സ്ഥാനമൊഴിഞ്ഞു പോകുമ്പോൾ ജില്ല മാത്രമല്ല ജി.എച്ച്.യതീഷ് ചന്ദ്ര പിൻഗാമികൾക്കു വിഭജിച്ചു നൽകിയത്. സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയ്ക്കു Kannur Police, R Ilango IPS, Navneet Sharma, Kannur, Breaking News, Special Story, Manorama News, Manorama Online.

സ്ഥാനമൊഴിഞ്ഞു പോകുമ്പോൾ ജില്ല മാത്രമല്ല ജി.എച്ച്.യതീഷ് ചന്ദ്ര പിൻഗാമികൾക്കു വിഭജിച്ചു നൽകിയത്. സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയ്ക്കു Kannur Police, R Ilango IPS, Navneet Sharma, Kannur, Breaking News, Special Story, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനമൊഴിഞ്ഞു പോകുമ്പോൾ ജില്ല മാത്രമല്ല ജി.എച്ച്.യതീഷ് ചന്ദ്ര പിൻഗാമികൾക്കു വിഭജിച്ചു നൽകിയത്. സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയ്ക്കു Kannur Police, R Ilango IPS, Navneet Sharma, Kannur, Breaking News, Special Story, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനം, പ്രണയം, പ്രഫഷൻ, ജീവിതം... കണ്ണൂരിന്റെ ആദ്യത്തെ കമ്മിഷണർ ആർ.ഇളങ്കോയും ആദ്യ റൂറൽ എസ്പി നവനീത് ശർമയും സംസാരിക്കുന്നു.

സ്ഥാനമൊഴിഞ്ഞു പോകുമ്പോൾ ജില്ല മാത്രമല്ല ജി.എച്ച്.യതീഷ് ചന്ദ്ര പിൻഗാമികൾക്കു വിഭജിച്ചു നൽകിയത്. സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയ്ക്കു (31) താൻ ഉപയോഗിച്ച ഓഫിസും ഔദ്യോഗിക വസതിയുമാണു നൽകിയതെങ്കിൽ, ആദ്യ റൂറൽ എസ്പി നവനീത് ശർമയ്ക്കു (32) തന്റെ ബുള്ളറ്റ് ബൈക്കാണു നൽകിയത്.

ADVERTISEMENT

ആ ബുള്ളറ്റിലാണ് ഇപ്പോൾ നവനീത് ശർമയുടെ അനൗദ്യോഗിക യാത്രകൾ. ആർ.ഇളങ്കോയ്ക്ക് യമഹ എഫ്സിയിലെ യാത്രയാണു പ്രിയം. 9 വർഷം മുൻപ് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ ജോലി കിട്ടിയപ്പോൾ വാങ്ങിയ ബൈക്ക്. കണ്ണൂർ പൊലീസിൽ ഒരു മനസ്സായി യാത്ര ചെയ്യുന്ന ഇരുവരും മലയാള മനോരമയ്ക്കായി പയ്യാമ്പലം ബീച്ചിൽ ഒരുമിച്ചപ്പോൾ...

ആഗ്രഹങ്ങൾ തുന്നിച്ചേർത്ത തൊപ്പി

ആർ.ഇളങ്കോ: ഞാൻ സിവിൽ സർവീസുകാരനാകണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയാണ്. പക്ഷേ, അതു കാണാൻ കാത്തുനിൽക്കാതെ അമ്മ മരിച്ചു. തമിഴ്നാട് ഡിണ്ടിഗലാണ് സ്വദേശം. അവിടെ വിദ്യാഭ്യാസ വകുപ്പിൽ എഇഒ ആയിരുന്നു അമ്മ സുശീല. കലക്ടറുടെയും മറ്റും മീറ്റിങ്ങുകൾക്ക് സ്ഥിരമായി പങ്കെടുത്തിരുന്നതിനാൽ സിവിൽ സർവീസിനോട് അമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു. ഏക മകനായ എന്നെ സിവിൽ സർവീസുകാരനാക്കണമെന്ന് അമ്മ ആഗ്രഹിച്ചു. പക്ഷേ, ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. എനിക്കു പക്ഷേ അന്നേ ഇഷ്ടം യൂണിഫോം സർവീസിനോടായിരുന്നു.

