ഓഹരി വിപണി ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ഓഹരിയിൽ നിക്ഷേപിച്ചവർ ലാഭം കൊയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അൽപം ആശയക്കുഴപ്പത്തിലാണ് | mutual funds | mutual fund | ohari vipani | Stock Market | Stock exchange | Business | Manorama Online

ഓഹരി വിപണി ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ഓഹരിയിൽ നിക്ഷേപിച്ചവർ ലാഭം കൊയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അൽപം ആശയക്കുഴപ്പത്തിലാണ് | mutual funds | mutual fund | ohari vipani | Stock Market | Stock exchange | Business | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണി ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ഓഹരിയിൽ നിക്ഷേപിച്ചവർ ലാഭം കൊയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അൽപം ആശയക്കുഴപ്പത്തിലാണ് | mutual funds | mutual fund | ohari vipani | Stock Market | Stock exchange | Business | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണി ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ഓഹരിയിൽ നിക്ഷേപിച്ചവർ ലാഭം കൊയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അൽപം ആശയക്കുഴപ്പത്തിലാണ്. നിക്ഷേപം നിർത്തി ലാഭം എടുക്കണോ അതോ നിക്ഷേപം തുടരണമോയെന്ന സംശയമാണു പലർക്കും.

ഇനിയും മുന്നേറിയാൽ കൂടുതൽ ലാഭം കിട്ടിയാലോയെന്ന സംശയം സ്വാഭാവികം. ഒപ്പം ഇടിഞ്ഞാൽ ലാഭം കുറഞ്ഞാലോയെന്ന ആശങ്കയും. മ്യൂച്വൽ ഫണ്ടിൽ ചേർന്നാൽ എല്ലാമായി എന്നും  ലാഭം കൃത്യമായി വർധിച്ചു വരുമെന്നും കരുതുന്നവരുമുണ്ട്. ഈ ധാരണ എത്രത്തോളം ശരിയാണെന്നു പരിശോധിച്ചു നോക്കാം.

ADVERTISEMENT

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പല രീതിയിൽ നടത്താം. ഏവരും സ്വീകരിക്കുന്ന സുരക്ഷിതമായ രീതി ഫണ്ട് മാനേജർമാരുടെ സഹായത്തോടെയുള്ള നിക്ഷേപമാണ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓരോ മാസവും ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്കു മാറ്റുന്നു. അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുന്നു. 

അക്കൗണ്ടിൽ നിന്നും നമ്മൾ കൊടുത്തിരിക്കുന്ന ഒരു തീയതിയിൽ തുക മാറുന്നു. അന്നത്തെ മാർക്കറ്റ് വാല്യു അനുസരിച്ച് മ്യൂച്വൽ ഫണ്ട് മാനേജർമാർ വാങ്ങുന്ന യൂണിറ്റുകൾ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിലേക്കു വരുന്നു. ഇത് വിൽക്കാനും ഫണ്ട് മാനേജർ വഴി മാത്രമേ സാധിക്കൂ. എന്നാൽ നമ്മളുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റ് ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നതു നമുക്ക് ഡീമാറ്റ് അക്കൗണ്ട് പരിശോധിക്കുക വഴി അറിയാനാകും. 

ADVERTISEMENT

രണ്ടാമത്തെ രീതി ഓഹരികൾ വാങ്ങുന്നതു പോലെ മികച്ച മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ നമുക്ക് നേരിട്ടു വാങ്ങുന്നതാണ്. ഇതുവഴി ഓഹരി വിപണിയിൽ ഇടിവുണ്ടാകുമ്പോൾ കൂടുതൽ യൂണിറ്റ് നമുക്ക് വാങ്ങാം. വില വല്ലാതെ കയറി നിൽക്കുമ്പോൾ വാങ്ങാതിരിക്കാം. പക്ഷേ, ഓരോ ഫണ്ടിനെക്കുറിച്ചും വിലനിലവാരത്തെക്കുറിച്ചും കൃത്യമായ അവബോധം ഉണ്ടായിരിക്കണം. 

ഇനി ലാഭമെടുപ്പിലേക്കു നീങ്ങാം. പലരും ദീർഘകാല ലക്ഷ്യം മുൻനിർത്തിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തുടങ്ങുന്നത്. 10 വർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങളാകാം. എന്നാൽ, കൂടുതൽ വർഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തി എന്നതു കൊണ്ട് കൂടുതൽ ലാഭം ഉണ്ടാവണമെന്നില്ല.

ADVERTISEMENT

വിൽക്കുന്ന സമയം വളരെ പ്രധാനമാണ്. ഉദാഹരണത്തിന് 2014ൽ തുടങ്ങിയ ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം 2020 ഫെബ്രുവരിയിൽ വിറ്റാൽ കിട്ടുമായിരുന്ന ലാഭത്തേക്കാൾ വളരെ കുറവായിരുന്നു 2020 ഏപ്രിലിൽ വിറ്റാൽ കിട്ടുമായിരുന്നത്.

കാരണം 2020 മാർച്ചിൽ കോവിഡ് മഹാമാരി ഭീതി മൂലം ഓഹരി വിപണിയിൽ വൻ ഇടിവുണ്ടായി. എന്നാൽ, ആ സമയത്ത് വാങ്ങുമ്പോൾ ഓഹരി വില വളരെ താഴ്ന്ന നിലയിൽ ആയിരുന്നതിനാൽ കൂടുതൽ യൂണിറ്റുകൾ നമ്മുടെ നിക്ഷേപ പോർട്ട് ഫോളിയോയിലേക്കു വരുമായിരുന്നു.

2020 ഡിസംബർ ആകുമ്പോഴേക്കും വീണ്ടും മാർക്കറ്റ് ഉയരങ്ങളിലെത്തി. ആ സമയത്ത് വിറ്റാൽ ലാഭം കൂടുതൽ കിട്ടുമായിരുന്നു. എന്നാൽ, ഉയർന്ന വില നിലവാരത്തിൽ ഓഹരികളുള്ളപ്പോൾ നിക്ഷേപം തുടരുകയാണെങ്കിൽ കുറച്ചു യൂണിറ്റുകൾ മാത്രമേ പോർട്ട് ഫോളിയോയിൽ വരൂ. ഇനി അടുത്ത ഒരിടിവ് വരുമ്പോൾ ലാഭത്തിൽ വീണ്ടും ഏറ്റക്കുറച്ചിലുണ്ടാകും.

സ്വന്തമായി നിക്ഷേപം നടത്തുകയാണെങ്കിൽ വില താഴുമ്പോൾ കൂടുതൽ യൂണിറ്റ് വാങ്ങാം. വില കൂടുമ്പോൾ വാങ്ങാതെയുമിരിക്കാം. അപ്പോൾ ആവറേജ് മൂല്യം ഉയർന്നിരിക്കും. എന്നാൽ, എല്ലാവർക്കും തനിച്ച് ഫണ്ട് കണ്ടെത്തി മാനേജ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ കൂടുതൽ സുരക്ഷിതം ഫണ്ട് മാനേജർമാരുടെ സഹായം തേടലാണ്.

സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനം വഴി ഡീ മാറ്റ് അക്കൗണ്ട് തുടങ്ങി ആർക്കും ഓഹരിനിക്ഷേപത്തിൽ പങ്കാളികളാകാം. ലാഭനഷ്ട സാധ്യത വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ചാകുമെന്ന യാഥാർഥ്യം എപ്പോഴും മനസിലുണ്ടാകണം.

English Summary: How to invest in mutual funds, and to make gain