ഭോപ്പാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ മുൻമന്ത്രി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിനു പിന്നാലെ പാർട്ടിയുടെ നിയമസഭാംഗം വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതും വിവാദമാകുന്നു. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) | Harsh Vijay Gehlot | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ മുൻമന്ത്രി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിനു പിന്നാലെ പാർട്ടിയുടെ നിയമസഭാംഗം വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതും വിവാദമാകുന്നു. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കാമിനി താക്കൂറിനോടു പരുഷമായി കോൺഗ്രസ് എം‌എൽ‌എ ഹർഷ് വിജയ് ഗെലോട്ട് സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘നിങ്ങളൊരു സ്ത്രീയാണ്. നിങ്ങളൊരു പുരുഷനായിരുന്നെങ്കിൽ ഞാൻ ഉടുപ്പിന്റെ കോളർ പിടിച്ച് മെമ്മോ തരുമായിരുന്നു’– ഗെലോട്ട് വിഡിയോയിൽ പറയുന്നതു കേൾക്കാം. മധ്യപ്രദേശ്- രാജസ്ഥാൻ അതിർത്തിക്കടുത്തുള്ള രത്‌ലാം ജില്ലയിലെ സൈലാന പട്ടണത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. കർഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് ട്രാക്ടർ റാലി നടത്തിയതിനു പിന്നാലെയായിരുന്നു എംഎൽഎയുടെ അധിക്ഷേപം.

ADVERTISEMENT

റാലിക്കുശേഷം എം‌എൽ‌എയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം നിവേദനം സമർപ്പിക്കാൻ എസ്‌ഡി‌എമ്മിന്റെ ഓഫിസിലെത്തി. കാമിനി താക്കൂർ പുറത്തേക്കുവരാൻ സമയമെടുത്തപ്പോൾ ഗെലോട്ട് അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ‘പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുൽപാദനം നടത്താൻ കഴിയുമെന്നിരിക്കെ എന്തിനാണ് വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത്’ എന്നു ചോദിച്ച് കഴി‍ഞ്ഞ ദിവസം കോൺഗ്രസുകാരനായ മുൻമന്ത്രി സഞ്ജൻ സിങ് വർമ രംഗത്തെത്തിയിരുന്നു.

English Summary: "Had You Not Been A Woman..." Congress MLA Threatens Madhya Pradesh Officer On Camera