ആർമിയിൽ ചേരാനായി നാഷനൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയെഴുതി. ജയിച്ചു. എന്നാൽ അച്ഛൻ വീട്ടിൽ ഒറ്റയ്ക്കാകുമെന്ന ചിന്തയുണ്ടായി. അച്ഛൻ രാജാറാം തപാൽ വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറായിരുന്നു. അച്ഛനെ തനിച്ചുവിടാൻ തോന്നാത്തതിനാൽ ആർമി മോഹം ഉപേക്ഷിച്ചു. എൻജിനിയറിങ് തിരഞ്ഞെടുത്തു. ഫോർമുല വൺ കാർ റേസിലെ മെക്കാനിക്കൽ എൻജിനീയറാകണമെന്ന് ആഗ്രഹിച്ചു.

ADVERTISEMENT

ഗോൾഡ് മെഡലോടെ വിജയിച്ചു. ട്രിച്ചിയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ ജോലി കിട്ടി. എൻജിനീയറിങ് കോളജിൽ എന്റെ സീനിയറായിരുന്നു, എറണാകുളം കലക്ടറായി മാറിയ മുഹമ്മദ് വൈ.സഫിറുല്ല. എൻജിനീയറിങ് കഴിഞ്ഞാലും സിവിൽ സർവീസിനു പരിശ്രമിക്കാമെന്ന ധൈര്യം കിട്ടിയത് അദ്ദേഹത്തിൽനിന്നാണ്. അങ്ങനെയങ്കിൽ അമ്മയുടെ ആഗ്രഹം സാധിക്കണമെന്ന് എനിക്കു തോന്നി. ഇവിടം വരെയെത്തി. . 

നവനീത് ശർമ: യുപിയിലെ ഗാസിയാബാദാണു സ്വദേശം. അച്ഛൻ സുശീൽ ശർമ ഡോക്ടറും അമ്മ ശശി അധ്യാപികയുമായിരുന്നു. എംബിബിഎസ് കഴിഞ്ഞ് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായി. ഡോക്ടറായിരുന്ന സമയത്ത് സർക്കാർ ആശുപത്രികളിൽ കണ്ട ദുരവസ്ഥയാണ്  സിസ്റ്റം കറക്ട് ചെയ്യണമെന്ന ആഗ്രഹമുണ്ടാക്കിയത്.

സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയും, ആദ്യ റൂറൽ എസ്പി നവനീത് ശർമയും പയ്യാമ്പലം ബീച്ചിൽ മലയാള മനോരമയ്ക്കായി ഒരുമിച്ചപ്പോൾ. ചിത്രം:ധനേഷ് അശോകൻ∙മനോരമ

ഒരു കിടക്കയിൽ മൂന്നു പേർ വരെ കിടക്കുന്നതും മതിയായ ചികിൽസാ സൗകര്യമില്ലാത്തതിനാൽ രോഗികൾ മരിക്കുന്നതുമൊക്കെയാണു കണ്ടിരുന്നത്. ഇതിനൊക്കെ മാറ്റം വരുത്താൻ കഴിയുന്ന ഒരു പ്രഫഷൻ വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ സിവിൽ സർവീസിനു ശ്രമിച്ചു. ആദ്യ അവസരത്തിൽ റെയിൽവേ സർവീസാണു കിട്ടിയത്. വാശിയോടെ വീണ്ടുമെഴുതി ഐപിഎസ് ലഭിച്ചു. 

