ഇന്ന് ലോക ആലിംഗന ദിനം. ഇതൊരു തുടക്കമാകട്ടെ. സ്നേഹ, സൗഹൃദ, പ്രണയ സാന്ദ്രമാം ജീവിതം കാംക്ഷിക്കുന്നവരേ... നിങ്ങൾ പ്രിയപ്പെട്ടവരെ ചേർത്തുനിർത്തൂ. മറയില്ലാതെ സ്നേഹിക്കൂ. മടി കൂടാതെ പുണരൂ... National Hugging Day, National Hugging Day 2021, January 21

ഇന്ന് ലോക ആലിംഗന ദിനം. ഇതൊരു തുടക്കമാകട്ടെ. സ്നേഹ, സൗഹൃദ, പ്രണയ സാന്ദ്രമാം ജീവിതം കാംക്ഷിക്കുന്നവരേ... നിങ്ങൾ പ്രിയപ്പെട്ടവരെ ചേർത്തുനിർത്തൂ. മറയില്ലാതെ സ്നേഹിക്കൂ. മടി കൂടാതെ പുണരൂ... National Hugging Day, National Hugging Day 2021, January 21

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക ആലിംഗന ദിനം. ഇതൊരു തുടക്കമാകട്ടെ. സ്നേഹ, സൗഹൃദ, പ്രണയ സാന്ദ്രമാം ജീവിതം കാംക്ഷിക്കുന്നവരേ... നിങ്ങൾ പ്രിയപ്പെട്ടവരെ ചേർത്തുനിർത്തൂ. മറയില്ലാതെ സ്നേഹിക്കൂ. മടി കൂടാതെ പുണരൂ... National Hugging Day, National Hugging Day 2021, January 21

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക ആലിംഗന ദിനം. ഇതൊരു തുടക്കമാകട്ടെ. സ്നേഹ, സൗഹൃദ, പ്രണയ സാന്ദ്രമാം ജീവിതം കാംക്ഷിക്കുന്നവരേ... നിങ്ങൾ പ്രിയപ്പെട്ടവരെ ചേർത്തുനിർത്തൂ. മറയില്ലാതെ സ്നേഹിക്കൂ. മടി കൂടാതെ പുണരൂ...

ആഡിയും ലൂയിസും - അയൽക്കാരാണ്, അൽപ്പമാത്രം പരിചിതരും. പങ്കാളികൾ മരിച്ച്, വീടുകളിൽ തനിച്ചായവർ. ജീവിതത്തിന്റെ സായംകാലത്തിൽ എത്തിനിൽക്കുന്നവർ. ലൂയിസിനെ തേടി ഒരിക്കൽ ആഡി എത്തുകയാണ്, വിചിത്രമായ ഒരു നിർദേശവുമായി. ‘‘രാത്രി നമുക്ക് ഒന്നിച്ചുറങ്ങിയാലോ..’’ രതിബന്ധമല്ല തേടുന്നതെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. അൽപ്പമൊന്ന് അമ്പരന്ന ലൂയിസ് ആ നിർദേശം സ്വീകരിച്ചു. പിറ്റേന്നു മുതൽ രാത്രി ലൂയിസ്, ആഡിയുടെ കിടപ്പറയിലായി ഉറക്കം. സുഹൃത്തുക്കളെയും അയൽവാസികളെയുമൊക്കെ അമ്പരപ്പിച്ച്, ആഡിയുടെ മകന്റെ എതിർപ്പ് സമ്പാദിച്ച് അവർ അതിമനോഹരമായ ഒരു ബന്ധത്തിലേക്കു നീങ്ങുകയാണ്. ‘ഔർ സോൾസ് അറ്റ് നൈറ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കഥയാണിത്.

ADVERTISEMENT

ആഡിയെയും ലൂയിസിനെയും ഒരേ കിടക്കയിൽ എത്തിച്ചത് ജീവിതത്തിന്റെ ശരത് ഋതുവിലെ ഏകാന്തതയാണ്. രാത്രിയുടെ ഇരുൾക്കോട്ടയിൽ നമ്മുടെ ആത്മാവ് എത്രമേൽ ഏകാകിയാകുന്നുണ്ടെന്നോ... രാത്രിയിൽ മാത്രമല്ല പകലും ഏകാകിയാകുന്ന മനുഷ്യനോളം നിസ്സഹായനായി ആരാണുള്ളത്. ജീവന്റെ അവസാന ഇലയും കൊഴിയും വരെ ഓരോ ദിനവും പങ്കാളിയെ പുണർന്നുറങ്ങാൻ കഴിയുന്നവരാണ് ഏറ്റവും ഭാഗ്യശാലികൾ. പക്ഷേ, യൗവനത്തിലെയും മധ്യവയസ്സിലെയും കുതിച്ചോട്ടങ്ങൾക്കിടയിൽ എത്ര പേർ ആ ഭാഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്... വാർധക്യത്തിൽ പരസ്പരം ഊന്നുവടികളാകാൻ കഴിയുന്ന പാരസ്പര്യം ഉണ്ടാകണമെങ്കിൽ യൗവനത്തിലേ ആ ബന്ധത്തിൽ സ്നേഹത്തിന്റെ വേരോട്ടമുണ്ടാകണം.

