പത്തനംതിട്ട∙ നഗരഭരണത്തിലെ എസ്‌ഡിപിഐ ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഐ തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിലെ ഒരു വിഭാഗവും | Pathanamthitta | CPM | SDPI | CPM-SDPI alliance | Local Elections Pathanamthitta | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ നഗരഭരണത്തിലെ എസ്‌ഡിപിഐ ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഐ തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിലെ ഒരു വിഭാഗവും ഡിവൈഎഫ്ഐ പ്രവർത്തകരും പാർട്ടി നിലപാടിനെതിരെ രംഗത്തു വന്നു.

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തോടുള്ള വഞ്ചനയെന്നാണ് ബന്ധത്തെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വിലയിരുത്തിയത്. നഗരസഭയിലെ ബന്ധം ഉപേക്ഷിച്ചു പാർട്ടി തെറ്റുതിരുത്തണമെന്നു സിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ, പത്തനംതിട്ടയിൽ പന്തളം ആവർത്തിക്കുമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു. ആനത്തലവട്ടം ആനന്ദന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേരുന്ന സിപിഎം ഏരിയ കമ്മിറ്റി വിവാദം ചർച്ച ചെയ്യും.

ADVERTISEMENT

നഗരസഭാധ്യക്ഷന്റെ സ്വാർഥ താൽപര്യമാണ് എസ്‍ഡിപിഐ ഉടമ്പടിക്കു പിന്നിലെന്നും സിപിഐ കുറ്റപ്പെടുത്തി. സിപിഎം വർഗീയതയ്ക്കു വളം വയ്ക്കുകയാണ്. മുന്നണി നിലപാടിനു വിരുദ്ധമാണ് അവരുടെ നിലപാട്. മുൻ തിരഞ്ഞെടുപ്പുകളിൽ സക്കീർ ഹുസൈൻ നൽകിയ പിന്തുണയാണ് പത്തനംതിട്ടയിൽ എസ്ഡിപിഐയുടെ വളർച്ചയ്ക്കു കാരണമായതെന്നും സിപിഐ കുറ്റപ്പെടുത്തി.

കൂട്ടുകെട്ടിനെതിരെ ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളും ജില്ലാ കമ്മിറ്റിയിലെ ഒരുവിഭാഗവും എതിര്‍പ്പറിയിച്ചിട്ടും ജില്ലാ സെക്രട്ടേറിയറ്റ് മൗനം പാലിക്കുന്നതിനെ ഡിവൈഎഫ്ഐ നേതാക്കൾ വിമർശിക്കുന്നു. നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖികരിക്കുന്നത് ദുഷ്കരമാകുമെന്നാണ് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ADVERTISEMENT

നഗരസഭ തിരഞ്ഞെടുപ്പിനു മുൻപു തന്നെ എസ്ഡിപിഐയുമായി സീറ്റുകൾ ധാരണയുണ്ടായിരുന്നതായി സിപിഐ നേതാക്കൾ പറയുന്നു. എസ്ഡിപിഐ മത്സരിച്ചു ജയിച്ച വാർഡുകളിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായത് ഇതിന്റെ തെളിവാണ്.

21–ാം വാർഡിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉപാധ്യക്ഷ പദവി എസ്ഡിപിഐ പിന്തുണയോടെ മൽസരിച്ച സ്വതന്ത്ര്യയ്ക്കു ലഭിച്ചത്. സിപിഐ മത്സരിച്ച 10, 21 എന്നീ വാർഡുകളിൽ സിപിഎം എസ്ഡിപിഐക്ക് വോട്ടു നൽകുകയും പ്രചാരണത്തിൽ പങ്കാളികളാവുകയും ചെയ്തു.

ADVERTISEMENT

എസ്ഡിപിഐ മത്സരിച്ച 5, 13, 22 വാർഡുകളിൽ സിപിഎം മൂന്നാം സ്ഥാനത്താണ്. ഇതിൽ 13, 22 എന്നീ വാർഡുകളിൽ എസ്ഡിപിഐ ജയിച്ചു. എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷ പദം കൂടി വർഗീയ കക്ഷിക്ക് അടിയറ വയ്ക്കേണ്ടി വന്നതിന്റെ കാരണമിതാണെന്നും സിപിഐ പറയുന്നു. 

സ്ഥിരം സമിതി അധ്യക്ഷരെ നിശ്ചയിക്കാൻ ചേർന്ന നഗരസഭാ ഇടതുമുന്നണി യോഗത്തിൽ എസ്ഡിപിഐ ധാരണ ചെയർമാൻ ടി.സക്കീർഹുസൈൻ പരസ്യമാക്കിയതാണ്. അവരുടെ പിന്തുണയില്ലാതെ ഭരണം പിടിക്കാൻ കഴിയില്ലെന്നും അതാണ് നീക്കുപോക്കുകൾക്കു ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയതായും സിപിഐ കുറ്റപ്പെടുത്തുന്നു.‌‌ വർഗീയ കക്ഷിയെ വിജയിപ്പിക്കാൻ സ്വന്തം സ്ഥാനാർഥികളെ തോൽപ്പിക്കുകയും സ്ഥിരം സമിതി അധ്യക്ഷ പദം അടക്കം നൽകിയതും തിരുത്തിക്കാൻ ആവശ്യമായ നടപടി വേണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

English Summary: Rift in Pathanamthitta CPM over SDPI alliance