പ്രണയം, കുടുംബം

ADVERTISEMENT

∙ ആർ.ഇളങ്കോ: പ്രണയവിവാഹമാണ്. സിവിൽ സർവീസിൽ ആദ്യ അവസരത്തിൽ ഐപിഎസ് കിട്ടിയപ്പോൾ ഛത്തീസ്ഗഡിലായിരുന്നു ട്രെയിനിങ്. ആ സമയത്താണു വർഷയുമായുള്ള അടുപ്പം തുടങ്ങിയത്. സുഹൃത്തിന്റെ സുഹൃത്താണു ഹൈദരാബാദുകാരിയായ വർഷ. പഠിച്ചതൊക്കെ തമിഴ്നാട്ടിലായതിനാൽ തമിഴ് അറിയാം. മകൻ ആദിയൻ. രണ്ടു വയസായി. എല്ലാ പ്രണയിതാക്കളെയുംപോലെ തന്നെയായിരുന്നു ഞങ്ങൾ. എന്റെ ബൈക്കിന്റെ സ്പീഡ് 60 കിലോമീറ്ററിൽനിന്ന് 80ലേക്കെത്തിയത് വർഷ ഒപ്പമെത്തിയശേഷമാണ്. 

∙ നവനീത് ശർമ: എന്റേതും പ്രണയ വിവാഹം തന്നെ. ആദ്യം കിട്ടിയ റെയിൽവേ സർവീസിൽ ഒപ്പമുണ്ടായിരുന്നയാളാണു റാ‍ഞ്ചിക്കാരി ആസ്താ സ്നേഹ. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിൽ ജോലി ചെയ്യുന്നു. ഒന്നര വയസ്സുള്ള മകനുണ്ട്. സ്കന്ദ്. വിവാഹത്തോടെ ബൈക്കിന്റെ വേഗം കുറയ്ക്കുകയാണു ചെയ്തത്. (കുഞ്ഞുണ്ടായപ്പോൾ താനും വേഗം 60 കിലോമീറ്ററിലേക്കു കുറച്ചെന്നു കമ്മിഷണർ. തമിഴ്നാട്ടിലെ റോഡുകളിൽ 80 കിലോമീറ്റർ വേഗമാകാമെന്ന കാര്യവും ഓർമിപ്പിച്ചു)

ഇടയ്ക്കിടെ കുഴപ്പിക്കുന്ന മലയാളം

∙ ആർ.ഇളങ്കോ: മലയാളത്തിൽ ചില വാക്കുകൾ കുഴപ്പിക്കാറുണ്ട്. ’അവസരം’ എന്ന വാക്ക്. തമിഴിൽ ‘ധൃതി’ എന്നും ഭാര്യയുടെ ഭാഷയായ തെലുങ്കിൽ ’ആവശ്യം’ എന്നുമാണർഥം. തിരക്കുക എന്ന വാക്ക് തമിഴിലെ തെരി എന്ന വാക്കുമായി മാറിപ്പോകാറുണ്ട്. ഫോണിൽ കേൾക്കുമ്പോഴാണ് ഈ പ്രശ്നം. കേട്ട മലയാളത്തിൽ തൃശൂർ ’സ്ലാങ്’ ആണ് കടുപ്പമായി തോന്നിയിട്ടുള്ളത്.

∙ നവനീത് ശർമ: എനിക്കു പ്രശ്നം തിരുവനന്തപുരം ’സ്ലാങ്’ ആയിരുന്നു. പൂവാർ സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ്. അവിടെ എസ്എച്ച്ഒയുടെ നമ്പറാണു ഞാൻ ഉപയോഗിച്ചിരുന്നത്. പ്രാദേശികമായ പരാതികൾ പറയാനൊക്കെ ആളുകൾ വിളിക്കും. ഞാൻ ഇംഗ്ലിഷിൽ സംസാരിച്ചു തുടങ്ങുമ്പോഴേയ്ക്കും അവർ ഫോൺ വയ്ക്കും. പിന്നെ കഷ്ടപ്പെട്ടിരുന്നു മലയാളം ഒരുവിധം പഠിച്ചു. ഐപിഎസ് ട്രെയിനിങ് സമയത്ത് ആകെ 20 മണിക്കൂറാണു മലയാളം പഠിക്കാൻ അവസരം കിട്ടിയത്. 

