തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6753 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ | kerala | covid-19 | Coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6753 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഐജിഐബിയില്‍ അയച്ച സാംപിളിലാണു വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണു വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 58,057 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3564 ആയി. ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

ADVERTISEMENT

എറണാകുളം 1018
കോഴിക്കോട് 740
പത്തനംതിട്ട 624
മലപ്പുറം 582
കോട്ടയം 581
കൊല്ലം 573
തൃശൂര്‍ 547
തിരുവനന്തപുരം 515
ആലപ്പുഴ 409
കണ്ണൂര്‍ 312,
പാലക്കാട് 284
വയനാട് 255
ഇടുക്കി 246
കാസര്‍കോട് 67‌

നെഗറ്റീവായവർ

തിരുവനന്തപുരം 272
കൊല്ലം 290
പത്തനംതിട്ട 595
ആലപ്പുഴ 387
കോട്ടയം 900
ഇടുക്കി 452
എറണാകുളം 1005
തൃശൂര്‍ 463
പാലക്കാട് 141
മലപ്പുറം 602
കോഴിക്കോട് 611
വയനാട് 163
കണ്ണൂര്‍ 166
കാസർകോട് 61

ADVERTISEMENT

ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,03,094 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 952, കോഴിക്കോട് 704, പത്തനംതിട്ട 564, മലപ്പുറം 568, കോട്ടയം 542, കൊല്ലം 566, തൃശൂര്‍ 535, തിരുവനന്തപുരം 359, ആലപ്പുഴ 398, കണ്ണൂര്‍ 228, പാലക്കാട് 160, വയനാട് 236, ഇടുക്കി 233, കാസർകോട് 64 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5, തൃശൂര്‍ 4, തിരുവനന്തപുരം 2, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസർകോട് 1 വീതം.

വിവിധ ജില്ലകളിലായി 2,11,277 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,404 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 11,873 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1544 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടെയ്ൻമെന്റ് സബ് വാര്‍ഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ വലപ്പാട് (11), പുതൂര്‍ (സബ് വാര്‍ഡ് 19) എന്നിവ. 3 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ നിലവില്‍ ആകെ 407 ഹോട്സ്‌പോട്ടുകളാണുള്ളത്.

ADVERTISEMENT

English Summary: Kerala Covid Update