ടെലിവിഷനും ചാനലുകളും ഇല്ലാതിരുന്ന ഒരു കാലത്ത് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷവും രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡും സർക്കാർ ന്യൂസ് ഡിവിഷന്റെ ന്യൂസ് റീലുകളിലൂടെ മാത്രം കാണാൻ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. തിയറ്ററുകളിൽ സിനിമ തുടങ്ങും മുമ്പോ ഇടവേളയിലോ ആണ് | Covid | Farmers strike | Republic Day Parade | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെലിവിഷനും ചാനലുകളും ഇല്ലാതിരുന്ന ഒരു കാലത്ത് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷവും രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡും സർക്കാർ ന്യൂസ് ഡിവിഷന്റെ  ന്യൂസ് റീലുകളിലൂടെ മാത്രം കാണാൻ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. തിയറ്ററുകളിൽ സിനിമ തുടങ്ങും മുമ്പോ ഇടവേളയിലോ ആണ് ഇത് കാണിച്ചിരുന്നത്. ചെങ്കൊട്ടയിലെ കൊടിയേറ്റവും രാജ്പഥിലെ സൈനിക പരേഡുമെല്ലാം ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകളായി മനസ്സു നിറച്ചു. കാലം പിന്നിട്ടപ്പോൾ കളറിലും തൽസമയവും കണ്ടിരുന്ന കാഴ്ചയുടെ പ്രൗഢി ഇക്കുറി കുറയുമോ എന്ന ആശങ്കയിലാണു കോടിക്കണക്കിന് ഇന്ത്യക്കാർ.

കോവിഡ് മഹാമാരിയും കർഷക സമരവും 71 -ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ  പൊലിമ കുറയ്ക്കുമോ എന്നതാണ് ആശങ്ക. സർക്കാർ ഔദ്യോഗികമായി തന്നെ സൈനിക പരേഡും സാംസ്കാരിക പരിപാടികളും വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും വർധിതവീര്യത്തോടെ നിൽക്കുന്ന കർഷക സമരപോരാളികൾ പ്രഖ്യാപിച്ച ട്രാക്ടർ റാലിയാണ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ലക്ഷത്തിലേറെ പേർ നേരിട്ടെത്തി വീക്ഷിച്ചിരുന്ന രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേർക്കു മാത്രമാണ് അനുമതി. അതിൽ തന്നെ പൊതു ജനപങ്കാളിത്തം 4,000 പേരിൽ ഒതുങ്ങും. ബാക്കി സീറ്റുകൾ വിവിഐപികളും വിഐപികൾക്കും ഉള്ളതാണ്.

ADVERTISEMENT

രാജ്പപഥിലേക്ക് ആഹ്ലാദത്തോടെ ഒഴുകി എത്തിയിരുന്ന കുട്ടികൾക്കും ഇക്കുറി വിലക്കുണ്ട്. 15 വയസ്സിൽ താഴെയുള്ളവർക്കു പ്രവേശനമില്ല. ഒപ്പം 65 പിന്നിട്ടവരും ടെലിവിഷനിലൂടെ പരേഡ് കാണേണ്ടി വരും. രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും നിറഞ്ഞു നിന്നിരുന്ന പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണത്തിലും കുറവുണ്ടാകും. പരേഡിന്റെ ദൂരവും കുറയ്ക്കും. കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവു വരുത്താനാണ് സർക്കാർ തീരുമാനം.

വിദേശ രാഷ്ട്രത്തലവൻ മുഖ്യാതിഥിയായി ഇല്ലാത്ത നാലാമത്തെ റിപ്പബ്ലിക് ദിന പരേഡ് എന്ന പ്രത്യേകയും ഇക്കുറിയുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനായിരുന്നു ഈ വർഷത്തെ വിശിഷ്ടാതിഥി. എന്നാൽ ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജോൺസൻ ഇന്ത്യാസന്ദർശനം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. 1950 ലെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യ പ്രസിഡന്റ് സുകാർണോ ആയിരുന്നു മുഖ്യാതിഥി. എന്നാൽ 1952, 1953 ,1966 വർഷങ്ങളിൽ വിദേശ രാഷ്ട്ര തലവന്റെ സാന്നിധ്യം ഇല്ലാതെയായിരുന്നു പരേഡ്.

സമരം ചെയ്യുന്ന കർഷകർ.
ADVERTISEMENT

അതിനുശേഷം നടന്ന എല്ലാ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലും ഒരു വിദേശ വിവിഐപിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആദ്യവർഷങ്ങളിൽ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സ്ഥിരംവേദി ഉണ്ടായിരുന്നില്ല. ചുവപ്പു കോട്ടയും ഇർവിൻ സ്റ്റേഡിയവും രാംലീല മൈതാനവും വരെ ആ കാലത്ത് ആഘോഷങ്ങൾക്കു വേദിയായി. സൈനിക പരേഡ് തുടങ്ങിയതോടെ 1955-ലാണ് രാജ്പഥ് സ്ഥിരം വേദിയായത്.

കോവിഡ് വ്യാപനവും നിയന്ത്രണങ്ങളുമെല്ലാം രാജ്പഥിലേക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കുമെങ്കിലും അതൊന്നും ജനങ്ങളുടെ ആവേശത്തെ ഒട്ടും തണുപ്പിക്കുന്നില്ല. ആകാശത്ത് വിസ്മയം കാട്ടാനുള്ള ഉത്തരവ് കാത്തു നിൽക്കുന്ന റഫാൽ യുദ്ധവിമാനങ്ങളും സാംസ്കാരിക വൈവിധ്യം ഒരുക്കാൻ പോകുന്ന നിശ്ചല ദൃശ്യങ്ങളും ജനലക്ഷങ്ങളുടെ മനസ്സിൽ ഇപ്പോഴേ ആവേശം നിറച്ചു കഴിഞ്ഞു.

ADVERTISEMENT

English Summary: Limited spectators, no chief guest, pandemic and Farmer strike, republic day parade is different this year