തിരുവനന്തപുരം∙ സംസ്ഥാനത്തെ തോട്ടങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ അനുവദിക്കാൻ മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ കരട് തോട്ടം നയത്തിൽ ശുപാർശ. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്തും. തോട്ടം തൊഴിലാളികളുടെ....| Plantation Policy | Kerala Cabinet | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ തോട്ടങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ അനുവദിക്കാൻ മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ കരട് തോട്ടം നയത്തിൽ ശുപാർശ. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്തും. തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കും.

തോട്ടങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുകയോ തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരു‍ത്താനോ അനുവദിക്കില്ലെന്നും കരടു നയത്തി‍ൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കുന്നതിൽ സമയബന്ധിതമായി തീരുമാനമെടുക്കും. തോട്ടം വിളകൾക്ക് ന്യായവില ഉറപ്പാക്കാൻ ഇടപെടൽ നടത്തും. 

ADVERTISEMENT

∙ കരടു നയത്തിലെ പ്രധാനപ്പെട്ടവ:

തോട്ടവിളകൾക്ക് ഇൻ‍ഷുറൻസ് പരിരക്ഷ

പൂട്ടി കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് നടപടി 

തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കുന്നതിൽ സമയബന്ധിതമായി തീരുമാനമെടുക്കും

ADVERTISEMENT

തോട്ടങ്ങളിൽ ഇടവിള, മിശ്രവിള കൃഷിയും അനുവദിക്കും

പച്ചക്കറി കൃഷി, ഔഷധ കൃഷി, ക്ഷീര കൃഷി, തേനീച്ച കൃഷി, ഫാമിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കും

പൊതുമേഖല തോട്ടങ്ങ‍ൾക്ക് പ്രത്യേക കർമപ‍ദ്ധതി

തൊഴിലാളികളുടെ  ചികിത്സയ്ക്ക് ഇഎസ്ഐ പദ്ധതി നടപ്പാക്കും

ADVERTISEMENT

പ്ലാന്റേഷൻ റിലീഫ് ഫണ്ട് കമ്മിറ്റി പ്രവർത്തനം കാര്യക്ഷ‍മമാക്കും 

കൊച്ചിയിൽ പൊതുമേഖല–സ്വകാര്യമേഖലയുടെ പങ്കാളിത്ത തോട്ട ഗവേഷണ കേന്ദ്രം സ്ഥാപിക്കും

തോട്ടം ഉൽ‍പ്പന്നങ്ങളുടെ വിതരണത്തിന് സർക്കാർ പൊതുവിതരണ സംവിധാനം ഉപയോഗപ്പെടുത്തും

ടീ ബോർഡ്, റ‍ബർ ബോർഡ്, കോഫി ബോർഡ്, സ്പൈസസ് ബോർഡ് ഉൾപ്പെട്ട കോ–ഓർഡിനേഷൻ സമിതി രൂപീകരിക്കും

തൊഴിലാളികളുടെ വേതനം ക്യത്യ‍മായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കും

തോട്ടങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, പുനർ നിർമിക്കാവുന്ന ഊർ‍ജ്ജ സംരക്ഷണം, സാമൂ‍ഹിക വനവൽ‍ക്കരണത്തിനും പദ്ധതികൾ

തോട്ടം തൊഴിലാളികൾ അംഗങ്ങളായിട്ടുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചെറുകിട തോട്ട തൊഴിലാളി ക്ഷേമനിധി എന്നിവയുടെ പ്രവർത്തനം കാര്യക്ഷ‍മമാക്കും.

തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികൾ തോട്ടം മേഖലയെ കൂടി ഉൾപ്പെടുത്തും,

പ്ലാന്റേഷൻ ഇൻസ്പെക്ടറേറ്റ് ആധുനികവൽ‍ക്കരിക്കും

തൊഴിലാളികൾക്ക് ലൈഫ് മിഷനിലൂടെ സ്വന്തം വീട്

പൊതുമേഖല തോട്ടങ്ങൾക്ക് പ്രത്യേക കർമ പദ്ധതി

English Summary: State Cabinet gives nod to Plantation Policy