തട്ടിപ്പ്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, നിരോധനം, അനധികൃത ഇടപാട്, കള്ളപ്പണം... കുറെനാളായി ക്രിപ്റ്റോ‌കറൻസി വാർത്തകളിൽ നിറയുന്നത് ഇത്തരം തലക്കെട്ടുകളുടെ അകമ്പടിയോടെയാണ്. ആവോളം നിഗൂഢതയും അതിലേറെ അനിശ്ചിതത്വവും നിലനിൽക്കുന്ന ....| Bitcoin | Cryptocurrency | Manorama News

തട്ടിപ്പ്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, നിരോധനം, അനധികൃത ഇടപാട്, കള്ളപ്പണം... കുറെനാളായി ക്രിപ്റ്റോ‌കറൻസി വാർത്തകളിൽ നിറയുന്നത് ഇത്തരം തലക്കെട്ടുകളുടെ അകമ്പടിയോടെയാണ്. ആവോളം നിഗൂഢതയും അതിലേറെ അനിശ്ചിതത്വവും നിലനിൽക്കുന്ന ....| Bitcoin | Cryptocurrency | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പ്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, നിരോധനം, അനധികൃത ഇടപാട്, കള്ളപ്പണം... കുറെനാളായി ക്രിപ്റ്റോ‌കറൻസി വാർത്തകളിൽ നിറയുന്നത് ഇത്തരം തലക്കെട്ടുകളുടെ അകമ്പടിയോടെയാണ്. ആവോളം നിഗൂഢതയും അതിലേറെ അനിശ്ചിതത്വവും നിലനിൽക്കുന്ന ....| Bitcoin | Cryptocurrency | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പ്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, നിരോധനം, അനധികൃത ഇടപാട്, കള്ളപ്പണം... കുറെനാളായി ക്രിപ്റ്റോ‌കറൻസി വാർത്തകളിൽ നിറയുന്നത് ഇത്തരം തലക്കെട്ടുകളുടെ അകമ്പടിയോടെയാണ്. ആവോളം നിഗൂഢതയും അതിലേറെ അനിശ്ചിതത്വവും നിലനിൽക്കുന്ന ക്രിപ്റ്റോകറൻസി ലോകം കേരളത്തിലെ സാമാന്യ ജനത്തിന് ഇനിയും അന്യം. എന്നാൽ ഈ നിക്ഷേപ ലോകം ഒരു പതിറ്റാണ്ടു മുമ്പേ തിരിച്ചറിയുകയും സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്തവരും ഏറെ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച വിലക്കുകൾ സുപ്രീം കോടതി കഴിഞ്ഞ മാർച്ചിലെ ഉത്തരവിലൂടെ നീക്കിയത് ക്രിപ്റ്റോ‌കറൻസി നിക്ഷേപകർക്കു മുന്നിലുണ്ടായിരുന്ന വലിയൊരു കടമ്പ ഒഴിവാക്കി. 2011 മുതൽ മലയാളികൾക്കിടയിൽ ബിറ്റ്‌കോയിൻ താൽപര്യം തുടങ്ങിയിരുന്നു. എന്നാൽ 2017–18 കാലയളവിലെ വൻ കുതിച്ചുകയറ്റത്തിന്റെ കാലത്താണ് ഇത് വ്യാപകമായത്.

ADVERTISEMENT

ഇന്ന് കേരളത്തിൽ ഉടനീളം ബിറ്റ്‌കോയിൻ നിക്ഷേപകരുണ്ട്. കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് കൂടുതൽ. ജില്ലാ അടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകളും ഫെയ്സ്ബുക് കൂട്ടായ്മകളും ഉണ്ട്.

