പത്തനംതിട്ട ∙ മധ്യതിരുവിതാംകൂറിന്റെ ചിദംബരമാകാൻ താഴൂർ ഒരുങ്ങി. കല്ലിലും മരത്തിലും വിസ്മയങ്ങളുമായി താഴൂർ ഭഗവതി ക്ഷേത്ര നവീകരണം പൂർത്തിയായി. മധ്യ തിരുവിതാംകൂറിൽ ഏറ്റവുമധികം വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ക്ഷേത്രം....| Thazhoor Bahgavathy Temple | Manorama News

പത്തനംതിട്ട ∙ മധ്യതിരുവിതാംകൂറിന്റെ ചിദംബരമാകാൻ താഴൂർ ഒരുങ്ങി. കല്ലിലും മരത്തിലും വിസ്മയങ്ങളുമായി താഴൂർ ഭഗവതി ക്ഷേത്ര നവീകരണം പൂർത്തിയായി. മധ്യ തിരുവിതാംകൂറിൽ ഏറ്റവുമധികം വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ക്ഷേത്രം....| Thazhoor Bahgavathy Temple | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മധ്യതിരുവിതാംകൂറിന്റെ ചിദംബരമാകാൻ താഴൂർ ഒരുങ്ങി. കല്ലിലും മരത്തിലും വിസ്മയങ്ങളുമായി താഴൂർ ഭഗവതി ക്ഷേത്ര നവീകരണം പൂർത്തിയായി. മധ്യ തിരുവിതാംകൂറിൽ ഏറ്റവുമധികം വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ക്ഷേത്രം....| Thazhoor Bahgavathy Temple | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മധ്യതിരുവിതാംകൂറിന്റെ ചിദംബരമാകാൻ താഴൂർ ഒരുങ്ങി. കല്ലിലും മരത്തിലും വിസ്മയങ്ങളുമായി താഴൂർ ഭഗവതി ക്ഷേത്ര നവീകരണം പൂർത്തിയായി. മധ്യ തിരുവിതാംകൂറിൽ ഏറ്റവുമധികം  വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ക്ഷേത്രം ഇനി ശിൽപകലകൊണ്ടും ശ്രദ്ധ നേടും. പൂർണമായും കൃഷ്ണശിലയിൽ പൂർത്തിയാക്കിയ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നായിരിക്കുകയാണ് താഴൂർ ക്ഷേത്രം.

നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണ വഴിയിലടക്കം കൃഷ്ണശില പാകിയിരിക്കുന്നത് മുഖ്യ ആകർഷകമാണ്. ക്ഷേത്ര ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര, യക്ഷിയമ്പലം ഉൾപ്പെടെ ഏകദേശം 5600 ചതുരശ്ര അടി വിസ്തീർണത്തിലാണ് തയാറാക്കിയിരിക്കുന്നത്. ഇതോടെ മധ്യ തിരുവിതാംകൂറിലെ തന്നെ ശിൽപചാരുത നിറഞ്ഞ ക്ഷേത്രങ്ങളിൽ ഒന്നായി താഴൂർ മാറും. ക്ഷേത്ര സമർപ്പണം 25ന് താഴമൺമഠം കണ്ഠരര് രാജീവര് നിർവഹിക്കും.

ADVERTISEMENT

തനതു കേരളീയ വാസ്തുവിദ്യാശൈലി പിന്തുടർന്നുള്ള നവീകരണം നാല് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ പ്രധാന അധ്യാപകനും സ്ഥപതിയുമായ എ. ബി. ശിവനാണ് ക്ഷേത്ര സമുച്ചയത്തിന്റെ രൂപകല്പനയും നേതൃത്വവും വഹിച്ചത്.

അപൂർവത കൊണ്ടും സൂഷ്മമായ നിർമാണ ശൈലിയുംകൊണ്ട് ശ്രദ്ധേയമാണ് ഇവിടുത്തെ ശിൽപകലകൾ ഓരോന്നും. ബലിക്കൽപ്പുര മുതൽ ഈ സൗന്ദര്യം ആസ്വദിച്ചറിയാം. തടിയിലും കല്ലിലും തീർത്ത കൊത്തുപണികൾ ഓരോന്നും ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ശ്രീകോവിലിലെ പഞ്ചവർഗതറ, വ്യാളിമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, ദേവതാസങ്കൽപങ്ങൾ എന്നിവ ആരേയും ആകർഷിക്കും. ഇവിടെ ബാലകൂട ഉത്തരങ്ങളിൽപോലും ശിൽപകലയുടെ അപൂർവതകൾ കണ്ടറിയാം. ഓവുകൽ തീർത്തിരിക്കുന്നത് പഞ്ചദളഭൂതഗണ സങ്കൽപത്തോടെയാണ്.

