പട്‌ന ∙ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് | Nitish Kumar, Murder, Manorama News, IndiGo Executive's Murder

പട്‌ന ∙ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് | Nitish Kumar, Murder, Manorama News, IndiGo Executive's Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന ∙ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് | Nitish Kumar, Murder, Manorama News, IndiGo Executive's Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന ∙ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു. 

പട്നയിൽ മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് രൂപേഷ് കുമാര്‍ സിങ് (44) കഴിഞ്ഞ ദിവസം വൈകിട്ട് വെടിയേറ്റു മരിച്ചത്. സ്വന്തം വീടിന്റെ പുറത്ത് ഗെയ്റ്റ് തുറക്കുന്നതും കാത്ത് വാഹനത്തിലിരുന്ന രൂപേഷിനെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുകയായിരുന്നു.

ADVERTISEMENT

നിരവധി രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള രൂപേഷിന്റെ കൊലപാതകം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്തു വയസ്സില്‍ താഴെ പ്രായമുള്ള രണ്ടു മക്കളുണ്ട് രൂപേഷിന്. പട്‌ന വിമാനത്താവളത്തില്‍ കോവിഡ് വാക്‌സീന്‍ എത്തിയപ്പോള്‍ രൂപേഷ് അവിടെയുണ്ടായിരുന്നു. പിന്നീട് കൊലയാളികള്‍ മൂന്നു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് രൂപേഷിനെ വധിച്ചതെന്നു പൊലീസ് കരുതുന്നു.

സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാന്‍ അദ്ദേഹം നിര്‍ദേശിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി വിവേക് താക്കൂര്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ കൊലയാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കേസ് സിബിഐക്കു കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ നിതീഷ് കുമാറിന് നിയന്ത്രണമില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഗോപാല്‍ നാരായണ്‍ സിങ് കുറ്റപ്പെടുത്തി. ബിഹാര്‍ സര്‍ക്കാര്‍ ബിജെപിയുടെ പിന്തുണയോടെയാണു പ്രവര്‍ത്തിക്കുന്നത്. എങ്കിലും ബിഹാറിന്റെ നന്മയ്ക്കു വേണ്ടിയാണു തുറന്നു പറയുന്നത്. നാട്ടില്‍ ക്രമസമാധാന നില പരിതാപകരമാണ്.

അഴിമതിക്കേസുകള്‍ വര്‍ധിക്കുന്നു. സര്‍ക്കാരിനോ പൊലീസിനോ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നാലാം തവണ അധികാരത്തിലെത്തിയപ്പോള്‍ നിതീഷ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണു കരുതിയത്. രാഷ്ട്രീയത്തിന് അതീതമായി ജനനന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണം. ഭാവി ശുഭകരമാണെന്നു തോന്നുന്നില്ലെന്നും ഗോപാല്‍ നാരായണ്‍ സിങ് പറഞ്ഞു. 

ADVERTISEMENT

അധികാരത്തണലില്‍ വളരുന്ന ക്രിമിനലുകളാണ് രൂപേഷിനെ കൊന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ക്രിമിനലുകളാണ് സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ആരോപിച്ചു. ആരും സുരക്ഷിതരല്ലെന്നാണ് ഇതു തെളിയിക്കുന്നത്. ക്രമസമാധാനം നിയന്ത്രിക്കാന്‍ നിതീഷിനു കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

English Summary: IndiGo Executive's Murder Lands Nitish Kumar In Fresh Political Trouble