∙ നോട്ട് നിരോധനത്തോടെ കേരളത്തിൽ ബൂം

ക്രിപ്റ്റേ‌ാകറൻസി (പ്രധാനമായി ബിറ്റ്‌കോയിൻ) നിക്ഷേപം പിന്നിട്ട നാലു വർഷത്തിനിടെ വ്യാപകമായതായി ഈ രംഗത്ത് ഒൻപതു വർഷം മുൻപേ ചുവടുവച്ച തൃശൂർ സ്വദേശി ലിവിൻ സി. ജോയി പറയുന്നു. കേരളത്തിൽ അഞ്ചു ലക്ഷം പേരെങ്കിലും കേരളത്തിൽ ക്രിപ്റ്റോ‌കറൻസി രംഗത്തുണ്ട്.

2012 മുതൽ ബിറ്റ്‌കോയിൻ ബന്ധം കേരളത്തിനുണ്ടെങ്കിലും 2016 ലെ നോട്ട് നിരോധനത്തോടെയാണ് നിക്ഷേപരംഗത്തേയ്ക്ക് കൂടുതൽ പേരെത്തിയെന്ന് ലിവിൻ. ബിറ്റ്‌കോയിൻ കേരള എന്ന ഫെയ്സ്‌ബുക് പേജിലൂടെ നിക്ഷേപകർക്ക് ക്രിപ്റ്റോ‌കറൻസി സംബന്ധിച്ച വേണ്ട വിവരങ്ങൾ ലിവിൻ പങ്കുവയ്ക്കുന്നു. വാട്‌സാപ് ഗ്രൂപ്പുകൾക്കും നേതൃത്വം നൽകുന്നു.

ADVERTISEMENT

∙ തട്ടിപ്പുകാർ ഓടിക്കൂടി; പഴി ബിറ്റ്‌കോയിന്

സങ്കീർണമായ ഡിജിറ്റൽ കറൻസി സങ്കൽപ്പത്തെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്നത് ആദ്യ ഘട്ടത്തിൽ ധാരാളം ആളുകളെ ചതിക്കുഴിയിൽ വീഴ്ത്തി. മലപ്പുറം, കാസർകോട്, കോഴിക്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യം ക്രിപ്റ്റോ‌കറൻസി നിക്ഷേപം വ്യാപകമായത്.

മലബാർ കേന്ദ്രീകരിച്ച് അനധികൃത ബിറ്റ്‌കോയിൻ നിക്ഷേപ സ്ഥാപനങ്ങളും പൊട്ടിമുളച്ചു. കണ്ണഞ്ചിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തു സ്ഥാപനങ്ങൾ രംഗത്തുവന്നു. പ്രതിദിനം നിക്ഷേപത്തിന്റെ 1 ശതമാനം വരെയായി വാഗ്ദാനം! 2018ലെ വിലത്തകർച്ചയെത്തുടർന്ന് ഇവ പൊട്ടിത്തകർന്നു.

മോറിസ് കോയിൻ, ബിടിസി ബിറ്റ്, ബിടിസി ഗ്ലോബൽ, ബിടിസി സ്പാർ, ബിറ്റ് ജെക്സ് തുടങ്ങി നൂറുകണക്കിനു നിക്ഷേപ സ്ഥാപനങ്ങൾ ആളുകളുടെ പണം തട്ടിമുങ്ങി. ഇതിന്റെ തുടർച്ചയായി കൊലപാതവും തട്ടിക്കൊണ്ടു പോകലും ഒക്കെ അരങ്ങേറി.

ADVERTISEMENT

ഡിജിറ്റൽ സ്വർണം എന്ന നിലയിൽ ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോ‌കറൻസി സ്വർണത്തിനു ബദലായി സുരക്ഷിത ആസ്തിയെന്ന മേൽവിലാസം നേടിയതാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ വിലകൾ കുതിച്ചുയരാൻ കാരണമാക്കിയതെന്ന് തൃശൂരിലെ മാർക്കറ്റിങ് പ്രഫഷനൽ അജീഷ് ചൂണ്ടിക്കാട്ടി.

