മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഇങ്ങനെ എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളുടേയും ആഗോള വിപണി ചൈന പിടിക്കുന്നതു പഴയ കാര്യം. ചെലവു കുറച്ചു വൻതോതിൽ ഉത്പാദിപ്പിച്ച് കുറഞ്ഞ | alcohol | liquor | China | World | world news | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഇങ്ങനെ എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളുടേയും ആഗോള വിപണി ചൈന പിടിക്കുന്നതു പഴയ കാര്യം. ചെലവു കുറച്ചു വൻതോതിൽ ഉത്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്കു വിറ്റാണ് ചൈനീസ് കമ്പനികൾ വിപണി പിടിക്കുന്നത്. ഇപ്പോഴിതാ കുറച്ച് ഉത്പാദിപ്പിച്ച് വില കൂട്ടി വിറ്റ് വിപണി പിടിക്കുന്ന ഒരെണ്ണം ചൈനയിൽ നിന്ന് ഇറങ്ങിയിരിക്കുന്നു. മദ്യം!

ക്വെയിചൗ മൗട്ടായി എന്നാണു സാധനത്തിനു പേര്. 53% ആൽക്കഹോൾ. ഒരു കവിൾ ഇറക്കിയാൽ അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് എരിഞ്ഞിറങ്ങുന്ന വഴി കൃത്യമായിട്ടറിയാം. ‘ഒഴുകുന്ന ബ്ളേഡ്’ എന്നും വിളിക്കപ്പെടുന്നു. വില 500 മില്ലി കുപ്പിക്ക് 209 യുഎസ് ഡോളർ അഥവാ 15,000 രൂപ. സ്കോച്ചുകളലെ 18 വർഷം പഴക്കമുള്ള മുന്തിയ ഇനം സിംഗിൾ മാൾട്ട് ഒരുലീറ്റർ കുപ്പിക്ക് അതിന്റെ പാതി പോലും വില വരില്ല. പക്ഷേ ചൈനയിൽ ഈ ദേശീയ മദ്യം പോപ്പുലറാണ്. പുറത്തേക്കും വിൽപ്പന പടരുന്നു.

ADVERTISEMENT

ക്വെയിചൗ മൗട്ടായി എന്ന പേരിലുള്ള കമ്പനി തന്നെയാണ് ഈ മദ്യം പുറത്തിറക്കുന്നത്. കോവിഡ് കാലത്തും വിൽപ്പനയ്ക്ക് ഇടിവുണ്ടായില്ല. ടെക്നോളജി കമ്പനികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണി മൂല്യം ഈ മദ്യ കമ്പനിക്കാണ്. 42,100 കോടി ഡോളർ.  സ്കോച്ച് കമ്പനികൾ അടുത്തെങ്ങുമില്ല. വിൽപ്പനയിലും വിപണി മൂല്യത്തിലും കോക്കകോളയും നൈക്കിയും ടൊയോട്ടയുമൊക്കെ ഈ മൗട്ടായിക്കു മുന്നിൽ തലകുനിക്കേണ്ടി വരും പിന്നാ ബ്രിട്ടനിലെ സ്കോച്ച് വിസ്ക്കി കമ്പനികൾ!!

സൂപ്പർ മാർക്കറ്റ് ചെയിൻ കോസ്റ്റ്കോ 2019ൽ ചൈനയിൽ ആദ്യത്തെ സ്റ്റോർ തുറന്നപ്പോഴാണ് ഇങ്ങനെയൊരു ലക്ഷ്വറി മദ്യത്തിന്റെ കഥ ലോകം അറിയുന്നത്. കണ്ണടച്ചു തുറക്കും മുമ്പേ കുപ്പികൾ കബൂലാക്കാൻ ഉപഭോക്താക്കളുണ്ട്. ചൈനയിൽ ഡിസ്ക്കൗണ്ടഡ് വിലയ്ക്കാണു വിൽപ്പന. പക്ഷേ വില 1498 യുവാൻ ആയിട്ടു പോലും കിട്ടാൻ ബുദ്ധിമുട്ടാണ്.

ADVERTISEMENT

കോവിഡ് വർഷത്തിൽ ക്വെയിചൗ മൗട്ടായി കമ്പനിയുടെ ഓഹരിവില ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 70% കയറി. 97% വിൽപ്പനയും ചൈനയിൽ തന്നെ. മൗട്ടായി കമ്പനിയിൽ സർക്കാർ ഓഹരിയുമുണ്ട്. ചെയർമാൻ മാവോയുടെ ഏറ്റവും ഇഷ്ടപ്പെട്ട‍ മദ്യവും ഇതായിരുന്നത്രെ. വിപ്ളവ കാലത്ത് ലോങ് മാർച്ചിനിടെ റെഡ് ആർമി ഈ മദ്യം മുറിവുകളിൽ സ്പിരിറ്റിനു പകരം ഉപയോഗിച്ചിരുന്നു.

ലിമിറ്റഡ് എഡിഷൻ രാജ്യാന്തര കെയ്സുകളുണ്ട് ഈ മൗട്ടായിക്ക്– വില കുപ്പിക്ക് 40000 ഡോളർ. 30 ലക്ഷംരൂപ!!!

ADVERTISEMENT

English Summary: 53% alcohol and tastes like fire, the chinese liquor brand kweichow moutai