമില്ല.

ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അയൽ സംസ്ഥാനമായ കർണാടകയിലെ ഈശ്വരമംഗലയിലേക്ക് 12 കിലോമീറ്റർ ഓടിച്ച് പണം പിൻവലിക്കാൻ അദ്ദേഹം ഒരു സുഹൃത്തിനോട് ആവശ്യപ്പെട്ടു. സംഭവങ്ങൾ അവന്റെ അമ്മയുടെ ആശുപത്രി പ്രവേശനം ഒരു മണിക്കൂർ വൈകിപ്പിച്ചു. ഭാഗ്യവശാൽ, മധുവിന്റെ അമ്മ രക്ഷപ്പെട്ടു.

ADVERTISEMENT

കാസർകോട് ജില്ലയിലെ മലയോര പഞ്ചായത്തായ ബെള്ളൂരിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ്. പെട്ടെന്ന് പണം ലഭ്യതമല്ലാതിരുന്നതോടെ പാമ്പു കടിയേറ്റവർക്ക് വൈദ്യസഹായം വൈകിയതടക്കമുള്ള സംഭവങ്ങൾ ഇവിടെ ധാരാളം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികൾക്കും പലപ്പോഴും ചികിത്സ വൈകുന്നു.

ബെള്ളൂരിലെ കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖ

ഇവിടെയുള്ള രണ്ടു ബാങ്കുകളിലൊന്ന് ജനങ്ങളുടെ ആവശ്യം ശ്രദ്ധിക്കുകയും എടിഎം സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രശ്നം ഒഴിവാക്കാമെന്ന് ബെള്ളൂരിലെ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജഗോപാല കൈപംഗല പറയുന്നു. ഈ വിഷയം ബാങ്ക് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി. ‘‘എന്റെ ശ്രമങ്ങൾക്ക് പക്ഷേ ഇതുവരെ ഒരു ഫലവും ലഭിച്ചില്ല. പക്ഷെ ഞാൻ എന്റെ പോരാട്ടം തുടരുകയാണ്.’’ – രാജഗോപാല പറഞ്ഞു.

ADVERTISEMENT

എടിഎം ഇല്ലാത്ത കേരളത്തിലെ ഒരേയൊരു ഗ്രാമപഞ്ചായത്ത് ബെള്ളൂർ മാത്രമായിരിക്കാമെന്ന് ജീവനക്കാർ പറയുന്നു. 13,000 ത്തോളം പേർ ഈ പഞ്ചായത്തിൽ താമസിക്കുന്നു. അവരിൽ ഭൂരിഭാഗവും കർഷകർ. എടിഎമ്മിന്റെ ലഭ്യത ഡിജിറ്റൽ ബാങ്കിങിന്റെ നേട്ടങ്ങൾ നിഷേധിക്കുന്നു,

എടിഎം 15 കിലോമീറ്റർ അകലെ

ചില ബെള്ളൂർ നിവാസികൾ കേരളത്തിലും കർണാടകയിലും ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ‘‘കേരളത്തിലെ മുള്ളേരിയ, പെർല, ബദിയഡുക്ക എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നും കർണാടകയിലെ അർല പടാവു, ഈശ്വരമംഗല എന്നിവിടങ്ങളിൽ നിന്നുമാണ് ഇപ്പോൾ നാട്ടുകാർ പണം പിൻവലിക്കുന്നത്. ഇതിനായി കിലോ മീറ്ററുകൾ സഞ്ചരിക്കുന്നതു വഴിയുള്ള പണച്ചെലവ് വേറെ.’’ – ബെള്ളൂരിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അനിൽ പറഞ്ഞു.

കാസർകോട് ജില്ലയിലെ സൈൻബോര്‍ഡ്

എടിഎം സ്ഥാപിച്ചാൽ ബെള്ളൂരിലെ രണ്ടു ബാങ്കുകളിലെയും തിരക്ക് കുറയുമെന്ന് സാമൂഹിക പ്രവർത്തകൻ രാജഗോപാല പറഞ്ഞു. 2 ബാങ്കുകളിലും പണം പിൻവലിക്കാനും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന ദിവസങ്ങളിലും നീണ്ട തിരക്കാണ്. കോവിഡ് കാലഘട്ടമായതോടെ എടിഎം വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്. എന്നാൽ എടിഎം സ്ഥാപിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ബാങ്കുകൾ പറയുന്നു.

അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമേ എടിഎമ്മിനായി ബാങ്കിന് പദ്ധതിയുള്ളൂവെന്ന് ബെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സുബ്രഹ്മണ്യ കടമ്പലിത്തയ്യ പറഞ്ഞു. ഈ സാമ്പത്തിക വർഷം എടിഎം സ്ഥാപിക്കില്ലെന്ന് കേരള ഗ്രാമീൺ ബാങ്കിന്റെ ബെള്ളൂർ ബ്രാഞ്ച് മാനേജർ എൻ ജയകുമാറും പറഞ്ഞു. പകരം ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കാനാണ് ആലോചന. രാജ്യം മുഴുവൻ ഡിജിറ്റൽ പണമിടപാടിലേക്ക് മാറുമ്പോഴാണ് കാസർകോടൻ അതിർത്തി ഗ്രാമത്തിനുമാത്രം ഈ അവഗണന.

English Summary: Kasaragod's Belloor panchayat crippled without ATM