വാഷിങ്ടൻ∙ ജനാധിപത്യത്തെയും ഐക്യത്തെയും ഊന്നിപ്പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പ്രസംഗം. ഇത് ജനാധിപത്യത്തിന്റെ ദിനമാണ്. യുഎസിന്റെയും ദിവസമാണ്. ജനാധിപത്യം അമൂല്യമെന്നു തിരിച്ചറിഞ്ഞു. നമ്മളിന്ന് ഒരു സ്ഥാനാർഥിയുടെ വിജയമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ജനാധിപത്യത്തെയും ഐക്യത്തെയും ഊന്നിപ്പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പ്രസംഗം. ഇത് ജനാധിപത്യത്തിന്റെ ദിനമാണ്. യുഎസിന്റെയും ദിവസമാണ്. ജനാധിപത്യം അമൂല്യമെന്നു തിരിച്ചറിഞ്ഞു. നമ്മളിന്ന് ഒരു സ്ഥാനാർഥിയുടെ വിജയമല്ല ആഘോഷിക്കുന്നത്, ജനാധിപത്യത്തിന്റേതാണ്. രണ്ടാഴ്ച മുൻപ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നായി. 

ഐക്യത്തോടെ പ്രതിസന്ധികളെ നേരിടണം, മറികടക്കണമെന്നും ബൈഡൻ പറഞ്ഞു. ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണം. എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡന്റായിരിക്കും. അമേരിക്കയെ വിജയകരമായി മുന്നോട്ടു നയിക്കാൻ ഐക്യം എന്ന ഒരേയൊരു പാത മാത്രമേയുള്ളൂ. ഐക്യത്തെക്കുറിച്ച് പറയുന്നത് ഇന്നൊരു മണ്ടൻ മനോരാജ്യമായി പോലും വിലയിരുത്തപ്പെട്ടേക്കാം. നമ്മെ ഭിന്നിപ്പിച്ച് നിർത്തുന്ന ശക്തികളുണ്ടെന്നും അവയുെട വ്യാപ്തിയും തിരിച്ചറിയുന്നു. അവ പുതിയതല്ലെന്നും അറിയാം. എന്നാലും മുന്നോട്ടുള്ള പ്രയാണത്തിന് ഐക്യപാത മാത്രമേയുള്ളു– ബൈഡൻ പ്രഖ്യാപിച്ചു.

ADVERTISEMENT

അധികാരമേറ്റത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്താൻ ബൈഡനുമായി സഹകരിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.

English Summary: We learned again that democracy is precious: Biden