കൊച്ചി ∙ ഓഹരി വിപണിയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലു കയ്യെത്തും ദൂരത്ത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ വില സൂചികയായ സെൻസെക്സ് 50,000 പോയിന്റിനു തൊട്ടരികെ. ഇനി ഏതു ദിവസവും സൂചിക 50,000 പോയിന്റ് എന്ന സർവകാല ഔന്നത്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഓഹരി വിപണിയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലു കയ്യെത്തും ദൂരത്ത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ വില സൂചികയായ സെൻസെക്സ് 50,000 പോയിന്റിനു തൊട്ടരികെ. ഇനി ഏതു ദിവസവും സൂചിക 50,000 പോയിന്റ് എന്ന സർവകാല ഔന്നത്യം കൈവരിച്ചേക്കാം.

കോവിഡ് വ്യാപനത്തെ തുടർന്നു നഷ്ടമായ പോയിന്റുകൾ മുഴുവൻ വീണ്ടെടുത്ത സെൻസെക്സ് അതിവേഗത്തിലാണ് അര ലക്ഷം പോയിന്റിനടുത്തേക്ക് എത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നു അനുഭവപ്പെട്ട തകർച്ചയിൽ 2020 മാർച്ച് 24നു സെൻസെക്സ് 25638.90 പോയിന്റ് വരെ ഇടിയുകയുണ്ടായി.

ADVERTISEMENT

വിപണി മൂല്യത്തിൽ ഏറ്റവും മുന്നിലുള്ള ലാർജ് ക്യാപ്, മിഡ് ക്യാപ് എന്നീ വിഭാഗങ്ങളിൽ പെടുന്ന കമ്പനികളുടെ ഓഹരികളിൽ മാത്രമല്ല സ്മോൾ ക്യാപ് എന്നറിയപ്പെടുന്ന കമ്പനികളുടെ ഓഹരികളിലേക്കും വിലകളുടെ വേലിയേറ്റമുണ്ടായിരിക്കുന്നു എന്നതാണു ശ്രദ്ധേയം.

സെൻസെക്സിന്റെ കുതിപ്പിനു പിന്നിൽ ഒന്നോ രണ്ടോ അല്ല അനേകം കാരണങ്ങളുണ്ട്. ഏറ്റവും പ്രസക്തമായവയുടെ പട്ടിക തന്നെ നീണ്ടതാണ്:

∙ ആഗോള വിപണികളിലെ മുന്നേറ്റം.

∙ യുഎസ് – ചൈന വ്യാപാരയുദ്ധം അവസാനിക്കുമെന്ന പ്രത്യാശ.

ADVERTISEMENT

∙ വിപണിയിലേക്ക് അണമുറിയാതെ ഒഴുകുന്ന വിദേശ നിക്ഷേപം.

∙ ഇന്ത്യൻ കമ്പനികളിൽനിന്നുള്ള പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവർത്തന ഫലം.

∙ വാക്സീൻ വ്യാപകമായി ഉപയോഗിക്കുന്നതോടെ കോവിഡ് താമസിയാതെ നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ. 

∙ പണലഭ്യതയുടെ ഉയർന്ന നിലവാരം

ADVERTISEMENT

∙ ഇന്ത്യ – ചൈന സംഘർഷത്തിൽ പ്രതീക്ഷിക്കുന്ന അയവ്

∙ വാഹനങ്ങൾ ഉൾപ്പെടെ മിക്ക ഉൽപന്നങ്ങളുടെയും മെച്ചപ്പെടുന്ന വിൽപന 

∙ സ്വർണത്തിലേക്ക് ഒഴുകിയ പണത്തിന്റെ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കു തിരിച്ചെത്താനുള്ള സാധ്യത

∙ യുഎസ് ഡോളറിന് അനുഭവപ്പെടുന്ന ദൗർബല്യം

∙ കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകൾ

∙ രാജ്യത്തെ നിക്ഷേപോപാധികളുടെ നാമമാത്രമായ പലിശ ഓഹരി നിക്ഷേപത്തിനു സമ്മാനിക്കുന്ന ആകർഷകത്വം

∙ യുഎസിലെ ഭരണമാറ്റം. 

കേന്ദ്ര ബജറ്റ് അവതരണം വരെയെങ്കിലും മുന്നേറ്റം തുടരാനാണു സാധ്യത എന്ന അനുമാനമാണു വിപണിയുമായി ബന്ധപ്പെട്ടവർക്കു പൊതുവായുള്ളത്. എന്നാൽ വില സൂചികകൾ റെക്കോർഡ് നിലവാരത്തിലായതിനാൽ വിപണി തിരുത്തലിനു വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

English Summary: Sensex so close to 50,000 points