കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി.

കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി. കവർച്ചയ്ക്കുള്ള ടൂൾസിനൊപ്പം കത്തിയും കൊണ്ടു നടന്ന കൊല്ലം കുണ്ടറ സ്വദേശി ആന്റണി വർഗീസ് എന്ന ‘ആട് ആന്റണി’യുടെ പേരിലുള്ള മോഷണക്കേസുകൾ 200 കവിയും. പക്ഷേ ഒരേയൊരു കൊലക്കേസ് ആന്റണിക്കു ജീവിതകാലം മുഴുവൻ അഴി എണ്ണാനുള്ള വിധി നേടിക്കൊടുത്തു.

കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം ശിക്ഷ കൂടാതെ, വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 4.45 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം സെഷൻസ് കോടതി വിധി അപ്പാടെ ശരിവയ്ക്കുന്നതാണു 2021 ജനുവരി 13 ലെ ഹൈക്കോടതി വിധി. ജീവപര്യന്തം ശിക്ഷ ഭാവിയിൽ ഇളവു ചെയ്യുകയാണെങ്കിൽ അന്നു മുതൽ മറ്റു വകുപ്പുകളിലുള്ള തടവുശിക്ഷ  അനുഭവിക്കണമെന്നു സെഷൻസ് കോടതി പ്രത്യേകം പറഞ്ഞിരുന്നു. ഹൈക്കോടതിഅതിൽ ഇടപെട്ടിട്ടില്ല.

ADVERTISEMENT

മണിയൻ പിള്ളയെന്ന പൊലീസ് ഡ്രൈവറെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ആട് ആന്റണിയെ സംസ്ഥാനത്തിനകത്തും പുറത്തും മൂന്നു വർഷത്തോളം അരിച്ചുപെറുക്കിയ ശേഷമാണു സംസ്ഥാന പൊലീസ് പിടികൂടിയത്. സുകുമാരക്കുറുപ്പിനെ പോലെ ഒരിക്കലും പിടികിട്ടാതെ പോകുമോ എന്നു പൊലീസ് പോലും സംശയിച്ചു. ഒടുവിൽ പാലക്കാട്–തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽ നിന്നു വലയിലാക്കി.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിവരങ്ങൾ ചോർത്തിയാണു പൊലീസ് ആന്റണിയെ കുടുക്കിയത്. ഭാര്യ പൊലീസ് നിരീക്ഷണത്തിലാണെന്നും മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും അറിയാതെ കരുമാണ്ടക്കൗണ്ടനൂരിലെ വീട്ടിൽ ഭാര്യയെ കാണാനെത്തിയ ആന്റണിയെ പൊലീസ് കാത്തിരുന്നു കുടുക്കി.

∙ കേസിന് ആധാരമായ സംഭവം  

2012 ജൂൺ 25 നു രാത്രി കൊല്ലം പാരിപ്പള്ളി–മടത്തറ റോഡിൽ രാത്രി പട്രോളിങ് നടത്തിയ പൊലീസ് സംഘം, റോഡിൽ ദിശ തെറ്റി പാർക്ക് ചെയ്തിരുന്ന വാനിനു സമീപമെത്തി. സംശയം തോന്നി, വാനിലുണ്ടായിരുന്ന ആട് ആന്റണിയെ സ്റ്റേഷനിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റി. എന്നാൽ, ആന്റണി ഡ്രൈവിങ് സീറ്റിലിരുന്ന മണിയൻപിള്ളയുടെ കഴുത്തിനു ചുറ്റിപ്പിടിച്ചു നെഞ്ചിനു കുത്തി, അക്രമം തടയാൻ ശ്രമിച്ച അഡീഷനൽ എസ്ഐ ജോയിയെയും കുത്തിയ ശേഷം വാൻ ഓടിച്ചു കടന്നു കളഞ്ഞു.

ADVERTISEMENT

പൊലീസ് പിന്തുടർന്നപ്പോൾ വർക്കല കണ്ണംബയിൽ വാൻ ഉപേക്ഷിച്ച് ഓടിപ്പോയി. പിന്നീട് കോയമ്പത്തൂർ – പാലക്കാട് റൂട്ടിലെ ഗോപാലപുരത്തുനിന്നു ചിറ്റൂർ പൊലീസാണു പിടികൂടിയത്.