യൂണിഫോം അഴിച്ചാൽ കവി, കായികതാരം

സിറ്റി പൊലീസിന്റെ ആദ്യ കമ്മിഷണർ ആർ.ഇളങ്കോയും, ആദ്യ റൂറൽ എസ്പി നവനീത് ശർമയും പയ്യാമ്പലം ബീച്ചിൽ മലയാള മനോരമയ്ക്കായി ഒരുമിച്ചപ്പോൾ. ചിത്രം:ധനേഷ് അശോകൻ∙മനോരമ

∙ ആർ.ഇളങ്കോ: ടേബിൾ ടെന്നിസിൽ ജില്ലാ ചാംപ്യനായിരുന്നു. വയനാട് എസ്പിയായിരിക്കുമ്പോൾ സെപക് തക്രോ പഠിച്ചു. കൂടെയുള്ളവരെ പഠിപ്പിച്ച് പൊലീസിൽ ഒരു ടീമുണ്ടാക്കി. ഐപിഎസ് ട്രെയിനിങ് ബാച്ചിൽ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ കാറിൽ എപ്പോഴും ഫുട്ബോളും ഒരു ജോഡി ബൂട്ടും കാണും. എവിടെ കളി കണ്ടാലും ഇറങ്ങി അവർക്കൊപ്പം കളിക്കും. ചില സെൻസിറ്റീവ് ഏരിയകളിൽ ആ പന്തുകളി ഗുണം ചെയ്തിട്ടുണ്ട്.

സ്കൂൾ കാലത്ത് കവിതയെഴുതിയിരുന്നു. മത്സരങ്ങൾക്ക് അയച്ചു സമ്മാനങ്ങളും നേടി. ഇംഗ്ലിഷിലായിരുന്നു കൂടുതൽ എഴുത്ത്. പിന്നീട് നിർത്തി. വീട്ടിലെ ലൈബ്രറിയിൽ നാൽപതിനായിരത്തോളം പുസ്തകങ്ങളുണ്ട്. അച്ഛന്റെ സമ്പാദ്യം. കുറച്ചൊക്കെ വായിക്കും.

പക്ഷേ വലിയ പുസ്തകങ്ങൾ കണ്ടാൽ എനിക്കു വായിക്കാൻ തോന്നില്ല. കട്ടി കുറഞ്ഞ പുസ്തകമാണെങ്കിൽ ഒറ്റയിരിപ്പിനു പത്തെണ്ണം വായിച്ചാലും ബോറടിക്കില്ല. ബാക്ക് പാക്കുമായി യൂറോപ്പൊക്കെ ചുറ്റിയിട്ടുണ്ടെങ്കിലും ചെറിയ യാത്രകളോടാണ് ഇഷ്ടം. ഒരു സ്ഥലത്തു ചെന്നാൽ അതിന്റെ മുക്കിലും മൂലയിലും പോകും. 

∙ നവനീത് ശർമ: ബാസ്കറ്റ് ബോളാണ് ഇഷ്ട കായികയിനം. ഐപിഎസ് ട്രെയിനിങ് സമയത്ത് ടീമിലുണ്ടായിരുന്നു. മാരത്തണും താൽപര്യമാണ്. പാലക്കാടും ഡൽഹിയിലും ഹൈദരാബാദിലുമെല്ലാം ഹാഫ് മാരത്തൺ ഓടിയിട്ടുണ്ട്. ഫുൾ മാരത്തൺ ഓടണമെന്നുണ്ട്. പക്ഷേ റഗുലർ പ്രാക്ടീസ് വേണം.

ഇപ്പോഴത്തെ വ്യായാമവും ഓട്ടം തന്നെയാണ്. യാത്രകൾ ഇഷ്ടമാണ്. രാജ്യത്തിന്റെ പല അറ്റത്തേക്കും ബൈക്ക് യാത്രകൾ നടത്തിയിട്ടുണ്ട്. കാർ, ട്രെയിൻ യാത്രകളിലാണു പുസ്തക വായന. ഒരു പുസ്തകമെടുത്താൽ അതു വായിച്ചുതീരുന്നതുവരെ ഒപ്പമുണ്ടാകും. എന്നിട്ടേ അടുത്ത പുസ്തകത്തിൽ കൈ വയ്ക്കൂ. 

