ന്യൂഡൽഹി∙ കോവിഡ് വാക്സീന്റെ രാജ്യവ്യാപകമായ രണ്ടാംഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീൻ സ്വീകരിക്കുമെന്നു സൂചന. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ COVID-19, Manorama News, corona virus, manorama online, covid vaccine, PM Modi, Narendra Modi, Breaking News, Manorama News, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് വാക്സീന്റെ രാജ്യവ്യാപകമായ രണ്ടാംഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ സ്വീകരിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻപതു വയസ്സിനു മേൽ പ്രായമുള്ള എല്ലാം എംപിമാർക്കും എംഎൽഎമാർക്കും വാക്സീൻ നൽകാൻ ധാരണയായതായും റിപ്പോർട്ട് ഉണ്ട്. രാജ്യത്ത് ജനുവരി 16നാണ് കോവിഡ് വാക്സീന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.

പ്രധാനമന്ത്രിയും മറ്റും വാക്സീൻ സ്വീകരിച്ചു ജനങ്ങളിൽ ആത്മവിശ്വാസം ഉയർത്തണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിരാകരിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പിന്റെ നല്ലവശങ്ങൾ ആളുകളിലെത്തിക്കാൻ വൻ പ്രചാരണ പരിപാടികൾ സർക്കാർ നടത്തും. വാക്സീൻ കുത്തിവയ്പിൽ, ഭിന്നശേഷിക്കാരെയും മുൻഗണനയോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം സംഘടനകൾ  പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തുറന്ന കത്തെഴുതി.

ADVERTISEMENT

‌രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ഇന്നലെ നടന്ന കുത്തിവയ്പിൽ 1.12 ലക്ഷം പേർ കൂടി വാക്സീനെടുത്തു. കേരളത്തിൽ ഇന്നലെ കോവിഡ് വാക്സീൻ കുത്തിവയ്പ് ഉണ്ടായിരുന്നില്ല. കോവിഷീൽഡിന്റെ ഘടക പദാർഥങ്ങളോടു ഗുരുതര അലർജിയുള്ളവർ വാക്സീൻ സ്വീകരിക്കരുതെന്ന് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചു. ആദ്യ ഡോസിൽ അലർജി അനുഭവപ്പെട്ടാൽ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സീനെടുക്കുന്നതിനു മുൻപ്, നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുകയും വേണം; പ്രത്യേകിച്ചു ഗുരുതര അലർജികൾ.

English Summary: PM, Chief Ministers To Receive Shots In Round 2 Of Vaccination: Sources