കൊല്ലം ∙ സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യുഡിഎഫിനു വിജയം. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം. നൗഫൽ (മുസ്‌ലിം ലീഗ്), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ.... | By Election | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യുഡിഎഫിനു വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.  അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം. നൗഫൽ (മുസ്‌ലിം ലീഗ്), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഇരു വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ രണ്ടാമതെത്തി. 

അഞ്ചാം വാർഡിൽ നൗഫലിന് 1014 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജെ. അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി പൊന്മന ശ്രീകുമാറിന് 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ യുഡിഎഫ് 745 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പരമേശ്വരൻ 674 വോട്ടും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി ജെ. പങ്കജാക്ഷന് 362 വോട്ടുകളാണു ലഭിച്ചത്. നിലവിൽ പന്മന പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണ്. 

ADVERTISEMENT

English Summary : Panmana panchayath by- election : UDF wins