ശമ്പളവും ക്ഷേമ പെൻഷനും കാലാനുസൃതമായി പരിഷ്കരിക്കുമ്പോൾ സ്പെഷൽ എജ്യുക്കേറ്റർമാരുടെ ശമ്പളം കുറഞ്ഞുവരുന്നു. 28,815 രൂപ ശമ്പളം വാങ്ങിയവർക്ക് .. Special educators Kerala, Special educators Kerala news, Special educators

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്പളവും ക്ഷേമ പെൻഷനും കാലാനുസൃതമായി പരിഷ്കരിക്കുമ്പോൾ സ്പെഷൽ എജ്യുക്കേറ്റർമാരുടെ ശമ്പളം കുറഞ്ഞുവരുന്നു. 28,815 രൂപ ശമ്പളം വാങ്ങിയവർക്ക് ഇപ്പോൾ പല വർഷങ്ങളായി കുറഞ്ഞ് 25,000 രൂപയിലെത്തി. ഇവരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്ര മാനവ വിഭവശേഷി വകുപ്പും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. കേന്ദ്രഫണ്ടിൽ വരുന്ന കുറവാണ് ഇവരുടെ ശമ്പളത്തിലെ കുറവായി മാറുന്നത്.  

ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപനം നടത്തിയ സംസ്ഥാനമാണിത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മൈൽഡ്, മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി കൂടുതൽ കൗൺസിലർമാരെ നിയമിക്കുകയും കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 2400 ഓളം സ്പെഷൽ എജ്യുക്കേറ്റർമാർക്കിടയിലാണിത്. ഇത് നിലവിലെ ‌സ്പെഷൽ എജ്യുക്കേറ്റർമാരെ ആശങ്കയിലാക്കുന്നു.

ADVERTISEMENT

സമഗ്ര ശിക്ഷാ കേരള പ്രോജക്ടിൽ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകാനായി സ്പെഷൽ എജ്യുക്കേറ്റർമാർ പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് സ്പെഷൽ എജ്യുക്കേറ്റർമാരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

10 വർഷം പൂർത്തിയാക്കിയ റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും ഇവരുടെ കാര്യത്തിൽ നടപ്പിലായിട്ടില്ല. ഇവർ‌ക്ക് കരാർ നിയമനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതു വിദ്യാലയങ്ങൾ സമ്പൂർണമായി ഭിന്നശേഷി സൗഹൃദമാകണമെങ്കിൽ ഓരോ വിദ്യാലയത്തിലും റിസോഴ്സ് അധ്യാപകർ ആവശ്യമാണ്. എന്നാൽ ഇവരെ സ്ഥിരപ്പെടുത്താനോ തസ്തിക പ്രത്യേകമായി സൃഷ്ടിക്കാനോ സർക്കാർ തയാറാകുന്നില്ല.

ADVERTISEMENT

2016 ജൂൺ 30ന് 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് സ്ഥിരനിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അവശേഷിക്കുന്നവരുടെ തൊഴിൽ സംരക്ഷിക്കണമെന്നും ഇതേ വിധിയിൽ വ്യക്തമാക്കി. കേരളത്തിൽ അന്ന് 10 വർഷം പൂർത്തിയാക്കിയവർ 173 പേർ മാത്രമായിരുന്നു. എന്നാൽ അവർക്ക് സ്ഥിരനിയമനം നൽകാതെ സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകുകയായിരുന്നു.

സ്പെഷൽ എജ്യുക്കേറ്റർമാരുടെ വേതനത്തിനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പും വെട്ടിക്കുറച്ചു. 9, 10, 11, 12 ക്ലാസുകളിലെ ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്ക് 3550 രൂപയും പെൺകുട്ടികൾക്ക് 5550 രൂപയുമാണ് ലഭിച്ചുകൊണ്ടിരുന്നത്. കേന്ദ്രഫണ്ട് കുറഞ്ഞുവെന്ന കാരണം പറഞ്ഞ് ഇത് 400 രൂപ വരെയായി കുറഞ്ഞു. പല കുടുംബങ്ങളിലും ഈ തുക കുട്ടികളുടെ മരുന്നിനും മറ്റു ചെലവുകൾക്കുമാണ് വിനിയോഗിച്ചിരുന്നത്.

ADVERTISEMENT

Content Highlights: Special educators Kerala