തിരുവനന്തപുരം ∙ സംസ്ഥാനം ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി | Union Budget 2021 | Union Budget | Budget | Pinarayi Vijayan | MP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനം ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ–ബൈപാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പഴനി–ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഇടപെടണം. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ഉറപ്പാക്കണം.

ADVERTISEMENT

വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിൽനിന്നു സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ ആയുള്ള അംഗീകാരം ലഭ്യമാക്കണം. കണ്ണൂര്‍ വിമാനത്താവളത്തെ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് ഓപ്പണ്‍ സ്കൈ പോളിസിയിൽ ഉള്‍പ്പെടുത്തണം. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം പൊതുമേഖലയില്‍ നിന്നപ്പോള്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുവാന്‍ അനുയോജ്യമാണെന്ന് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ഘട്ടത്തില്‍ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതിനാല്‍ ആവശ്യമായ ഇടപെടല്‍ നടത്തണം.

ADVERTISEMENT

ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം നീക്കാനാവണം. 2020-21 ഡിസംബര്‍ മാസം വരെ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരം 12,100 കോടി രൂപയാണ്. എന്നാല്‍ 3413.8 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ 2020 സെപ്റ്റംബര്‍ മാസം വരെ നല്‍കിയ ലേറ്റ് ഫീസ് ഇളവുകള്‍ 2021 മാര്‍ച്ച് വരെ നല്‍കേണ്ടതാണ്.

റെയില്‍വെ ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുകൂടി കെ-ഫോണ്‍ കേബിളുകള്‍ ഇടുന്നതിന് റെയില്‍വേയുടെ അനുമതി ആവശ്യമാണ്. അത് ലഭ്യമാക്കുന്നതിന് എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്ന് കൃഷി നിയമവും പിന്‍വലിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. മന്ത്രിമാര്‍, എം.പിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT

English Summary: CM Pinarayi Vijayan on Union Budget