ഓഹരി നിക്ഷേപ രംഗത്തുനിന്ന് ബിറ്റ്‌കോയിൻ നിക്ഷേപത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് അജീഷ്. തട്ടിപ്പുകളിൽ വീഴാതെ മുന്നോട്ടു പോകുക എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു.

∙ സങ്കീർണത, നിഗൂഢത

അതിസങ്കീർണമാണ് ക്രിപ്റ്റോ‌കറൻസി എന്ന സങ്കൽപം. ഒന്നാമതായി ഇതിനു രൂപമില്ല. ഓൺലൈൻ വാലെറ്റുകളിൽ സൂക്ഷിക്കുന്ന ഇവയെ പേപ്പറിൽ കോഡ് രൂപത്തിലാക്കിയും (പേപ്പർ വാലെറ്റ്), കോൾഡ് സ്റ്റോറിലും (പെൻഡ്രൈവ്, ഹാർഡ് ഡ്രൈവ്) സൂക്ഷിക്കാമെങ്കിലും പരമ്പരാഗത കറൻസികളുമായി താരതമ്യമേയില്ല.

നിയമമോ, നിയന്ത്രണ സംവിധാനമോ ഇല്ലാത്തിനാൽ ക്രിപ്റ്റോ‌കറൻസി രംഗത്ത് എല്ലായ്‌പ്പോഴും അരക്ഷിതാവസ്ഥയാണെന്നു പറയാം. പല രാജ്യങ്ങളും ഇവ നിരോധിക്കുകയോ നിരുൽസാഹപ്പെടുത്തുകയോ,ഞെരുക്കാൻ കടുത്ത നടപടി സ്വീകരിക്കുകയോ ചെയ്യുന്നു.

അടുത്തയിടെ റിപ്പിൾ ക്രിപ്റ്റോകറൻസി പുറത്തിറക്കുന്ന കമ്പനി എക്സ്‌ആർപിക്കെതിരെ യുഎസ് ഭരണകൂടം നടപടി സ്വീകരിച്ചതിന്റെ ചുവടുപിടിച്ച് അതിന്റെ മൂല്യം ഒറ്റദിവസം കൊണ്ടു നാലിലൊന്നായി തകർന്നിരുന്നു. കടുത്ത വില വ്യതിയാനം ക്രിപ്റ്റോ കറൻസി നിക്ഷേപം വൻ ലാഭകരവും ഒപ്പം സാഹസികവുമാക്കുന്നു.

വിദേശത്തേക്കും തിരിച്ചും പണമയക്കാനും ബിറ്റ്‌കോയിൻ ഉപാധിയാക്കുന്നുണ്ട്. വിനിമയ ചാർജ് ഇല്ലെന്നതും കണക്കിൽ പെടില്ലെന്നതുമാണ് ആകർഷക ഘടകം. വിദേശത്തുള്ള മലയാളികളായ വിദ്യാർഥികൾ ഫീസിനും ചെലവിനും വീട്ടിൽനിന്നു പണം സ്വീകരിക്കാൻ ബിറ്റ്‌കോയിൻ ഉപയോഗിക്കുന്നു.

നിയന്ത്രിക്കാൻ കേന്ദ്ര സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ കോയിൻ കൈമാറ്റം എങ്ങോട്ടെന്നോ പണം എവിടെനിന്നെന്നോ അധികൃതർ അറിയുന്നില്ല. അതുകൊണ്ടുതന്നെ അനധികൃത പണമിടപാടിന്റെ ഇഷ്ട മാധ്യമമായി ക്രിപ്റ്റോ‌കറൻസി മാറി. സൈബർ കുറ്റകൃത്യങ്ങളുടെ മേഖലയായി ഡാർക് വെബിലെ മുഖ്യ വിനിമയോപാധി ഇന്ന് ക്രിപ്റ്റോ‍കറൻസികളാണ്. ആയുധ ഇടപാടും ലഹരി ബിസിനസുമൊക്കെ ഇതിൽപെടും.

English Summary: Bitcoin investment boom in Kerala