നവംബർ ആദ്യവാരം സബ് ജില്ലാ തലത്തിൽ മത്സരങ്ങളുടെ തുടക്കം. മൂന്നാം വാരത്തിനു മുൻപ് റവന്യുജില്ലാതലത്തിൽ പോരാട്ടം. രണ്ടാംപാദ പരീക്ഷയ്ക്കു മുൻപ് ഇഞ്ചോടിഞ്ഞ് പോരാടി വിജയിച്ച ജേതാക്കൾ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിൽ മുത്തമിടുന്നതോടെ മേളയ്ക്കു കൊടിയിറങ്ങൽ. | Kerala School Kalolsavam | Kerala School Youth Festival | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ ആദ്യവാരം സബ് ജില്ലാ തലത്തിൽ മത്സരങ്ങളുടെ തുടക്കം. മൂന്നാം വാരത്തിനു മുൻപ് റവന്യുജില്ലാതലത്തിൽ പോരാട്ടം. രണ്ടാംപാദ പരീക്ഷയ്ക്കു മുൻപ് ഇഞ്ചോടിഞ്ഞ് പോരാടി വിജയിച്ച ജേതാക്കൾ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിൽ മുത്തമിടുന്നതോടെ മേളയ്ക്കു കൊടിയിറങ്ങൽ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ അടുത്ത കാലത്തെ നാൾവഴി ഇങ്ങനെയാണ്.

2018ലെ മഹാപ്രളയം പതിവു ചിട്ടവട്ടങ്ങൾക്കു ചില്ലറ മാറ്റം വരുത്തിയെങ്കിലും ആലപ്പുഴയുടെ മണ്ണിൽ ആവേശം തെല്ലും ചേരാതെ കലോത്സവം അൽപം വൈകി കൊടിക്കൂറ ഉയർത്തി. സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട്ടെ കാഞ്ഞങ്ങാട്ട് 2019ൽ ഷെഡ്യൂൾ അണുവിട മാറാതെ മാനവികതയുടെ പുത്തൻ മാനങ്ങൾ രചിച്ചായിരുന്നു പുത്തുലഞ്ഞത്. 951 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തും 949 പോയിന്റുകളോടെ കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനത്തും എത്തിയ അറുപതാമത് കലോത്സവം കൊടിയിറങ്ങിയപ്പോൾ കൊല്ലത്ത് കാണാം എന്ന പറഞ്ഞു പിരിഞ്ഞവരേറെ. 

ADVERTISEMENT

എന്നാൽ കലോത്സവത്തിന്റെ കലണ്ടർ ചിട്ടകളിലെല്ലാം കോവിഡ് മാറ്റം വരുത്തിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് വിചാരിച്ചാലും ഉടനടി വിളക്കിച്ചേർക്കാൻ കഴിയാത്ത വിധം വിട്ടകന്നിരിക്കുകയാണ് കലയുടെ കണ്ണികൾ. സബ്ജില്ല, റവന്യു ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലേക്ക് കലോത്സവം വികസിച്ചു വളരും മുൻപുള്ള ഒരുക്കങ്ങൾ സാധാരണ തുടങ്ങുക ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ. സ്കൂൾ യുവജനോത്സവങ്ങളിൽ മാറ്റുരയ്ക്കുന്ന പ്രതിഭകളിൽനിന്നും ജേതാക്കളാവുന്നവർക്കായി പ്രത്യേക പരിശീലനം സ്കൂൾ തലത്തിൽ വൈകാതെ ആരംഭിക്കും. 

ഗ്രൂപ്പിനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സ്കൂൾ തലത്തിൽ പൂർത്തിയായാൽ പുതിയ ഐറ്റങ്ങൾ പഠിപ്പിക്കുന്നതിനായി പരിശീലകർ എത്തി തുടങ്ങും. തുടക്കത്തിൽ മെല്ലെപ്പോകുമെങ്കിലും കലോത്സല ഷെഡ്യൂൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നതോടെ പരിശീലനം കടുക്കും. സബ്ജില്ല കടന്നാൽ കാര്യങ്ങളുടെ അലകുംപിടിയും മാറും. റവന്യു തലത്തിൽ മത്സരിക്കുമ്പോഴും പരിശീലനവും ചുമതലകളും സ്കൂളുകൾ നേരിട്ടാവും നടത്തുക. റവന്യുതല മത്സരം കഴിയുന്നതോടെ ജില്ലാതല സമിതികൾ മത്സര ഇനങ്ങളുടെ പരിശീലനം ഒഴികെയുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കും. പിന്നെ ഒരു മനസ്സോടെ സംസ്ഥാന തലത്തിലെ മത്സര വേദിയിലേക്ക്.

ADVERTISEMENT

239 ഇനങ്ങളും 12,000 മത്സരാർഥികളുമായി അറുപതിന്റെ നിറവിൽ മാനം മുട്ടെ വളർന്ന സ്കൂൾ കലോത്സവം ആരംഭിച്ചത് ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ വരും മുൻപാണ്. 1957 ജനുവരി 25, 26 തീയതികളിലായി എറണാകുളം ഗേൾസ് ഹൈസ്കുളിൽ നടന്ന ആദ്യ കലോത്സവത്തിൽ 13 ഇനങ്ങളിലായി മത്സരിച്ചത് 400 വിദ്യാർഥികൾ. കേരള ഇന്റർ ഹൈസ്കൂൾ യുവജനോത്സവം എന്ന പേരിൽ തുടക്കമിട്ട കലോത്സവം ആരംഭിച്ചത് ആദ്യ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്.വെങ്കിടേശ്വരൻ. നോർത്ത് മലബാർ ജില്ലയ്ക്കായിരുന്നു ആദ്യ കലാകിരീടം. പല കാരണങ്ങളാൽ 1966, 67, 72, 73 വർഷങ്ങളിൽ കലോത്സവം നടന്നില്ല. 47 വർഷത്തിനിപ്പുറം കോവിഡ് മൂലം കലോത്സവത്തിന് താൽക്കാലിക ഇടവേള.

English Summary: Due to Covid Kerala school youth festival missing this year

ADVERTISEMENT