തിരുവനന്തപുരം∙ അഴിമതി ആരോപണം നേരിട്ട കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായാണ് മാറ്റം. നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്....| KM Sreekumar | Ernakulam | KSRTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അഴിമതി ആരോപണം നേരിട്ട കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായാണ് മാറ്റം. നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

സെൻട്രൽ സോണിലെ സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതലയിൽ  എറണാകുളം ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ് തന്നെ തുടരും. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ/ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫിസർ (പെൻഷൻ ആന്റ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.റ്റി. സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്മിനിസ്ട്രേഷൻ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി.

ADVERTISEMENT

ശ്രീകുമാർ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി എംഡി ബിജു പ്രഭാകർ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി. തന്നെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും എംഡി പ്രതികരിച്ചിരുന്നു. അതിനിടെ, എംഡിയെ തള്ളി എളമരം കരീം അടക്കം രംഗത്തുവന്നു. തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ഐഎന്‍ടിയുസി തൊഴിലാളികള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

English Summary : KSRTC issue : KM Sreekumar transferred to Ernakulam