∙ പേരിൽ തുടങ്ങി ‘വ്യാജൻ’

ക്രിമിനൽ പട്ടികയിലുള്ള കവർച്ചക്കാരൻ എന്നാണു ഹൈക്കോടതി വിധിയിൽ ‘ആടി’നെ വിശേഷിപ്പിച്ചത്. പേരുകൾ മാറ്റിയും വ്യാജ രേഖകളുണ്ടാക്കിയും വിലസിയ മോഷ്ടാവ്.

തമിഴ്നാട് റജിസ്ട്രേഷൻ വാനിൽ വ്യാജ നമ്പർ പതിപ്പിച്ചാണു സംഭവദിവസം എത്തിയത്. വാനിൽ നിന്നു കിട്ടിയ ബിഗ് ഷോപ്പറിൽ ഇരുമ്പു വടി, 3 സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ, ഒരു ജോടി കയ്യുറ. വാനിൽ നിന്നു കണ്ടെടുത്ത വിരലടയാളം പരിശോധിച്ചപ്പോൾ കുണ്ടറ സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി ലിസ്റ്റിൽ കണ്ടെത്തിയ സാദൃശ്യം ആദ്യസൂചനയായി. കുത്തേറ്റു ചികിൽസയിലിരുന്ന എഎസ്‌ഐ കെ.ജോയി, സ്ഥിരം കുറ്റവാളികളുടെ ആൽബത്തിൽ നിന്ന് ആട് ആന്റണിയെ തിരിച്ചറിഞ്ഞു.

ADVERTISEMENT

ഭവനഭേദനവും മോഷണവും പതിവാക്കിയ സംസ്ഥാനാന്തര കുറ്റവാളി അക്കാലത്തു താമസിച്ചതു തിരുവനന്തപുരത്ത് ആണെന്ന് അറിഞ്ഞു വീട് സേർച്ച് ചെയ്ത പൊലീസ് കണ്ടെത്തിയത് ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ ഒരു കോടി രൂപയുടെ മോഷണമുതൽ. കൂട്ടത്തിൽ രാജേഷ് എന്ന വ്യാജപേരിൽ വാടകച്ചീട്ട്, തിരിച്ചറിയൽ രേഖ...

തമിഴ്നാട്ടിൽ സെൽവരാജ് എന്ന പേരിൽ കഴിയുമ്പോഴാണു പിടിയിലായത്. ആ പേരിലുള്ള പാൻ കാർഡും ഡ്രൈവിങ് ലൈസൻസുമൊക്കെ പൊലീസ് കണ്ടെടുത്തു. പിടിയിലാകുമ്പോഴും കിട്ടിയ ബിഗ് ഷോപ്പറിൽ 3 സ്ക്രൂ ഡ്രൈവർ, വയർ കട്ടർ, ഇലക്ട്രിക് വയറും ഹോൾഡറും, പിന്നെയൊരു കത്തിയും...

∙ കോടതി തള്ളിയ വാദങ്ങൾ

സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം ഹൈക്കോടതി തള്ളി.  ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതിയാണെന്നും 2011ൽ ഏറ്റുമാനൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്നു കേരളം വിട്ട താൻ തിരിച്ചുവന്നിട്ടില്ലെന്നും പ്രതി വാദിച്ചു.

എന്നാൽ 2012 മുതൽ വാടകയ്ക്കു വീടെടുത്തു താമസിക്കുന്നതിന്റെ രേഖകൾ ആ വാദം പൊളിച്ചു. കുറ്റകൃത്യത്തിൽ ഒന്നിലേറെ പേർക്കു പങ്കുണ്ടെന്ന വാദവും കോടതി തള്ളി. പരുക്കുകൾ ഒറ്റ ആയുധം കൊണ്ടുള്ളതാണെന്ന മെഡിക്കൽ തെളിവ് പ്രോസിക്യൂഷൻ കേസിനു തുണയായി. മാത്രമല്ല, കുത്തേറ്റ പൊലീസുകാരന്റെ മൊഴിയിലും ഒറ്റയാളെക്കുറിച്ചാണു പറയുന്നത്.

എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ രണ്ടര മണിക്കൂർ വൈകിയതു കാര്യമാക്കേണ്ടതില്ല. കുത്തേറ്റ സഹപ്രവർത്തകനെ ആദ്യം ആശുപത്രിയിലാക്കാൻ നോക്കുന്നതു സ്വാഭാവികമാണ്. വസ്തുതകളും സാഹചര്യങ്ങളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷം കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടാൻ കാരണമില്ലെന്നു കോടതി വ്യക്തമാക്കി.

Content Highlights: Aadu Antony, Maniyan Pillai Murder Case, Antony Varghese, Crime, Imprisonment