നമസ്‌കാരമണ്ഡപത്തിന്റെ തൂണുകളിൽ സപ്തമാതൃക്കൾ, സപ്ത കന്യകമാർ തുടങ്ങിയ ശില്പങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പക്ഷിമാല, അഷ്ടലക്ഷ്മി ദേവതാസങ്കൽപങ്ങൾ കഴുക്കോൽത്താടിയിൽ ആന എന്നിങ്ങനെയുള്ള ശിൽപ്പങ്ങളും തീർത്തിട്ടുണ്ട്. മച്ചിലെ പണികളും ശിൽപകയ്ക്ക് മിഴിവേകുന്നതാണ്.

ക്ഷേത്രത്തിലെ തൂണുകൾ പൂർണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപകന്യകമാരെയും കാണാം. കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവമായി കാണുന്ന അക്ഷരദേവത ശിൽപങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരുകളിലാണ് 51 അക്ഷരങ്ങളിലും നിറയുന്ന ദേവീമന്ത്ര രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നത്.

ADVERTISEMENT

ബലിക്കൽപ്പുരയുടെ ചുമരുകളിൽ വ്യാളിമുഖത്തോടുകൂടിയ ചാരുകാലുകൾ, മച്ചിലായി നവഗ്രഹങ്ങൾ, ദേവീഭാഗവതത്തിലെ ദേവിയുടെ ഉല്പത്തി എന്നിവ കാണാം. യക്ഷി അമ്പലത്തിലെ ഒറ്റകല്ലിൽ തീർത്ത ചങ്ങലയാണ് മറ്റൊരു അതിശയം. ക്ഷേത്രത്തിലെ മണികിണറും മുഖ്യ ആകർഷണമാണ്.

തടിപ്പണികൾ പൂർണമായും പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നീ തടികളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മുൻവാതിൽ കട്ടളയുടെ മുകൾഭാഗത്തെ പടയണി, മറ്റു ദേവതാ സങ്കൽപങ്ങൾ, കതകുകളിലെയും സൂത്രപട്ടികയിലെയും ദേവീദേവ സങ്കല്പങ്ങൾ, വലിയമ്പലത്തിന്റ മുഖപ്പുളിൽ ദേവതാ സങ്കൽപങ്ങൾ തുടങ്ങിയവ ദാരുശില്പകലയുടെ സൗന്ദര്യം വിളിച്ചോതുന്നവയാണ്.

മേൽക്കൂരയുടെ തടിപ്പണികൾ തൃശൂർ ചേലക്കര സ്വദേശി സുരേഷ് മുത്താശാരിയും തടികളിലെ കൊത്തുപണികൾ തൃശൂർ സ്വദേശി സുധീർകുമാറും ശിലാനിർമിതികൾ തൃശിനാപ്പളളി സ്വദേശി ദ്വരൈരാജ് ആചാരി, മാർക്കണ്ഡേയൻ എന്നിവരുടെയും നേതൃത്വത്തിലാണ് പൂർത്തിയായത്.

കൃഷ്ണശില നാമക്കൽ നിന്ന്

ADVERTISEMENT

ശില്പവേലയ്ക്ക് കല്ലുകളിലെ തേക്ക് എന്ന വിശേഷണമുണ്ട് കൃഷ്ണശിലയ്ക്ക്. മറ്റു ശിലകളെ അപേക്ഷിച്ച് കട്ടികുറവും മാർദ്ദവവും ഏറിയതിനാൽ ശിൽപവേലയ്ക്ക് അത്യുത്തമമാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ചെലവുംകൂടി വരും. താഴൂർ ക്ഷേത്ര നിർമാണത്തിനാവശ്യമായ കല്ലുകൾ മുഴുവനും എത്തിയത് തൃശിനാപ്പള്ളിയ്ക്ക് സമീപമുള്ള നാമക്കല്ലിൽ നിന്നാണ്.

തൃശിനാപ്പളളി സ്വദേശി ദൊരൈരാജ് ആചാരി, മകൻ മാർക്കണ്ഡേയൻ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ശിലാനിർമിതികൾ പൂർത്തിയായത്. പാരമ്പര്യമായി ശിലാനിർമിതിയിൽ പ്രശസ്തമായ കുടുംബമാണ് ഇവരുടേത്. ക്ഷേത്രത്തിലെ ശ്രദ്ധേയമായ ഒറ്റക്കൽ ചങ്ങല രണ്ടാഴ്ച കൊണ്ട് മാർക്കണ്ഡേയനാണ് നിർമിച്ചത്.

35 പേരുടെ നേതൃത്വത്തിൽ രണ്ടു വർഷമെടുത്തു കൊത്തുപണികൾക്ക്. തുടർന്ന് ക്ഷേത്രത്തിലുള്ള പ്രവർത്തനങ്ങൾ 12 പേരുടെ നേതൃത്വത്തിൽ ഒന്നര വർഷം കൊണ്ടും പൂർത്തിയായി.

English Summary: Renovation works at Thazhoor Bhagavathy Temple completed