‌ടെൻഷൻ ഇല്ലാതെന്തു പ്രഫഷൻ

∙ ആർ.ഇളങ്കോ: മൂന്നു വർഷം എൻജിനിയറായിരുന്നു ഞാൻ.  50 ടൺ ഭാരവുമായി ക്രെയിൻ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ അതിനു താഴെനിന്നു ജോലി ചെയ്തിട്ടുണ്ട്. ടെൻഷൻ ഇല്ലാത്ത പ്രഫഷനില്ല. എൻജിനീയറിങ് നേരിട്ട് പൊലീസ് ജോലിയിൽ പ്രയോഗിക്കാനാകില്ല. പക്ഷേ മുന്നിലെത്തുന്ന വിഷയങ്ങളെ അനലറ്റിക്കലായും ലോജിക്കലായും കാണാൻ എൻജിനീയറിങ് പഠനം സഹായിച്ചിട്ടുണ്ട്.

നവനീത് ശർമ: എനിക്കു പക്ഷേ മെഡിക്കൽ ഫീൽഡിലെ പരിചയം നേരിട്ട് പ്രയോജനപ്പെട്ട അനുഭവമുണ്ട്, കോവിഡ് കാലത്ത്. മെഡിക്കൽ ഫീൽഡിൽനിന്നു വന്നയാളെന്ന നിലയിൽ പല സമയത്തായി കാസർകോട് മുതൽ തിരുവനന്തപുരം വരെ എനിക്കു കോവിഡ് നിയന്ത്രണത്തിന്റെ ചുമതല നൽകിയിരുന്നു. ഡോക്ടറായിരുന്നപ്പോൾ എന്റെ മുന്നിലെത്തിയിരുന്നത് ഒരു ജീവനാണ്.

പൊലീസായപ്പോൾ മുന്നിലെത്തുന്നത് ഒരു ജീവിതമാണ് എന്ന ബോധ്യമുണ്ട്. അത്രയും ക്രൂഷ്യലാണ് പൊലീസിന്റെ തീരുമാനങ്ങൾ. (കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവുമധികം യാത്ര ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ നവനീത് ശർമയായിരിക്കുമെന്ന് കമ്മിഷണറുടെ കമന്റ്. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായായിരുന്നു ഈ യാത്രകൾ)

ഇതാവണമെടാ പൊലീസ്

∙ ആർ. ഇളങ്കോ: ഓരോ നാട്ടിലും ഓരോ തരം പൊലീസിങ്ങാണു വേണ്ടത്. വിദ്യാഭ്യാസ നിലവാരവും അവകാശബോധവും കൂടുതലുള്ള കേരളത്തിൽ ബുദ്ധികൊണ്ടു വേണം ഇടപെടേണ്ടത്. ‘കത്തിയെ നീട്ടാതെ ബുദ്ധിയെ നീട്ട്’ എന്നു തമിഴിൽ ഒരു ചൊല്ലുണ്ട്. ആളുകൾ നിയമത്തെ പേടിച്ചാൽ മതി. പൊലീസുകാരനെ വ്യക്തിപരമായി പേടിക്കേണ്ട.

∙ നവനീത് ശർമ: ജനങ്ങളുടെ സ്നേഹിതരാകണം പൊലീസ്. പക്ഷേ, കുറ്റം ചെയ്യുന്നവരോട് ആ സ്നേഹവും സൗഹൃദവും കാണിക്കാനാകില്ല. ന്യായബോധമാകണം പൊലീസിനുണ്ടാകേണ്ട പ്രധാന ഗുണം. ദുരുദ്ദേശ്യത്തോടെ ഒന്നിനെയും സമീപിക്കരുത്. 

പയ്യാമ്പലത്തെ കടലിനും കാറ്റിനുമിടയിലൂടെ സൗഹൃദം പങ്കിട്ട് കണ്ണൂരിലെ ആദ്യത്തെ കമ്മിഷണറും ആദ്യത്തെ റൂറൽ എസ്പിയും പുറത്തേക്കിറങ്ങി. ബൈക്കുകൾ കാത്തിരിപ്പുണ്ടായിരുന്നു. കിക്കറിൽ കാലുകൾ പതിഞ്ഞു. കൈ കൊടുത്തു മുന്നോട്ട്...

English Summary: R Ilango IPS and navneet sharma IPS shares their life experiences