ന്യൂ‍ഡൽഹി∙ ‘വാക്സീൻ നയതന്ത്രത്തിന്റെ’ ഭാഗമായി ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് നിർമിച്ച വാക്സീൻ അയൽ രാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ ഇന്ത്യ തയാറെടുക്കുന്നു... India Vaccine Diplomacy, India To Ship Vaccines To Neighbour Countries, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ‘വാക്സീൻ നയതന്ത്രത്തിന്റെ’ ഭാഗമായി ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് നിർമിച്ച വാക്സീൻ അയൽ രാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ ഇന്ത്യ തയാറെടുക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾക്കു വാക്സീൻ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.

സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീൻ, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത ഷിപ്മെന്റുകൾക്ക് ഓരോ കമ്പനിക്കും രാജ്യങ്ങൾ പണം നൽകി വാങ്ങേണ്ടിവരും. 

ADVERTISEMENT

നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്സീൻ ആവശ്യപ്പെട്ടത്. മ്യാൻമറും ബംഗ്ലദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവർക്ക് ഉറപ്പു നൽകിയിരുന്നു. 

ഇന്ത്യക്കാർ ചെലവിടുന്നതിലും വളരെയധികം പണം വാക്സീനുകൾക്ക് വേണ്ടി മറ്റു രാജ്യങ്ങൾ ചെലവിടേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. വാക്സീൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ടു കരാർ ഉണ്ടാക്കാമെങ്കിലും കയറ്റുമതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ആവശ്യമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ഈ ക്ലിയറൻസ് ലഭിക്കൂ. 

ADVERTISEMENT

ബ്രസീലിന്റെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ട്, സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യൺ ഡോസ് വാക്സീനുകൾ കൊണ്ടുപോകാൻ ബ്രസീൽ ഒരു വിമാനം അയച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അപ്പോൾ വാക്സീൻ വിതരണം ആരംഭിക്കാത്തതിനാൽ കേന്ദ്രം അതിന് അനുമതി നൽകിയില്ല. 

English Summary: India to ship vaccines to neighbours in few weeks