പങ്കാളികളെ അകാലത്തിൽ നഷ്ടമായവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ എപ്പോഴും എന്തിനോ വേണ്ടി പരതിക്കൊണ്ടിരിക്കും. കോർത്തുപിടിക്കാൻ ഒരു കയ്യും ചേർത്തുപിടിക്കാൻ ഒരു ശരീരവുമാണ് അവർ സ്വയമറിയാതെ തേടുന്നത്. പക്ഷേ, പങ്കാളി ജീവിച്ചിരിക്കുമ്പോൾ എന്നും കൂടെയുണ്ടായിട്ടും എത്ര അപൂർവമായിട്ടാകും അവരുടെ ശരീരങ്ങൾ തമ്മിൽ ഒത്തുചേർന്നിട്ടുണ്ടാകുക. അതും രാത്രിയുടെ ഇരുട്ടിൽ പരസ്പരം മുഖം കാണാതെ, ലൈംഗിക ചോദന ശമിപ്പിക്കാൻ മാത്രമുള്ള ഒത്തുചേരൽ.

ADVERTISEMENT

എന്നേക്കുമായി അവരെ നഷ്ടമായിക്കഴിഞ്ഞ ശേഷം ആ കൈകളൊന്നു കോർത്തുപിടിക്കാൻ, ഒന്നു നെഞ്ചോടു ചേർത്തുനിർത്താൻ ബാക്കിയായവർ എത്ര മോഹിക്കുന്നുണ്ടാകും. അതിനാൽ ഓരോ ദിനവും ജീവിതത്തിലെ അവസാന ദിനമെന്ന മട്ടിൽ സ്നേഹിക്കാൻ തുടങ്ങൂ... ചേർത്തണയ്ക്കാൻ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതിരിക്കൂ... ജീവിതത്തിൽ മഴവില്ലഴക് നിറയുമെന്ന് ഉറപ്പ്.

പങ്കാളികൾക്കിടയിൽ മാത്രമല്ല ആലിംഗനങ്ങൾക്കു പ്രസക്തി. ദിവസവും മക്കളെ ഒരു തവണയെങ്കിലും ചേർത്തണച്ച് ഉമ്മ വയ്ക്കണം. ഏതിരുട്ടിലും വെളിച്ചമായി അമ്മയച്ഛന്മാർ കൂടെയുണ്ടാകുമെന്ന ഉറപ്പോടെ അവർ വളരും. ജീവിതത്തിലെ പേമാരിയും പൊരിവേനലും അവരെ തളർത്തില്ലെന്ന് ഉറപ്പ്. കുടുംബാംഗങ്ങളെ ഓരോരുത്തരെയും മടി കൂടാതെ ആലിംഗനം ചെയ്യാൻ നമുക്ക് ആവണം. അക്കാര്യത്തിൽ പാശ്ചാത്യരാവട്ടെ നമ്മുടെ മാതൃക.

ADVERTISEMENT

പ്രിയപ്പെട്ട സ്നേഹിതരെയും ഇടയ്ക്കെങ്കിലും ചേർത്തുപിടിക്കാം. വലിയ നേട്ടങ്ങളുമായി വരുന്നവരെ അതിലും ഹൃദയംഗമമായി എങ്ങനെയാണ് അനുമോദിക്കുക... കരിയറിലോ വ്യക്തിജീവിതത്തിലോ കനത്ത പരാജയം നേരിടുമ്പോൾ, ഉറ്റവരുടെ വേർപാടിൽ നെഞ്ചുരുകുമ്പോൾ മാറോടണച്ച് ആശ്വസിപ്പിക്കുന്നതിലും വലിയ അലിവുണ്ടോ...

ഉടലാനന്ദങ്ങളെ ഭയക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ പ്രണയത്തിൽ ശരീരം കടന്നുവരുമ്പോൾ അരുതാത്തതാണെന്ന തോന്നലുണ്ടാകുന്നു. അവർക്കും ആസക്തിയില്ലാത്ത, പ്രണയാർദ്രമായ ആലിംഗനം പങ്കുവയ്ക്കാമല്ലോ. ഒരായിരം വാക്കുകളെക്കാൾ വാചാലമാണ് ആലിംഗനം. 'ഒരു ഹൃദയതാളത്തിനപ്പുറം ഞാനുണ്ടെ'ന്ന ഉറപ്പ്. ശാരീരികവും മാനസികവുമായ ഏതു വ്യാധിക്കും അതിലും വലിയ ഔഷധമെന്തുണ്ട്.

English Summary: National Hugging Day 2021