മുംബൈ ∙ ശരങ്ങൾപോലെ വന്ന ആരോപണങ്ങൾ അൽപം തണുത്ത ആശ്വാസത്തിലാണ് ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര സാമൂഹികക്ഷേമ വകുപ്പു | NCP | Dhananjay Munde | Maharashtra | Rape | gopinath munde | sexual harassment case | Manorama Online

മുംബൈ ∙ ശരങ്ങൾപോലെ വന്ന ആരോപണങ്ങൾ അൽപം തണുത്ത ആശ്വാസത്തിലാണ് ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര സാമൂഹികക്ഷേമ വകുപ്പു | NCP | Dhananjay Munde | Maharashtra | Rape | gopinath munde | sexual harassment case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ശരങ്ങൾപോലെ വന്ന ആരോപണങ്ങൾ അൽപം തണുത്ത ആശ്വാസത്തിലാണ് ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര സാമൂഹികക്ഷേമ വകുപ്പു | NCP | Dhananjay Munde | Maharashtra | Rape | gopinath munde | sexual harassment case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ശരങ്ങൾപോലെ വന്ന ആരോപണങ്ങൾ അൽപം തണുത്ത ആശ്വാസത്തിലാണ് ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര സാമൂഹികക്ഷേമ വകുപ്പു മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെ. ശിവസേനയെയും കോൺഗ്രസിനെയും ചേർത്ത് മഹാരാഷ്ട്രയിൽ അധികാരം പിടിച്ച്, ഭരണത്തിന്റെ ചുക്കാൻ കയ്യിലേന്തിയ എൻസിപി സംസ്ഥാനത്ത് അധികാരവും സ്വാധീനവും മെച്ചപ്പെടുത്തിവരുന്നിതിനിടെയാണ് മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ടെയ്ക്കെതിരായ പീഡനക്കേസ്.

ആരോപണങ്ങൾ ഗുരുതരമാണെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയ പാർട്ടി അധ്യക്ഷൻ ശരദ് പവാർ അദ്ദേഹത്തെ തള്ളിപ്പറയുക കൂടി ചെയ്തതോടെ മഹാ വികാസ് അഘാഡിയിലെ ആദ്യത്തെ മന്ത്രിയുടെ രാജി സംബന്ധിച്ച ആഭ്യൂഹങ്ങൾ പരന്നു. എന്നാൽ, മുണ്ടെയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ മുൻ എംഎൽഎ കൂടിയായ ബിജെപി നേതാവും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവും പൊലീസിൽ പരാതി നൽകിയതോടെ ചിത്രം മാറി.

ADVERTISEMENT

യുവതി ബ്ലാക്മെയിൽ ചെയ്യുകയാണെന്നാണ് മുണ്ടെയുടെ പരാതി. ഇതേ യുവതി തങ്ങളെയും മുൻപ് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ബിജെപി, എംഎൻഎസ് നേതാക്കളുടെ പരാതി. ഇതോടെ, പൊലീസ് അന്വേഷണത്തിനു ശേഷം മതി നടപടിയെന്ന് എൻസിപി കോർ കമ്മിറ്റി തീരുമാനിച്ചു. മുണ്ടെ അതിന്റെ ആശ്വാസത്തിലാണ്.

∙ പരാതിക്കാരി ഗായിക

സിനിമാ സംഗീതരംഗത്ത് കൂടുതൽ അവസരങ്ങൾ സംഘടിപ്പിച്ചുതരാമെന്നു വാഗ്ദാനം ചെയ്ത് ധനഞ്ജയ് മുണ്ടെ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ സഹോദരിയുമായി ഏറെക്കാലം അടുപ്പം പുലർത്തിയിരുന്ന ധനഞ്ജയ് മുണ്ടെയ്ക്ക് ആ ബന്ധത്തിൽ 2 മക്കളുണ്ട്.  തന്റെ ഭാര്യയും കുടുംബാംഗങ്ങളും അംഗീകരിച്ച ബന്ധമാണിതെന്നും, ഇപ്പോഴത്തെ പരാതി ബ്ലാക്മെയിൽ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.

എന്തായാലും പൊലീസിനോട് ഒരാഴ്ചയ്ക്കം അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിരിക്കുകയാണ് എൻസിപി നേതാവു കൂടിയായ മഹാരാഷ്ട്ര ആഭ്യന്ത്രമന്ത്രി അനിൽദേശ്മുഖ്. കുറ്റക്കാരനെന്നു തെളിഞ്ഞാൽ മന്ത്രിയായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മുണ്ടെയുടെ സുഹൃത്തുകൂടിയായ അനിൽ ദേശ്മുഖിന്റെ അവകാശവാദം.

ADVERTISEMENT

∙ ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രൻ

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനാണ് ധനഞ്ജയ്. ഗോപിനാഥ് മുണ്ടെയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം 2012ൽ ബിജെപിയിൽ നിന്നു രാജിവച്ച് എൻസിപിയിലെത്തി. 2014ൽ ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്വദേശമായ ബീഡിൽ കരുത്തുവർധിപ്പിക്കാൻ ധനഞ്ജയ് പരമാവധി ശ്രമിച്ചു.

2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയ്ക്കെതിരെ എൻസിപി സ്ഥാനാർഥിയായി മൽസരിച്ചു പരാജയപ്പെട്ടു. എന്നാൽ, ശരദ് പവാർ അദ്ദേഹത്തെ ഉപരിസഭയായ നിയമസഭ കൗൺസിലിൽ എത്തിച്ചു പ്രതിപക്ഷനേതാവാക്കി. ശരദ് പവാർ, നിതിൻ ഗഡ്കരി, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന നേതാക്കൾ വഹിച്ചിരുന്ന പദവിയിലേക്ക് താരതമ്യേന പുതുമുഖമായ ധനഞ്ജയ് മുണ്ടെയെ പവാർ എത്തിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. മഹാരാഷ്ട്രയിൽ മറാഠ വിഭാഗം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വോട്ട് ബാങ്കായ ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ധനഞ്ജയ് എന്നതായിരുന്നു കാരണം. 

∙ ഒബസി കാർഡ് തുണയായേക്കും

ADVERTISEMENT

ധനഞ്ജയ് മുണ്ടെയുടെ ഒബിസി കാർഡ് ആണ് അദ്ദേഹത്തിനെതിരായ ലൈംഗിക പീഡനക്കേസിൽ എടുത്തുചാടിയുള്ള നടപടി വേണ്ടെന്നുവയ്ക്കാൻ എൻസിപിയെ പ്രേരിപ്പിച്ചതെന്നാണു സൂചന. ധനഞ്ജയെ കൈവിട്ടാൽ വലിയ വോട്ട് ബാങ്കായ ഒബിസി വിഭാഗം ഇടഞ്ഞേക്കും.

അൽപനാളത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം ബിജെപിയിലേക്കു നീങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല. ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് ധനഞ്ജയ്.‍‍ എന്തായാലും പീഡനക്കേസിൽ ഒരാഴ്ചയ്ക്കകം പൊലീസ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അറിയാം ധനഞ്ജയ് മുണ്ടെയുടെ രാഷ്ട്രീയഭാവി.

English Summary: NCP decides to wait for probe; Dhananjay Munde not to step down yet